/indian-express-malayalam/media/media_files/2025/08/13/anushka-vyas-2025-08-13-14-27-41.jpg)
അനുഷ്ക
ഡയറ്റും വർക്ക്ഔട്ട് ചെയ്തിട്ടും മുഖത്തെ കൊഴുപ്പ് ചിലർക്ക് വെല്ലുവിളിയായി നിലനിൽക്കാറുണ്ട്. എന്നാൽ, ചില ജീവിതശൈലി മാറ്റങ്ങൾ മുഖത്തെ കൊഴുപ്പ് എരിച്ചുകളയാൻ സഹായിക്കും. അടുത്തിടെ, അനുഷ്ക വ്യാസ് എന്ന യുവതി മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ താൻ പിന്തുടർന്ന ലളിതമായ കാര്യങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മെലിഞ്ഞതും മനോഹരവുമായ മുഖം നേടാൻ സഹായിച്ച ഭക്ഷണക്രമവും വ്യായാമവും അവർ പങ്കുവച്ചു.
Also Read: ഭക്ഷണത്തിനു മുൻപോ ശേഷമോ? ശരീര ഭാരം കുറയ്ക്കാൻ വെള്ളരിക്ക എപ്പോൾ കഴിക്കണം
മൗത്ത് ബ്രീത്തിങ്
വായിലൂടെ ശ്വസിക്കുമ്പോൾ താടിയെല്ലിൽ നിരന്തരമായ സമ്മർദം ചെലുത്തുന്നു. ഇത് മുഖഘടനയിൽ മാറ്റം വരുത്താൻ സഹായിക്കും.
കഴിക്കേണ്ട നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ
- ഗ്രിൽ ചെയ്ത ചിക്കൻ ബ്രെസ്റ്റ് (കുറഞ്ഞത് 250-300 ഗ്രാം)
- മുട്ട (വെള്ളയാണ് നല്ലത്, പക്ഷേ പകുതി മഞ്ഞക്കരു കഴിക്കാവുന്നതാണ്)
- സാൽമൺ അല്ലെങ്കിൽ ട്യൂണ (ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ചർമ്മത്തിന്റെ ഇലാസ്തികതയ്ക്കും മൊത്തത്തിലുള്ള ചർമ്മ ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് ചർമ്മത്തെ കൂടുതൽ ഇറുകിയതാക്കുന്നു)
- ചിക്കൻ കറി, മട്ടൻ കറി പോലുള്ളവയിൽ ഉയർന്ന അളവിൽ സോഡിയവും എണ്ണയും അടങ്ങിയിരിക്കാമെന്നതിനാൽ അവ ഒഴിവാക്കുക. ഗ്രിൽ ചെയ്ത മാംസം തിരഞ്ഞെടുക്കുക.
Also Read: ഈ 10 രോഗങ്ങൾ നിങ്ങൾക്കുണ്ടോ? ഈ 10 ഭക്ഷണങ്ങൾ ഒഴിവാക്കൂ
കഴിക്കേണ്ട വെജിറ്റേറിയൻ ഭക്ഷണങ്ങൾ
- ശുദ്ധീകരിച്ച മൈദ അല്ലെങ്കിൽ ഗോതമ്പ് എന്നിവയ്ക്കു പകരം ക്വിനോവ, ജാവർ, തിന തുടങ്ങിയ ധാന്യങ്ങൾ കഴിക്കുക
- പാലുൽപ്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കുക
- സ്പിനച്, കാലെ, ബീറ്റ്റൂട്ട്, ബെറികൾ, ആപ്പിൾ തുടങ്ങിയ ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇവ നിങ്ങളെ കൂടുതൽ നേരം വയറു നിറയ്ക്കുകയും അനാവശ്യമായ ലഘുഭക്ഷണം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- കൊഴുപ്പ് കുറഞ്ഞ പനീർ, ടോഫു, ചെറുപയർ, വേവിച്ച കടല തുടങ്ങിയ ലീൻ പ്രോട്ടീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- സലാഡുകൾ കൂടുതലായി കഴിക്കുക
- കുറഞ്ഞത് 3 മാസത്തേക്ക് പഞ്ചസാര ഒഴിവാക്കുക
Also Read: പ്രമേഹമുള്ളവർക്ക് പൈനാപ്പിൾ എത്ര അളവ് കഴിക്കാം?
ചവയ്ക്കാൻ പ്രയാസമുള്ളതും കഴിക്കാൻ കൂടുതൽ സമയമെടുക്കുന്നതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക
- വെള്ളരിക്ക
- കാരറ്റ്
- തേങ്ങ
- സെലറി
- ചോളം
- നട്സ്: ബദാം, പിസ്ത, വാൽനട്ട്
- ഷുഗർ ഫ്രീ ച്യൂയിംഗ് ഗം (മിതമായ അളവിൽ)
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദിവസവും 7 നേരം ഭക്ഷണം, കൃത്യസമയത്ത് ഉറക്കം; 51-ാം വയസിലും ഹൃത്വിക് ഫിറ്റാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.