/indian-express-malayalam/media/media_files/2025/08/12/hrithik-roshan-2025-08-12-14-39-57.jpg)
ഹൃത്വിക് റോഷൻ
ബോളിവുഡിലെ ഫിറ്റ്നസ് ഹിറോയാണ് ഹൃത്വിക് റോഷൻ. ചിട്ടയായ വ്യായാമവും അച്ചടക്കമുള്ള ഭക്ഷണക്രമവും ഹൃത്വിക്കിന്റെ ഫിറ്റ്നസ് രഹസ്യങ്ങളിൽ പ്രധാനമാണ്. ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ബി ടൗൺ താരങ്ങളിൽ ഒരാൾ കൂടിയാണ് നടൻ. 51-ാം വയസിലും ശരീരത്തെ ഫിറ്റാക്കി നിലനിർത്തുന്നതിൽ താരം ഏറെ ശ്രദ്ധാലുവാണ്. ശാരീരിക ക്ഷമത നിലനിർത്താൻ ജിമ്മിൽ മാത്രമല്ല നടൻ പോകുന്നത്. പൂളിൽ നീന്തുന്നതും ബീച്ചിൽ നടക്കുന്നതുമൊക്കെ നടന്റെ ഫിറ്റ്നസ് ദിനചര്യയിൽ ഉൾപ്പെടുന്നു.
Also Read: ഭക്ഷണമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന 5 കാര്യങ്ങൾ ഇവയാണ്
ചിട്ടയായ വ്യായാമം
ആഴ്ചയിൽ 5 ദിവസം വ്യായാമത്തിനായി നീക്കിവയ്ക്കുന്നു. രണ്ടുദിവസം വ്യായാമം, ഒരുദിവസം വിശ്രമം എന്ന രീതിയാണ് നടൻ പിന്തുടരുന്നത്. അതിൽ കാർഡിയോ വ്യായാമങ്ങൾ, ക്രോസ്ഫിറ്റ് പരിശീലനം, ഭാരോദ്വഹനം, എയ്‌റോബിക്‌സ്, നീന്തൽ, ജോഗിങ് എന്നിവയെല്ലാം ഉൾപ്പെടുന്നു. ആഴ്ചയിൽ 5 ദിവസവും 30 മിനിറ്റ് കാർഡിയോ വ്യായാമം ചെയ്യാറുണ്ട്.
ആരോഗ്യകരമായ ഭക്ഷണക്രമം
ദിവസവും 7 നേരമാണ് ഹൃത്വിക് ഭക്ഷണം കഴിക്കുന്നത്. വിശപ്പ് തോന്നുന്നതിനു മുൻപു തന്നെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നു. നന്നായി വിശക്കുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാൻ ഇടയാക്കുമെന്നതിനാലാണ് കുറച്ച് അളവിൽ കൂടുതൽ തവണ ഭക്ഷണം കഴിക്കുന്നത്. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണത്തിനാണ് അദ്ദേഹം മുൻഗണന നൽകുന്നത്. മുട്ടയുടെ വെള്ള, ചിക്കൻ, മത്സ്യം എന്നിവയ്ക്കൊപ്പം കാർബോ അടങ്ങിയിട്ടുള്ള ഓട്‌സ്, മധുരക്കിഴങ്ങ്, ചോറ് എന്നിവയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നു.
Also Read: അരക്കെട്ട് എന്നും ആകൃതിയിൽ നിൽക്കും? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
മുട്ടയുടെ വെള്ളയും അവക്കാഡോയും കഴിച്ചുകൊണ്ടാണ് ഹൃത്വിക്കിന്റെ ഒരു ദിവസം തുടങ്ങുന്നത്. അതിനുശേഷം കഴിക്കുന്ന ഭക്ഷണത്തിലെല്ലാം പ്രോട്ടീൻ, സലാഡ്, പച്ചക്കറികൾ എന്നിവയുണ്ടാകുമെന്ന് മുൻപൊരു അഭിമുഖത്തിൽ ഹൃത്വിക് പറഞ്ഞിരുന്നു.
Also Read: കൊളസ്ട്രോൾ കൂടുതലാണോ? കുറയ്ക്കാൻ കുതിർത്ത ഈ നട്സ് 2 എണ്ണം കഴിക്കൂ
ഭക്ഷണത്തിലെന്ന പോലെ ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്നതിലും നടൻ ശ്രദ്ധ വയ്ക്കാറുണ്ട്. ദിവസവും 5 ലിറ്ററോളം വെള്ളം കുടിക്കും. ഉറക്കത്തിനും വലിയ പ്രാധാന്യം കൊടുക്കുന്ന നടനാണ് ഹൃത്വിക്. എല്ലാ ദിവസവും കൃത്യ സമയത്ത് ഉറങ്ങുന്ന ശീലക്കാരൻ കൂടിയാണ് താരം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 75 കിലോയിൽനിന്ന് 50 ലേക്ക് ശരീര ഭാരം കുറച്ച് നടി; ഒഴിവാക്കിയത് ഈ ഭക്ഷണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us