scorecardresearch

കൊളസ്ട്രോൾ കൂടുതലാണോ? കുറയ്ക്കാൻ കുതിർത്ത ഈ നട്സ് 2 എണ്ണം കഴിക്കൂ

നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും ഈ നട്സിന് കഴിവുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ്

നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും ഈ നട്സിന് കഴിവുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ്

author-image
Health Desk
New Update
health

Source: Freepik

അനാരോഗ്യകരമായ ജീവിതശൈലിയാണ് കൊളസ്ട്രോൾ കൂടുന്നതിന്റെ പ്രധാന കാരണം. ഉയർന്ന അളവിലുള്ള എൽഡിഎൽ (മോശം കൊളസ്ട്രോൾ) ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത രണ്ട് വാൽനട്ട് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് ആയുർവേദ പ്രാക്ടീഷണർ ഉപാസന വോഹ്ര അവകാശപ്പെട്ടു. ഇതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർ പറയുന്നത് എന്താണെന്ന് നോക്കാം.

Advertisment

കൊളസ്ട്രോൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഭക്ഷണക്രമത്തിൽ കുതിർത്ത വാൽനട്ട് തീർച്ചയായും ഉൾപ്പെടുത്താമെന്ന് ബെംഗളൂരുവിലെ ക്ലൗഡ്‌നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് വി.അഭിലാഷ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. ''വാൽനട്ടിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രത്യേകിച്ച് പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വാൽനട്ട് കുതിർക്കുന്നത് വഴി അവയുടെ ദഹനക്ഷമതയും പോഷക ആഗിരണവും വർധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ഗുണങ്ങൾ വർധിപ്പിക്കാനും കഴിയും,” അഭിലാഷ പറഞ്ഞു.

Also Read: 75 കിലോയിൽനിന്ന് 50 ലേക്ക് ശരീര ഭാരം കുറച്ച് നടി; ഒഴിവാക്കിയത് ഈ ഭക്ഷണങ്ങൾ

കുതിർത്ത വാൽനട്ട് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ ഫലപ്രദമാണെന്ന് അവർ പറഞ്ഞു. "വാൾനട്ടിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ കരളിൽ എൽഡിഎൽ കൊളസ്ട്രോളിന്റെ ഉത്പാദനം കുറയ്ക്കുകയും ബ്ലഡ്സ്ട്രീമിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നതിലൂടെ അവയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, വാൽനട്ടിലെ നാരുകൾ ദഹന സമയത്ത് കൊളസ്ട്രോളിന്റെ ആഗിരണം തടയുകയും ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു,” അഭിലാഷ പറഞ്ഞു.

Advertisment

നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും വാൽനട്ടിന് കഴിവുണ്ടെന്ന് അഭിലാഷ പറഞ്ഞു. "എച്ച്ഡിഎൽ കൊളസ്ട്രോൾ ധമനികളിൽ നിന്ന് അധിക കൊളസ്ട്രോൾ നീക്കം ചെയ്യാനും പുറന്തള്ളാൻ വേണ്ടി കരളിലേക്ക് തിരികെ കൊണ്ടുപോകാനും സഹായിക്കുന്നു. ഈ പ്രക്രിയ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതിലൂടെ ഹൃദ്രോഗം തടയുന്നു," അഭിലാഷ പറഞ്ഞു.

Also Read: ഹാങ് ഓവർ മാറുന്നില്ലേ? മദ്യപിക്കുന്നതിനു മുൻപ് ഇത് കുടിക്കൂ

കുതിർത്ത വാൽനട്ട് പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്. വാൽനട്ട് അടങ്ങിയ ഭക്ഷണക്രമം മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ''കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി ദിവസവും ഒരു പിടി കുതിർത്ത വാൽനട്ട് കഴിക്കുന്നത് പരിഗണിക്കുക, അതായത് ഏകദേശം 1 ഔൺസ് അല്ലെങ്കിൽ 28 ഗ്രാം,'' അഭിലാഷ പറഞ്ഞു. 

health

കൊളസ്ട്രോൾ കുറയ്ക്കുന്ന ഓട്സ്, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ മറ്റ് ഭക്ഷണങ്ങളുമായി കുതിർത്ത വാൽനട്ട് ചേർക്കുന്നത് അവയുടെ ഗുണങ്ങൾ കൂടുതൽ വർധിപ്പിക്കും. കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത പരിഹാരമാണ് കുതിർത്ത വാൽനട്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉള്ളടക്കം അവയെ ഹൃദയാരോഗ്യത്തിന് മികച്ച ഭക്ഷണമാക്കുന്നു. 

Also Read: അരക്കെട്ട് നിങ്ങളോട് നന്ദി പറയും, 3 മാസത്തിൽ 10 കിലോ കുറയ്ക്കാം; ഈ 10 കാര്യങ്ങൾ ചെയ്യൂ

ദൈനംദിന ഭക്ഷണത്തിൽ കുതിർത്ത വാൽനട്ട് ഉൾപ്പെടുത്തുന്നതിലൂടെ, എൽഡിഎൽ കൊളസ്ട്രോൾ ഗണ്യമായി കുറയ്ക്കാനും, എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സാധിക്കുമെന്ന് അഭിലാഷ അഭിപ്രായപ്പെട്ടു. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ദിവസവും ബിയർ കുടിച്ചാൽ എന്ത് സംഭവിക്കും? സുരക്ഷിതമായ അളവ് എത്ര?

Cholesterol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: