/indian-express-malayalam/media/media_files/2025/08/11/losliya-mariyanesan-2025-08-11-14-30-24.jpg)
ലോസ്‌ലിയ
ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലെത്തിയ ലോസ്‌ലിയ 'ബിഗ് ബോസ്' എന്ന ബിഗ്ബോസ് ഷോയിലൂടെയാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. ബിഗ് ബോസ് വീട്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് 63 കിലോ ഭാരമുണ്ടായിരുന്ന ലോസ്‌ലിയയുടെ ശരീര ഭാരം ഷോയ്ക്ക് ശേഷം 75 കിലോയായി കൂടി. "ഞാൻ ശ്രീലങ്കയിൽ ആയിരുന്നപ്പോൾ എനിക്ക് 50 കിലോ ആയിരുന്നു. പക്ഷേ ബിഗ് ബോസ് ഷോയ്ക്ക് ശേഷം ശരീര ഭാരം 75 കിലോയിലെത്തി. എന്റെ ഭക്ഷണശീലങ്ങളും ജീവിതശൈലിയും എല്ലാം മാറി. ഞാൻ എപ്പോഴും പുറത്തു നിന്നാണ് ഭക്ഷണം കഴിക്കുന്നത്. വീട്ടിൽ പാചകം ചെയ്യാൻ എനിക്ക് സമയം കിട്ടാറില്ല, എനിക്ക് എങ്ങനെ പാചകം ചെയ്യണമെന്ന് അറിയില്ല."
ആദ്യം, ശരീര ഭാരം കൂടിയത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. ഞാൻ വളരെ ആരോഗ്യവതിയാണെന്ന് എന്ന് ഞാൻ കരുതി. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ, എന്റെ പഴയ വസ്ത്രങ്ങൾ ധരിക്കാൻ കഴിഞ്ഞില്ല. ആ വസ്ത്രങ്ങൾ കണ്ടപ്പോൾ എനിക്ക് വളരെ സങ്കടം തോന്നി. എന്റെ മുഖത്ത് മുഖക്കുരു വരാൻ തുടങ്ങി, ഇതെല്ലാം എന്നെ വളരെയധികം ബാധിച്ചു. അപ്പോഴാണ് ഞാൻ തീരുമാനിച്ചത്, എനിക്ക് ഇനി ഇങ്ങനെ ജീവിക്കാൻ കഴിയില്ല. ശരീര ഭാരം കുറയ്ക്കണമെന്ന തീരുമാനം എടുത്തതായി മിസ് വൗ തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
Also Read: ഹാങ് ഓവർ മാറുന്നില്ലേ? മദ്യപിക്കുന്നതിനു മുൻപ് ഇത് കുടിക്കൂ
ബിഗ് ബോസ് വീടിനുള്ളിലെ പുതിയ വെല്ലുവിളി
ബിഗ് ബോസ് ഹൗസിൽ കയറിയപ്പോൾ എന്റെ ഭാരം ഏകദേശം 63 കിലോ ആയിരുന്നു. ബിഗ് ബോസ് ഹൗസിൽ കയറിയതിനു ശേഷമാണ് യഥാർത്ഥ വെല്ലുവിളി ആരംഭിച്ചത്. ഞാൻ മുമ്പ് ഇന്ത്യയിൽ ഒരിക്കലും പോയിട്ടില്ല. ബിഗ് ബോസ് ഷോയ്ക്കായി ഞാൻ ആദ്യമായി എത്തി. അതുകൊണ്ട്, ഇവിടുത്തെ ഭക്ഷണശീലങ്ങൾ എനിക്ക് പുതിയതായിരുന്നു. ബിഗ് ബോസ് ഹൗസിൽ പ്രഭാതഭക്ഷണമായി പൊങ്കൽ ആയിരുന്നു. ഉച്ചഭക്ഷണത്തിന് ഞങ്ങൾ കോവയ്ക്ക ഫ്രൈ ചെയ്തത് കഴിക്കുമായിരുന്നു. ശ്രീലങ്കയിൽ, നാലോ അഞ്ചോ തരം നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ എപ്പോഴും ഉണ്ടാകും. പക്ഷേ, ബിഗ് ബോസിൽ അങ്ങനെയല്ല.
എനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പറ്റാത്തതിനാൽ തൈരിൽ പഞ്ചസാര ചേർത്ത് കഴിച്ചു. പെട്ടെന്ന് കേക്ക് കിട്ടിയപ്പോൾ, കൂടുതൽ കഴിച്ചു. 'ഇത്രയും പഞ്ചസാര കഴിച്ചാൽ ശരീരഭാരം കൂടും' എന്ന അവബോധം എനിക്കില്ലായിരുന്നു. ആ സമയത്ത്, നിയന്ത്രണമില്ലാതെ കഴിയുന്നതെല്ലാം ഞാൻ കഴിച്ചു.
Also Read: അരക്കെട്ട് നിങ്ങളോട് നന്ദി പറയും, 3 മാസത്തിൽ 10 കിലോ കുറയ്ക്കാം; ഈ 10 കാര്യങ്ങൾ ചെയ്യൂ
ശരീരഭാരം കുറയ്ക്കാനുള്ള യാത്ര
ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എന്റെ ഭാരം 68-69 കിലോ ആയി ഉയർന്നിരുന്നു. ഈ ഭാരം കൂടിയത് എനിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി. ഒരു ഘട്ടത്തിൽ, ഞാൻ ഡോക്ടറെ സമീപിച്ചപ്പോൾ, അദ്ദേഹം കർശനമായി പറഞ്ഞു, 'നിങ്ങൾ ശരീരഭാരം കുറയ്ക്കേണ്ടതുണ്ട്.' അത് എന്റെ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു.
ഡോക്ടറുടെ ഉപദേശവും എന്റെ മനസ്സിൽ ഉണ്ടായിരുന്ന ദൃഢനിശ്ചയവും സ്വീകരിച്ച്, ശരിയായ ഭക്ഷണക്രമം, വ്യായാമം, യോഗ എന്നിവയിലൂടെ ഞാൻ അച്ചടക്കമുള്ള ജീവിതം നയിക്കാൻ തുടങ്ങി. മാത്രമല്ല, എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക, എപ്പോഴും എന്റെ മനസ്സിനെ പോസിറ്റീവായി നിലനിർത്തുക തുടങ്ങിയ ചില ശീലങ്ങളും ഞാൻ സ്വീകരിച്ചു.
Also Read: ദിവസവും ബിയർ കുടിച്ചാൽ എന്ത് സംഭവിക്കും? സുരക്ഷിതമായ അളവ് എത്ര?
എന്റെ ഫിറ്റ്നസ് രഹസ്യം
കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുകയും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുകയും ചെയ്തു. ജങ്ക് ഫുഡ്, വറുത്ത ഭക്ഷണങ്ങൾ എന്നിവയിൽ നിന്ന് മാറി പഴങ്ങളും പച്ചക്കറികളും പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങളിലേക്ക് മാറി. ജിമ്മിൽ പോകുക, യോഗ ചെയ്യുക തുടങ്ങിയ വ്യായാമങ്ങൾ ദിവസവും ഒരു മണിക്കൂറെങ്കിലും ചെയ്യുന്നത് ഞാൻ ഒരു ശീലമാക്കി. ഇത് എന്റെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, എനിക്ക് ധാരാളം മാനസിക ഊർജ്ജം നൽകുകയും ചെയ്തു. മനസിന് സന്തോഷമുണ്ടെങ്കിൽ മാത്രമേ ശരീരം ആരോഗ്യമുള്ളതായിരിക്കൂവെന്ന് ലോസ്‌ലിയ ഉറപ്പിച്ചു പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഇൻസ്റ്റന്റ് നൂഡിൽസ് എല്ലാ ദിവസവും കഴിക്കാമോ? ആരോഗ്യത്തെ എങ്ങനെ ബാധിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us