/indian-express-malayalam/media/media_files/2025/08/12/blood-sugar-2025-08-12-14-11-21.jpg)
Source: Freepik
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആദ്യം മനസിൽ വരുന്നത് ഭക്ഷണമാണ്. എന്നാൽ, ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെങ്കിലും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാം. ഇതിന് കാരണമാകുന്ന 5 ഘടകങ്ങളെക്കുറിച്ച് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്.
മുംബൈയിലെ ഡോ. പ്രണവ് ഘോഡിയുടെ അഭിപ്രായത്തിൽ, സമ്മർദം, മോശം ഉറക്കം, വ്യായാമം, അണുബാധകൾ, ഹോർമോൺ മാറ്റങ്ങൾ എന്നിവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകും. ഉദാഹരണത്തിന്, സമ്മർദം ഉണ്ടാകുമ്പോൾ കോർട്ടിസോളിന്റെ ഉത്പാദനം കൂട്ടും. ഇത് കരളിൽ ഊർജത്തിനായി സംഭരിച്ചുവച്ചിരിക്കുന്ന ഗ്ലൂക്കോസ് പുറത്തുവിടാൻ ഇടയാക്കും. ഈ ഗ്ലൂക്കോസ് അടിയന്തര സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഊർജം നൽകാനുള്ളതാണ്. പക്ഷേ, സമ്മർദം ഉണ്ടാകുമ്പോൾ ഈ ഗ്ലൂക്കോസ് നഷ്ടമാകുന്നു.
Also Read: അരക്കെട്ട് എന്നും ആകൃതിയിൽ നിൽക്കും? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
"രാത്രിയിലെ മോശം ഉറക്കം ശരീരത്തെ താൽക്കാലികമായി കൂടുതൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ളതാക്കി മാറ്റും. ഇത് കൂടുതൽ നേരം രക്തത്തിൽ ഗ്ലൂക്കോസിനെ നിലനിർത്തും," ഡോ. ഘോഡി പറഞ്ഞു. വ്യായാമ സമയത്ത് ശരീരം ഊർജത്തിനായി ഗ്ലൂക്കോസ് പുറത്തുവിടുമ്പോൾ ബ്ലഡ് ഷുഗറിന്റെ താൽക്കാലിക വർധനവിന് കാരണമാകും.
"രോഗങ്ങളോ അണുബാധകളോ ഉള്ള സമയത്ത് രോഗപ്രതിരോധപ്രവർത്തനത്തിന് ഗ്ലൂക്കോസിന്റെ രൂപത്തിൽ അധിക ഊർജം ആവശ്യമായി വരുന്നു. അവസാനമായി, പ്രത്യേകിച്ച് ആർത്തവചക്രം, പെരിമെനോപോസ്, ആർത്തവവിരാമം തുടങ്ങിയ സമയത്തെ ഹോർമോൺ മാറ്റങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും," ഡോ. ഘോഡി പറഞ്ഞു.
Also Read: 75 കിലോയിൽനിന്ന് 50 ലേക്ക് ശരീര ഭാരം കുറച്ച് നടി; ഒഴിവാക്കിയത് ഈ ഭക്ഷണങ്ങൾ
ശ്രദ്ധിക്കേണ്ടത് എന്താണ് ?
എപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ അത്ര മോശമല്ല. “ഉദാഹരണത്തിന്, വ്യായാമത്തിന് ശേഷം താൽക്കാലിക വർധനവ് സ്വാഭാവികമാണ്. എന്നാൽ വിട്ടുമാറാത്ത സമ്മർദം, പതിവ് മോശം ഉറക്കം, അല്ലെങ്കിൽ സ്ഥിരമായ ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ ദീർഘകാല ബ്ലഡ് ഷുഗർ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. പ്രത്യേകിച്ച് 40-കളിലും 50-കളിലും പ്രായമുള്ള സ്ത്രീകൾക്ക് ബ്ലഡ് ഷുഗറിനെ ബാധിക്കുന്ന ഈ ഹോർമോൺ പ്രശ്നങ്ങൾ കാരണം ഭാരം, ഊർജം അല്ലെങ്കിൽ മാനസികാവസ്ഥയിൽ മാറ്റങ്ങൾ കാണാനാകും,” ഡോ. ഘോഡി പറഞ്ഞു.
Also Read: കൊളസ്ട്രോൾ കൂടുതലാണോ? കുറയ്ക്കാൻ കുതിർത്ത ഈ നട്സ് 2 എണ്ണം കഴിക്കൂ
എന്താണ് ചെയ്യാൻ കഴിയുക?
വിശ്രമ മാർഗങ്ങൾ ഉപയോഗിച്ച് സമ്മർദം നിയന്ത്രിക്കുക, നല്ല ഉറക്കത്തിന് മുൻഗണന നൽകുക, പതിവ് വ്യായാമം ശീലമാക്കുക എന്നിവ അത്യാവശ്യമാണ്. ഭക്ഷണക്രമത്തിൽ മാറ്റമൊന്നുമില്ലാതെ അസാധാരണമായ രക്തത്തിലെ പഞ്ചസാരയുടെ വർധനവ് ശ്രദ്ധയിൽപ്പെട്ടാൽ, ഡോക്ടറുടെ സഹായം തേടുക. രക്തത്തിലെ പഞ്ചസാരയുടെ മാറ്റങ്ങൾക്ക് കാരണം എല്ലായ്പ്പോഴും നിങ്ങൾ കഴിക്കുന്ന ഭക്ഷണമല്ല. ഈ മറഞ്ഞിരിക്കുന്ന കാരണങ്ങൾ അറിയുന്നത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഹാങ് ഓവർ മാറുന്നില്ലേ? മദ്യപിക്കുന്നതിനു മുൻപ് ഇത് കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us