scorecardresearch

പ്രമേഹമുള്ളവർക്ക് പൈനാപ്പിൾ എത്ര അളവ് കഴിക്കാം?

രാവിലെയോ ഉച്ചകഴിഞ്ഞോ ഉള്ള ലഘുഭക്ഷണ ഇടവേളകളിൽ പൈനാപ്പിൾ ഉൾപ്പെടുത്തുന്നത് നല്ലൊരു ഓപ്ഷനാണ്

രാവിലെയോ ഉച്ചകഴിഞ്ഞോ ഉള്ള ലഘുഭക്ഷണ ഇടവേളകളിൽ പൈനാപ്പിൾ ഉൾപ്പെടുത്തുന്നത് നല്ലൊരു ഓപ്ഷനാണ്

author-image
Health Desk
New Update
pineapple

Source: Freepik

പൈനാപ്പിളിന് വലിയ അളവിൽ പോഷകമൂല്യമുണ്ട്. ഹൃദ്രോഗം, പ്രമേഹം, കരൾ ആരോഗ്യം, അമിതവണ്ണം എന്നിവയെ ഫലപ്രദമായി പരിഹരിക്കാൻ ഈ സൂപ്പർ പഴത്തിന് കഴിയും. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ  അവ നൽകുന്നുണ്ട്. എന്നിരുന്നാലും, അവ ശ്രദ്ധയോടെ കഴിക്കേണ്ടതുണ്ട്. 

ഹൃദയാരോഗ്യത്തിന് നല്ലത്

Advertisment

പൈനാപ്പിളിൽ ബ്രോമെലൈൻ കൂടുതലാണ്. പൈനാപ്പിളിലെ ബ്രോമെലൈൻ രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ബ്രോമെലൈനിന് പുറമേ, പൈനാപ്പിളിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ധമനികളുടെ ഭിത്തികളുടെ ആരോഗ്യം വർധിപ്പിക്കുന്നു. കൂടാതെ, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇവയിലെ പൊട്ടാസ്യം സഹായിക്കുന്നു.

Also Read: ദിവസവും 7 നേരം ഭക്ഷണം, കൃത്യസമയത്ത് ഉറക്കം; 51-ാം വയസിലും ഹൃത്വിക് ഫിറ്റാണ്

പ്രമേഹമുള്ളവർക്ക് കഴിക്കാമോ?

പൈനാപ്പിളിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും, പ്രമേഹരോഗികൾക്ക് മിതമായ അളവിൽ കഴിക്കാവുന്നതാണ്. മിതമായ ഗ്ലൈസെമിക് സൂചിക (ഏകദേശം 59 ജിഐ) ഉണ്ടെങ്കിലും, ചെറിയ അളവിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വർധിപ്പിക്കില്ല. പൈനാപ്പിളിൽ ഉയർന്ന അളവിൽ നാരുകളും വെള്ളവും അടങ്ങിയിരിക്കുന്നു എന്ന അധിക ഗുണം കൂടിയുണ്ട്. ഇവ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുന്നു.

Advertisment

Also Read: ഭക്ഷണമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന 5 കാര്യങ്ങൾ ഇവയാണ്

ടിന്നിലടച്ച പൈനാപ്പിൾ അല്ലെങ്കിൽ ജ്യൂസ് എന്നിവയിൽ ചേരുവകളും കൂടുതൽ പഞ്ചസാരയും ചേർക്കുന്നത് ഒഴിവാക്കണം. പ്രമേഹരോഗികൾക്ക് ഏകദേശം ½ കപ്പ് (50–75 ഗ്രാം) പൈനാപ്പിൾ കഴിക്കാം.

പൈനാപ്പിളിൽ വിറ്റാമിൻ സി, മാംഗനീസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ കൂടുതലായതിനാൽ, കരൾ തകരാറിന് കാരണമാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദത്തിനെതിരെ പ്രവർത്തിക്കും. ബ്രോമെലൈൻ ദഹനത്തെ പിന്തുണയ്ക്കുന്നു, വീക്കം കുറയ്ക്കാൻ സഹായിക്കുന്നു, കരളിന്റെ വിഷവിമുക്തമാക്കൽ പ്രക്രിയയുടെ ഭാരം കുറയ്ക്കുന്നു. കരളിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കുന്നതിനും ഫാറ്റി ലിവർ രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും പൈനാപ്പിൾ കഴിക്കുന്നത് ഗുണം ചെയ്യും.

Also Read: അരക്കെട്ട് എന്നും ആകൃതിയിൽ നിൽക്കും? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ

ശരീര ഭാരം കുറയ്ക്കുന്നവർക്ക് ഗുണകരം

പൈനാപ്പിളിൽ കാലറി കുറവാണ് (100 ഗ്രാമിന് 42 കിലോ കലോറി) കൂടാതെ കൊഴുപ്പും ഇല്ല. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ലഘുഭക്ഷണമെന്ന നിലയിൽ കഴിക്കാം. ഇതിന്റെ സ്വാഭാവിക മധുരം പഞ്ചസാരയുടെ ആസക്തിയും സ്വാഭാവിക ജലാംശവും കുറയ്ക്കുന്നതിന് ഉത്തമമാണ്, അതേസമയം ഇതിലെ നാരുകൾ സംതൃപ്തി തോന്നിപ്പിക്കും. ബ്രോമെലൈൻ പ്രോട്ടീനുകളെ തകർക്കാൻ സഹായിക്കും, അതിലൂടെ അവ ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയും.

രാവിലെയോ ഉച്ചകഴിഞ്ഞോ ഉള്ള ലഘുഭക്ഷണ ഇടവേളകളിൽ പൈനാപ്പിൾ ഉൾപ്പെടുത്തുന്നത് നല്ലൊരു ഓപ്ഷനാണ്. സമീകൃതാഹാരത്തിന്റെ ഭാഗമായി അവ  ആസ്വദിക്കുകയും ദൈനംദിന കാലറി അളവ് പാലിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, പ്രതിദിനം ഒരു കപ്പ് (150 ഗ്രാം) കഴിക്കാൻ ശ്രമിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കൊളസ്ട്രോൾ കൂടുതലാണോ? കുറയ്ക്കാൻ കുതിർത്ത ഈ നട്സ് 2 എണ്ണം കഴിക്കൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: