scorecardresearch

പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാൽ ചോറ് കഴിക്കുന്നത് കുറയ്ക്കണോ?

പ്രമേഹം കണ്ടെത്തിയാൽ ഒരു രാത്രി കൊണ്ട് ചോറ് കഴിക്കുന്നത് നിർത്തേണ്ടതില്ല. ഇത്തരത്തിൽ പെട്ടെന്ന് വലിയ മാറ്റങ്ങൾ വരുത്തുന്നത് പലർക്കും ബുദ്ധിമുട്ടാകും

പ്രമേഹം കണ്ടെത്തിയാൽ ഒരു രാത്രി കൊണ്ട് ചോറ് കഴിക്കുന്നത് നിർത്തേണ്ടതില്ല. ഇത്തരത്തിൽ പെട്ടെന്ന് വലിയ മാറ്റങ്ങൾ വരുത്തുന്നത് പലർക്കും ബുദ്ധിമുട്ടാകും

author-image
Health Desk
New Update
white rice

Source: Freepik

പ്രമേഹം സ്ഥിരീകരിച്ചു കഴിഞ്ഞാൽ കാർബോഹൈഡ്രേറ്റ് കുറയ്ക്കണമെന്ന് പറയാറുണ്ട്. അങ്ങനെയെങ്കിൽ ചോറ് കുറയ്ക്കണോയെന്ന സംശയം പലർക്കും ഉണ്ടാകും. പലർക്കും ചോറ് വെറും ഭക്ഷണമല്ല, അവരുടെ ദൈനംദിന ശീലത്തിന്റെ ഭാഗമാണെന്ന് ഡോ.വി.മോഹൻ പറയുന്നു. പ്രമേഹം കണ്ടെത്തിയാൽ ഒരു രാത്രി കൊണ്ട് ചോറ് കഴിക്കുന്നത് നിർത്തേണ്ടതില്ല. ഇത്തരത്തിൽ പെട്ടെന്ന് വലിയ മാറ്റങ്ങൾ വരുത്തുന്നത് പലർക്കും ബുദ്ധിമുട്ടാകും. പകരം, ക്രമേണ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഡോ.മോഹൻ നിർദേശിച്ചു.

ചോറ് കഴിക്കുന്നത് എങ്ങനെ കുറയ്ക്കാം?

Advertisment

ആദ്യം പാത്രത്തിൽ വിളമ്പുന്ന അളവ് ചെറുതായി കുറച്ചുകൊണ്ട് ആരംഭിക്കാം. ഉദാഹരണത്തിന്, നിങ്ങൾ സാധാരണയായി മൂന്ന് തവി ചോറ് കഴിക്കുന്നുണ്ടെങ്കിൽ, അത് രണ്ടരയായി കുറയ്ക്കാൻ ശ്രമിക്കുക. അതിനു പകരം കൂടുതൽ പച്ചക്കറികൾ അല്ലെങ്കിൽ പരിപ്പ്, തൈര്, മത്സ്യം, ചിക്കൻ അല്ലെങ്കിൽ മുട്ട പോലുള്ള പ്രോട്ടീൻ അടങ്ങിയ ഒരു ചെറിയ അളവ് കഴിക്കുക. ഈ ഭക്ഷണങ്ങൾ കൂടുതൽ നേരം വയറു നിറയ്ക്കുന്നതുപോലെ തോന്നിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യും.

Also Read: രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഈ വെള്ളം 1 ഗ്ലാസ് കുടിക്കൂ, വണ്ണം കുറയ്ക്കാം

ഉച്ചഭക്ഷണ സമയത്തും അത്താഴത്തിനും ചോറ് കഴിക്കുന്നത് പ്രശ്നമാണോ?

തുടക്കത്തിൽ തന്നെ ഈ രണ്ടു സമയത്തും ചോറ് കഴിക്കുന്നത് പൂർണമായും ഉപേക്ഷിക്കേണ്ട ആവശ്യമില്ല, പക്ഷേ നിങ്ങൾക്ക് ചെറിയ മാറ്റങ്ങൾ വരുത്താം. ഒരു പ്രധാന ഭക്ഷണത്തിൽ ചോറ് ഉൾപ്പെടുത്താം, പകരം മറ്റൊരു ഭക്ഷണത്തിൽ ഗോതമ്പ് കൊണ്ടുള്ള ചപ്പാത്തി, തിന അല്ലെങ്കിൽ തവിട്ട് അരി എന്നിവ ഉൾപ്പെടുത്താം. തിനയും ധാന്യങ്ങളും കൂടുതൽ സാവധാനത്തിൽ ദഹിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.

Advertisment

Also Read: ഒന്നിനു പകരം രണ്ട് വാഴപ്പഴം കഴിച്ചാൽ ബ്ലഡ് ഷുഗർ എങ്ങനെ പ്രതികരിക്കും?

ഭക്ഷണത്തിനിടയിൽ വിശപ്പ് തോന്നിയാലോ?

അതൊരു സാധാരണ ആശങ്കയാണ്. ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കൈയിൽ കരുതുക എന്നതാണ് തന്ത്രം. ഒരുപിടി ഉപ്പില്ലാത്ത നട്‌സ്, വറുത്ത കടല, പച്ചക്കറി സാലഡുകൾ അല്ലെങ്കിൽ ഒരു ചെറിയ പാത്രം മുളപ്പിച്ച ചെറുപയർ സാലഡ് എന്നിവ സഹായിക്കും. ഈ ലഘുഭക്ഷണങ്ങളിൽ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം ഉയർത്താതെ നിങ്ങളെ തൃപ്തിപ്പെടുത്തും.

വെള്ള ചോറിനു പകരം കഴിക്കാവുന്നത് എന്താണ്?

ആദ്യം പകുതി വെള്ള അരിയും പകുതി തവിട്ട് അരിയും ചേർത്ത് പരീക്ഷിക്കാം. കാലക്രമേണ, തവിട്ട് അരിയുടെ അളവ് വർധിപ്പിക്കുകയും വെളുത്ത അരിയുടെ അളവ് കുറയ്ക്കുകയും ചെയ്യുക. 

Also Read: ഈ ഭക്ഷണം പൂർണമായും ഒഴിവാക്കി; മുഖത്തിലെ കൊഴുപ്പ് കുറച്ച് അമ്പരപ്പിച്ച് യുവതി

കുറച്ച് ചോറി കഴിക്കുന്നത് ശീലമാകാൻ എത്ര സമയമെടുക്കും?

സാധാരണയായി, ശരീരം നാല് ആഴ്ചകൾക്കുള്ളിൽ പൊരുത്തപ്പെടാൻ തുടങ്ങും. ആഴ്ചയിൽ ഘട്ടം ഘട്ടമായി ചോറ് കുറച്ചു കൊണ്ട് വരികയും ചെയ്യാം. നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഉപേക്ഷിക്കുക എന്നതല്ല, മറിച്ച് ശരിയായ അളവ് കണ്ടെത്തുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഒരു പെട്ടെന്നുള്ള പരിഹാരം മാത്രമല്ല, വർഷങ്ങളോളം നിലനിർത്താൻ കഴിയുന്ന ഒരു ജീവിതശൈലി മാറ്റമാണ് വരുത്തേണ്ടത്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഭക്ഷണത്തിനു മുൻപോ ശേഷമോ? ശരീര ഭാരം കുറയ്ക്കാൻ വെള്ളരിക്ക എപ്പോൾ കഴിക്കണം

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: