/indian-express-malayalam/media/media_files/2025/08/13/butter-milk-2025-08-13-16-35-51.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കാനായി നമ്മളിൽ പലരും ജീവിതത്തിൽ ഒരിക്കലെങ്കിലും വിചിത്രമായ എന്തെങ്കിലും പരീക്ഷിച്ചിട്ടുണ്ടാകും. കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നത് മുതൽ ഗ്രീൻ ടീ കുടിക്കുന്നതുവരെ, അധിക കിലോ കുറയ്ക്കാനായി പല ശ്രമങ്ങളും നടത്തിയിരിക്കാം. പക്ഷേ, കിടക്കുന്നതിനു മുമ്പ് ഒരു ഗ്ലാസ് മോര് കുടിക്കുന്നത് പരീക്ഷിച്ചിട്ടുണ്ടോ?.
ശരീരത്തെ തണുപ്പിക്കുന്ന ഒരു വേനൽക്കാല പാനീയം മാത്രമല്ല മോര്. പ്രോബയോട്ടിക് സമ്പുഷ്ടവും കുറഞ്ഞ കാറിയുമുള്ള ഒരു പാനീയമാണ്. ഭാരം കുറഞ്ഞതും ദഹിക്കാൻ എളുപ്പമുള്ളതും കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടവുമാണ്. ദഹനത്തിന് സഹായിക്കുകയും ആസക്തികളെ നിയന്ത്രിക്കുകയും, നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യും.
Also Read: ഒന്നിനു പകരം രണ്ട് വാഴപ്പഴം കഴിച്ചാൽ ബ്ലഡ് ഷുഗർ എങ്ങനെ പ്രതികരിക്കും?
മോര് കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
മോരിൽ പ്രോബയോട്ടിക്കുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യം നിയന്ത്രിക്കുക, ദഹനം മെച്ചപ്പെടുത്തുക, വയറു വീർക്കുന്നത് കുറയ്ക്കുക, ഉപാപചയം വർധിപ്പിക്കുക തുടങ്ങിയ ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്.
Also Read: ഈ ഭക്ഷണം പൂർണമായും ഒഴിവാക്കി; മുഖത്തിലെ കൊഴുപ്പ് കുറച്ച് അമ്പരപ്പിച്ച് യുവതി
മോര് കുടിച്ചാൽ ശരീര ഭാരം കുറയുമോ?
പുളിപ്പിച്ച ഭക്ഷണങ്ങളും ശരീരഭാരം നിയന്ത്രിക്കലും തമ്മിലുള്ള ബന്ധം നിരവധി പഠനങ്ങൾ പരിശോധിച്ചിട്ടുണ്ട്. മോരിൽ ലാക്ടോബാസിലസ് അസിഡോഫിലസ്, ബിഫിഡോബാക്ടീരിയം ബിഫിഡം എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനത്തിന് സഹായിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന നല്ല ബാക്ടീരിയകളാണിവ. ഇത് വിശപ്പും പൂർണ്ണതയും സംബന്ധിച്ച ഹോർമോണുകളെ കൂടുതൽ സ്വാധീനിക്കുകയും, നിങ്ങൾക്ക് സംതൃപ്തി തോന്നാനും രാത്രി വൈകിയുള്ള ലഘുഭക്ഷണം ഒഴിവാക്കാനും സഹായിക്കുന്നു.
Also Read: ഭക്ഷണത്തിനു മുൻപോ ശേഷമോ? ശരീര ഭാരം കുറയ്ക്കാൻ വെള്ളരിക്ക എപ്പോൾ കഴിക്കണം
മോര് പ്രോട്ടീന്റെ നല്ലൊരു ഉറവിടമാണ്. ഇത് ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയും കൂടുതൽ നേരം വയറു നിറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഘടകമായ മൊത്തത്തിലുള്ള കാലറി ഉപഭോഗം കുറയ്ക്കും. ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും മിതത്വം പ്രധാനമാണ്. ഉറങ്ങുന്നതിനു മുൻപ് അമിതമായി കുടിക്കരുത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഈ 10 രോഗങ്ങൾ നിങ്ങൾക്കുണ്ടോ? ഈ 10 ഭക്ഷണങ്ങൾ ഒഴിവാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us