scorecardresearch

Weight Loss: 20 കിലോ എളുപ്പത്തിൽ കുറയ്ക്കാം, ഈ 10 ഭക്ഷണങ്ങൾ കഴിക്കാതിരിക്കൂ

നിങ്ങളുടെ പാത്രത്തിൽ എന്ത് ഉൾപ്പെടുത്തുവെന്നും എന്ത് ഒഴിവാക്കുന്നുവെന്നും ശ്രദ്ധിക്കേണ്ടതുണ്ട്

നിങ്ങളുടെ പാത്രത്തിൽ എന്ത് ഉൾപ്പെടുത്തുവെന്നും എന്ത് ഒഴിവാക്കുന്നുവെന്നും ശ്രദ്ധിക്കേണ്ടതുണ്ട്

author-image
Health Desk
New Update
news

Source: Freepik

ആരോഗ്യകരമായ ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും ശരീരഭാരം കുറയ്ക്കാൻ സാധിക്കും. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ഭക്ഷണക്രമം പ്രധാന പങ്കുവഹിക്കുന്നുണ്ട്. നിങ്ങളുടെ പാത്രത്തിൽ എന്ത് ഉൾപ്പെടുത്തുവെന്നും എന്ത് ഒഴിവാക്കുന്നുവെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. 20 കിലോ കുറയ്ക്കാൻ താൻ കഴിക്കുന്നത് നിർത്തിയ 10 ഭക്ഷണങ്ങളെക്കുറിച്ചും, അത് ശരീര ഭാരം കുറയ്ക്കാനും നിയന്ത്രണത്തിലാക്കാനും സഹായിച്ചതെങ്ങനെയെന്നും ന്യൂട്രീഷ്യനിസ്റ്റ് രുചി ശർമ്മ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. 

Advertisment

"ജിമ്മിൽ മണിക്കൂറുകൾ ചെലവിടുന്നതോ ദിവസവും 10,000 ചുവടുകൾ നടക്കുന്നതോ മാത്രമായിരുന്നില്ല ശരീരഭാരം കുറയ്ക്കൽ. മിക്ക ആളുകളും എന്ത് കഴിക്കണമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എന്നാൽ എന്ത് ഒഴിവാക്കണമെന്നതും പ്രധാനമാണ്," രുചി പറഞ്ഞു.

Also Read: Weight Loss: 154 കിലോയിൽനിന്ന് 65 കിലോയിലേക്ക്; അമ്പരപ്പിച്ച് യുവതിയുടെ മാറ്റം

1. കോഫി ഡ്രിങ്സ്: ഇവയിൽ ഒരു ഡോനട്ടിനേക്കാൾ കൂടുതൽ പഞ്ചസാര അടങ്ങിയിരുന്നു.

Advertisment

2. സിറിയൽസ്: ആരോഗ്യകരമായ ഭക്ഷണങ്ങൾ എന്ന് വിളിക്കപ്പെടുന്നവ പോലും ഉച്ചയ്ക്ക് വളരെ മുമ്പുതന്നെ ആസക്തികൾ വർധിക്കാൻ കാരണമാകുന്നു.

3. പായ്ക്കറ്റ് ജ്യൂസുകൾ: അവ വിറ്റാമിൻ വർദ്ധിപ്പിക്കുന്ന ഒന്നാണെന്ന് കരുതി, പക്ഷേ അവ വെറും ദ്രാവക പഞ്ചസാരയാണെന്ന് പിന്നീട് മനസിലാക്കി.

4. ഗ്രനോള ബാറുകൾ: പോഷകാഹാര ലേബലിൽ പൊതിഞ്ഞ മിഠായിയിൽ യഥാർത്ഥത്തിൽ ഗുണങ്ങൾ വളരെ കുറവാണ്.

Also Read: പച്ചക്കറികളും പയർവർഗങ്ങളും അമിതമായി കഴിക്കരുത്, എന്തുകൊണ്ട്?

5. കൊഴുപ്പ് കുറഞ്ഞ പായ്ക്കറ്റ് ഭക്ഷണങ്ങൾ: കൊഴുപ്പ് നീക്കം ചെയ്യുന്നത് പലപ്പോഴും കൃത്രിമ ചേരുവകളും പ്രിസർവേറ്റീവുകളും ചേർക്കുന്നതിനെ അർത്ഥമാക്കുന്നു.

6. നാനും വൈറ്റ് ബ്രെഡും: വയറു നിറഞ്ഞതും സംതൃപ്തിയും തോന്നുന്നതിനുപകരം, ഇവ വിശപ്പ് വർധിപ്പിക്കുകയും ലഘുഭക്ഷണം കഴിക്കാൻ കൂടുതൽ പ്രലോഭിപ്പിക്കുകയും ചെയ്തു.

7. സോസുകളും ഡ്രെസിംഗുകളും: അവയിൽ അനാവശ്യമായ കലോറികൾ ചേർക്കുന്ന പഞ്ചസാര മറഞ്ഞിരിപ്പുണ്ട്.

8. രാത്രി വൈകിയുള്ള ലഘുഭക്ഷണങ്ങൾ: പ്രോട്ടീൻ ബാറുകളും നട്‌സ് പോലും വേഗത്തിൽ കൊഴുപ്പ് അടിഞ്ഞുകൂട്ടും.

9. ഫാസ്റ്റ് ഫുഡ് സലാഡുകൾ: ക്രീമി ഡ്രെസ്സിംഗുകൾ കൊണ്ട് നിറഞ്ഞ ഇവ പലപ്പോഴും ബർഗറിനേക്കാൾ മോശമായിരുന്നു.

10. എനർജി ഡ്രിങ്കുകൾ: ഉറക്കം, വിശപ്പ് എന്നിവയെ തടസ്സപ്പെടുത്തുകയും കൊഴുപ്പ് എരിച്ചുകളയുന്നത് തടസപ്പെടുത്തുകയും ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: