/indian-express-malayalam/media/media_files/2025/06/02/TSA1hKmTjSaGW7rt3xKl.jpg)
പ്രൻജാൽ പാണ്ഡ്യെ
Weight Loss Tips: ശരീര ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യം നേടിയെടുക്കാൻ ഭക്ഷണനിയന്ത്രണത്തിലും പതിവ് വ്യായാമത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ശരീര ഭാരം കുറയ്ക്കുകയെന്നത് പ്രധാനമായും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് പ്രൻജാൽ പാണ്ഡ്യെ എന്ന യുവതി പറയുന്നത്. 154 കിലോ ശരീര ഭാരത്തിൽനിന്നും 65 കിലോയിലേക്ക് ശരീര ഭാരം കൊണ്ടെത്തിച്ച പ്രൻജാൽ പലർക്കും പ്രചോദനമാണ്.
ശരീര ഭാരം കുറയ്ക്കുന്നതിൽ തന്നെ ഏറെ സഹായിച്ചത് പ്രോട്ടീൻ ആണെന്ന് യുവതി പറയുന്നു. പക്ഷേ നാരുകളും വളരെ പ്രധാനമാണ്. ഇവ രണ്ടും വയറു നിറയ്ക്കാനും സംതൃപ്തി നൽകാനും സഹായിക്കുന്നു.താൻ എങ്ങനെയാണ് 86 കിലോ കുറച്ചതെന്നും യുവതി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ച വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
Also Read: വയർ കുറച്ച് മനോഹരമാക്കാം, ഈ രീതിയിൽ ഉറങ്ങി നോക്കൂ
പ്രോട്ടീൻ
ചിക്കൻ ബ്രെസ്റ്റ് (പാചകം ചെയ്തത്), മുട്ട, മത്സ്യം, പനീർ, ടോഫു, ഗ്രീക്ക് യോഗർട്ട്, പയർവർഗങ്ങൾ, കടല, വൻപയർ, ഓട്സ്, ബദാം, പംപ്കിൻ സീഡ്സ്.
പ്രോട്ടീൻ അടങ്ങിയ നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ
ചിയ സീഡ്സ്, ഫ്ലാക്സ് സീഡ്സ്, ബദാം, പയർവർഗങ്ങൾ, വൻപയർ, ഓട്സ്, ക്വിനോവ, ബ്രോക്കോളി, കാരറ്റ്, ആപ്പിൾ, ഏത്തപ്പഴം.
ശരീര ഭാരം കുറയ്ക്കാൻ പ്രൻജാൽ പങ്കുവച്ച ടിപ്‌സുകൾ
സാലഡ് ഉപയോഗിച്ച് ഭക്ഷണം തുടങ്ങുക: സാലഡ് കഴിച്ച് ഭക്ഷണം ആരംഭിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. വെള്ളരിക്ക, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ സാലഡിൽ ഉൾപ്പെടുത്താം. സാലഡുകൾ നാരുകളും പോഷകങ്ങളും നൽകി വയറിനെ പ്രധാന ഭക്ഷണത്തിനായി തയ്യാറാക്കുന്നു.
കൂടുതൽ പ്രോട്ടീൻ ഉൾപ്പെടുത്തുക: ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കും. ചിക്കൻ, മത്സ്യം, ചെമ്മീൻ, മുട്ട, സോയ, പനീർ, ടോഫു, ഗ്രീക്ക് യോഗർട്ട്, പ്രോട്ടീൻ സപ്ലിമെന്റുകൾ എന്നിവയാണ് നല്ല ഉറവിടങ്ങൾ. വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും പ്രോട്ടീൻ സഹായിക്കുന്നു.
Also Read: മെൻസ്ട്രൽ കപ്പോ സാനിറ്ററി പാഡുകളോ: ഏതാണ് കൂടുതൽ ശുചിത്വം, ആരൊക്കെയാണ് അവ ഉപയോഗിക്കേണ്ടത്?
കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ കഴിക്കുക: പ്രോസസ്ഡ് കാർബോഹൈഡ്രേറ്റുകൾക്ക് പകരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ തിരഞ്ഞെടുക്കുക. കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ സാവധാനം ഊർജം പുറത്തുവിടുകയും ദിവസം മുഴുവൻ നിങ്ങളെ സംതൃപ്തരാക്കുകയും ചെയ്യും.
വെള്ളം കുടിക്കുക: ധാരാളം വെള്ളം കുടിക്കുക. ദിവസവും ഏകദേശം 4 ലിറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കുക. ദഹനത്തിന് ജലാംശം അത്യാവശ്യമാണ്, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ഇത് സഹായിക്കും.
ഗുണനിലവാരമുള്ള ഭക്ഷണം: ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. ആരോഗ്യകരമായ കൊഴുപ്പുകളും അവശ്യ പോഷകങ്ങളും ലഭിക്കാൻ നട്സും സീഡ്സും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഭക്ഷണം ഒഴിവാക്കാതെ ആരോഗ്യകരമായവ ഉൾപ്പെടുത്തുക: നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനുപകരം, ആരോഗ്യകരമായ ഓപ്ഷനുകൾ ചേർക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന്, വെള്ളരിക്ക, കാരറ്റ് എന്നിവയ്‌ക്കൊപ്പം പാൻ ഫ്രൈഡ് പനീർ അല്ലെങ്കിൽ ചിക്കൻ എന്നിവ ഉൾപ്പെടുത്തുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us