scorecardresearch

പച്ചക്കറികളും പയർവർഗങ്ങളും അമിതമായി കഴിക്കരുത്, എന്തുകൊണ്ട്?

പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ആരോഗ്യകരമായ ഭക്ഷണക്രമത്തിന് പയർവർഗങ്ങളും പച്ചക്കറികളും അത്യാവശ്യമാണ്

പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ആരോഗ്യകരമായ ഭക്ഷണക്രമത്തിന് പയർവർഗങ്ങളും പച്ചക്കറികളും അത്യാവശ്യമാണ്

author-image
Health Desk
New Update
health

Source: Freepik

പച്ചക്കറികളും പയർവർഗങ്ങളും ആരോഗ്യത്തിന് വളരെയധികം നല്ലതാണെങ്കിലും, അമിതമായി കഴിക്കുന്നത് ഗുണം ചെയ്യില്ല. പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ആരോഗ്യകരമായ ഭക്ഷണക്രമത്തിന് പയർവർഗങ്ങളും പച്ചക്കറികളും അത്യാവശ്യമാണ്. പക്ഷേ, ഇവ അധികം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. 

Advertisment

ഇവ അമിതമായി കഴിക്കുന്നതിന് ചില ദോഷങ്ങളുണ്ടെന്ന് ഡയറ്റീഷ്യൻ ആസ ആന്റോ പറഞ്ഞു. അമിതമായി പയർവർഗങ്ങൾ കഴിക്കുന്നത്, പ്രത്യേകിച്ച് ചെറുപയർ പോലുള്ള ഇനങ്ങൾ, വലിയ അളവിൽ എണ്ണ, നെയ്യ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയാൽ കലോറിയുടെ അളവ് വർധിക്കുന്നതിന് കാരണമാകും. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമായേക്കുമെന്ന് ആസ ആന്റോ പറഞ്ഞു.

Also Read: Weight Loss: 154 കിലോയിൽനിന്ന് 65 കിലോയിലേക്ക്; അമ്പരപ്പിച്ച് യുവതിയുടെ മാറ്റം

"വയർവർഗങ്ങൾ വലിയ അളവിൽ കഴിക്കുമ്പോൾ ദഹനക്കേട്, ഗ്യാസ്, അല്ലെങ്കിൽ വയറു വീർക്കൽ എന്നിവയ്ക്ക് കാരണമാകുന്നു. ഇവ പാകം ചെയ്യുന്നതിനുമുമ്പ് കുതിർക്കുക. ഇതിലേക്ക് ഇഞ്ചി, കായം, ജീരകം തുടങ്ങിയ ദഹനപ്രക്രിയയ്ക്ക് സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുക," ന്യൂട്രീഷ്യനിസ്റ്റ് അപേക്ഷ ചന്ദൂർക്കർ നിർദേശിച്ചു. പയർവർഗങ്ങളിൽ കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്. കൂടുതലായി കഴിക്കുന്നത് രക്തത്തിലെ കാർബോഹൈഡ്രേറ്റ് നിയന്ത്രണത്തെ തടസ്സപ്പെടുത്തിയേക്കാം, പ്രത്യേകിച്ച് പ്രമേഹമുള്ളവരിലെന്ന് ചന്ദൂർക്കർ പറഞ്ഞു.

Advertisment

അതുപോലെ, പച്ചക്കറികളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ, അമിതമായി കഴിക്കുന്നത് വയറു വീർക്കൽ അല്ലെങ്കിൽ ഗ്യാസ് പോലുള്ള ദഹന അസ്വസ്ഥതകൾക്ക് കാരണമാകും. മാത്രമല്ല, എണ്ണ അമിതമായി ചേർത്ത് പച്ചക്കറികൾ പാകം ചെയ്യുന്നത് കലോറി വർധിപ്പിക്കും. ഒരേതരം ഭക്ഷണത്തെ അമിതമായി ആശ്രയിക്കുന്നത്, അവ ആരോഗ്യകരമാണെങ്കിൽപോലും ശരീരത്തിന് ആവശ്യമായ മറ്റ് സുപ്രധാന പോഷകങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ആസ ആന്റോ പറഞ്ഞു.

Also Read: വയർ കുറച്ച് മനോഹരമാക്കാം, ഈ രീതിയിൽ ഉറങ്ങി നോക്കൂ

ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ, ഭാഗ നിയന്ത്രണത്തിലും വൈവിധ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. “ഒരു നേരത്തെ ഭക്ഷണത്തിൽ പയർവർഗങ്ങൾ കഴിക്കുന്നത് ചെറിയ ഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുക, എണ്ണ കുറച്ച് മാത്രം ചേർത്ത് പാകം ചെയ്യുക. ക്വിനോവ അല്ലെങ്കിൽ ബ്രൗൺ റൈസ് പോലുള്ള ധാന്യങ്ങളുമായി ഇത് ജോടിയാക്കുക,” ആന്റോ പറഞ്ഞു.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: