/indian-express-malayalam/media/media_files/2025/05/30/deepika-fit-06-782246.jpg)
ദിവസം ആരംഭിക്കാൻ അനുയോജ്യമായ പ്രഭാത ദിനചര്യ തിരയുകയാണെങ്കിൽ ബോളിവുഡി നടി ദീപിക പദുക്കോൺ പലർക്കും പ്രചോദനമാകും. മനസ്സിന് ഉന്മേഷം പകരാൻ മാത്രമല്ല, ശരീരത്തിന് ഊർജസ്വലത നൽകാനും സഹായിക്കുന്ന ഒരു ദിനചര്യയെക്കുറിച്ചുള്ള ദീപിക പദുക്കോൺ പറയുന്നുണ്ട്.
/indian-express-malayalam/media/media_files/2025/05/30/deepika-fit-05-431843.jpg)
ഫോൺ ഉപയോഗിക്കരുത്
രാവിലെ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാറുണ്ടെന്ന് ദീപിക പദുക്കോൺ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇതൊരു നല്ല ശീലമാണ്. മനസ് ശാന്തമായും ഏകാഗ്രതയോടെയും നിലനിർത്താൻ സോഷ്യൽ മീഡിയ, ഇന്റർനെറ്റ്, ലാപ്ടോപ്പ് അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ഡിവൈസ് ഇല്ലാതെ ഉണരുന്നത് ശീലമാക്കുക.
/indian-express-malayalam/media/media_files/2025/05/30/deepika-fit-02-259848.jpg)
പോഷകാഹാരം
ദീപികയെ സംബന്ധിച്ചിടത്തോളം പോഷകാഹാരം വളരെ പ്രധാനമാണ്. ആരോഗ്യകരമായ പ്രഭാതഭക്ഷണം ദീപിക ആസ്വദിക്കുന്നു. എല്ലാ പോഷകങ്ങളുടെയും, പ്രത്യേകിച്ച് പ്രോട്ടീനുകളുടെയും, കാർബോഹൈഡ്രേറ്റുകളുടെയും സമീകൃത മിശ്രിതമുള്ള ഒരു പ്രഭാതഭക്ഷണം അത്യാവശ്യമാണ്. ആരോഗ്യകരമായ പ്രഭാതഭക്ഷണം നിങ്ങളെ ഊർജസ്വലമായും സംതൃപ്തമായും നിലനിർത്താൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/05/30/deepika-fit-04-656159.jpg)
ചൂടുവെള്ളം
ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാണ് ദീപിക ദിവസം തുടങ്ങുന്നത്. ദഹനത്തിനും ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നതിനും ഇത് നടിയെ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/05/30/deepika-fit-01-184080.jpg)
വ്യായാമം
ദീപിക പദുക്കോൺ നല്ല ഭക്ഷണക്രമത്തോടൊപ്പം പ്രഭാത വ്യായാമ ദിനചര്യയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജോഗിങ്, വേഗതയുള്ള നടത്തം,യോഗ, സ്ട്രെച്ചിംഗ് എന്നിവ പോലുള്ള വ്യായാമങ്ങളാണ് ദിവസം ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം. ഇത് ശരീരത്തെ സജീവമാക്കാനും ഊർജം നിലനിർത്താനും സഹായിക്കും.
/indian-express-malayalam/media/media_files/2025/05/30/deepika-fit-03-760505.jpg)
ആത്മപരിശോധന
പ്രഭാത സമയം തനിക്ക് വളരെ വിലപ്പെട്ടതാണെന്ന് ദീപിക പറഞ്ഞിട്ടുണ്ട്. ആത്മപരിശോധന നടത്തുന്നതിനുള്ള സമയം കൂടിയാണ് പ്രഭാതമെന്ന് നടി വിശ്വസിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.