/indian-express-malayalam/media/media_files/2025/05/31/STYbBTMHs3xB2WFL617p.jpg)
Source: Freepik
ആർത്തവ സമയത്ത് സാനിറ്ററി പാഡുകളുകളാണ് വളരെക്കാലമായി പ്രചാരത്തിലുണ്ടായിരുന്നത്. എന്നാൽ, ചെലവ് കുറഞ്ഞതും കൂടുതൽ ശുചിത്വമുള്ളതുമായ ഇതരമാർഗങ്ങൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്കിടയിൽ ഇപ്പോൾ മെൻസ്ട്രൽ കപ്പുകൾ ആകർഷണീയമായിട്ടുണ്ട്.
എന്താണ് മെൻസ്ട്രൽ കപ്പ്?
ആർത്തവ സമയത്തുള്ള രക്തം ശേഖരിച്ചുവെക്കാൻ ഉണ്ടാക്കിയിട്ടുള്ള ഒരു ഉപകരണമാണ് മെൻസ്ട്രൽ കപ്പ്. സിലിക്കോൺ, റബ്ബർ, ലാറ്റക്സ് തുടങ്ങിയ മെറ്റീരിയൽ എന്നിവ ഉപയോഗിച്ചാണ് കപ്പ് ഉണ്ടാക്കുന്നത്. വ്യത്യസ്തമായ ആകൃതിയിലും വലിപ്പത്തിലും ഇവ ലഭ്യമാണ്. മാസമുറ സമയത്ത് ഗർഭാശയ മുഖം അഥവാ സെർവിക്‌സിന് തൊട്ടു താഴെയായാണ് ഇതു വെക്കുക. ഇത് ആർത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളിൽ വച്ചു തന്നെ ശേഖരിക്കും. ഈ രക്തം കളഞ്ഞതിനുശേഷം വീണ്ടും ഉപയോഗിക്കാം. 12 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന മെൻസ്ട്രൽ കപ്പുകൾ പാഡ്, തുണി, ടാംപൂൺസ് എന്നിവയെക്കാളും സുരക്ഷിതവും രക്തം ലീക് ചെയ്യാത്തതും ആണ്. ഉപയോഗശേഷം നന്നായി കഴുകി സ്റ്റെറിലൈസ് ചെയ്ത് മാത്രം ഉപയോഗിക്കുക. ഓരോമാസവും ഉപയോ​ഗശേഷം കൃത്യമായ കണ്ടെയ്നറിൽ സൂക്ഷിക്കുക. ടാംപണിന്റെയും പാഡുകളുടെയും കാര്യത്തിൽ അവ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.
Also Read: രാവിലെ ഫോൺ നോക്കരുത്, ചൂടുവെള്ളം കുടിക്കാം; ദീപികയെപ്പോലെ ഫിറ്റാകാൻ ചെയ്യേണ്ട 5 കാര്യങ്ങൾ
സാനിറ്ററി പാഡുകളേക്കാൾ മെൻസ്ട്രൽ കപ്പുകൾ കൂടുതൽ ശുചിത്വമുള്ളതാണോ?
ശുചിത്വത്തിന്റെ കാര്യത്തിൽ, ശരിയായി ഉപയോഗിക്കുകയും വൃത്തിയാക്കുകയും ചെയ്താൽ, മെൻസ്ട്രൽ കപ്പുകൾ സാനിറ്ററി പാഡുകളേക്കാൾ കൂടുതൽ ശുചിത്വമുള്ളതാണ്. ഇനി പറയുന്ന കാരണങ്ങൾ നോക്കാം.
ബാക്ടീരിയ വളർച്ചയ്ക്ക് കുറഞ്ഞ സാധ്യത: പാഡുകൾ വായുവിലും ഈർപ്പത്തിലും സമ്പർക്കം പുലർത്തുന്നതിനാൽ, കുറച്ച് സമയത്തേക്ക് (നാല് മണിക്കൂറിൽ കൂടുതൽ) മാറ്റമില്ലാതെ വയ്ക്കുമ്പോൾ അവ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറുന്നു. എന്നാൽ, മെൻസ്ട്രൽ കപ്പുകൾ രക്തം ശേഖരിക്കുന്നു, ഇത് ബാഹ്യ മലിനീകരണത്തിലേക്കുള്ള ഏതെങ്കിലും എക്സ്പോഷറിനെ ഗണ്യമായി കുറയ്ക്കുന്നു.
Also Read: ദിവസവും മുട്ട കഴിക്കുന്നവരാണോ? അറിയാം ഗുണങ്ങളും ദോഷങ്ങളും
ചർമ്മവുമായി സമ്പർക്കമില്ല: ചൂടുള്ളതും ഈർപ്പമുള്ളതുമായ സാഹചര്യങ്ങളിൽ പാഡുകൾ ദീർഘനേരം ഉപയോഗിക്കുന്നത് ചർമ്മത്തിൽ ചൊറിച്ചിൽ, തിണർപ്പ് അല്ലെങ്കിൽ അണുബാധയ്ക്ക് കാരണമാകും. മെൻസ്ട്രൽ കപ്പുകൾ ഓരോ ആറ് മുതൽ 12 മണിക്കൂർ വരെ കഴുകി വൃത്തിയാക്കാവുന്നതാണ്.
കെമിക്കൽ രഹിതമാണ്: മെഡിക്കൽ ഗ്രേഡ് മെറ്റീരിയൽ കൊണ്ട് രൂപകൽപ്പന ചെയ്ത മെൻസ്ട്രൽ കപ്പുകൾ അലർജിയോ അണുബാധയോ ഉണ്ടാക്കുന്ന രാസവസ്തുക്കളോ ഡൈകളോ ഇല്ലാത്തവയാണ്.
പരിസ്ഥിതി സൗഹൃദം: ഒരു മെൻസ്ട്രൽ കപ്പ് വൃത്തിയായ രീതിയിൽ ഉപയോഗിച്ചാൽ വർഷങ്ങളോളം ഉപയോഗിക്കാം.
Also Read: Weight Loss: ജിമ്മിൽ പോയതേ ഇല്ല, എന്നിട്ടും 30 കിലോ കുറച്ചു; യുവതി ചെയ്തത് ഈ 5 കാര്യങ്ങൾ
ആരൊക്കെയാണ് മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കേണ്ടത്?
അമിതമായ രക്തസ്രാവമുള്ളവർക്കും, പാഡുകൾ ഉപയോഗിക്കുമ്പോൾ ചർമ്മ അലർജിക്ക് സാധ്യതയുള്ളവർക്കും, അത്‌ലറ്റുകളും നീന്തൽക്കാർക്കും മെൻസ്ട്രൽ കപ്പുകൾ ഏറ്റവും അനുയോജ്യമാണ്. വാസ്തവത്തിൽ, പാഡുകളേക്കാൾ കൂടുതൽ രക്തം നിലനിർത്താൻ ഇവയ്ക്ക് കഴിയും, രക്തം ലീക്കാനാകാനുള്ള സാധ്യത കുറയ്ക്കുന്നു.
കൗമാരക്കാർക്കോ വിർജിൻകാർക്കോ, താഴ്ന്ന സെർവിക്സ് അല്ലെങ്കിൽ യൂട്രിൻ പ്രോലാപ്സ് പോലുള്ള ഗൈനക്കോളജിക്കൽ പ്രശ്നങ്ങളുള്ള സ്ത്രീകൾക്കും (ആർത്തവവിരാമത്തിന് മുമ്പ്) യോനിയിൽ ഡ്രൈനെസ് അനുഭവപ്പെടുന്ന സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പുകൾ അനുയോജ്യമല്ലായിരിക്കാം.
Also Read: ഭൂമി പട്നേക്കർ 1 വർഷം കൊണ്ട് കുറച്ചത് 35 കിലോ; വണ്ണം കുറയ്ക്കാൻ സഹായിച്ചത് 4 കാര്യങ്ങൾ
ദോഷവശങ്ങൾ എന്തൊക്കെയാണ്?
ശുദ്ധജലവും ശുചിത്വമുള്ള ടോയ്‌ലറ്റ് സൗകര്യങ്ങളും ഉള്ളവർക്ക് കപ്പുകൾ സുരക്ഷിതമാണ്. കനത്ത രക്തസ്രാവം, ഗർഭാശയത്തിന്റെ ഘടന, വളരെ ചെറിയ കപ്പ് ഉപയോഗിക്കുന്നത്, കപ്പ് തെറ്റായി വയ്ക്കുന്നത്, അല്ലെങ്കിൽ കൃത്യസമയത്ത് വൃത്തിയാക്കാത്തത് എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാൽ രക്തചോർച്ച ഉണ്ടായതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ലേഖനം എഴുതിയത് ഡോ.മന്നൻ ഗുപ്ത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us