/indian-express-malayalam/media/media_files/2025/04/22/mmvldENkqXLZi1flkma8.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കാനുള്ള യാത്രകൾ പലപ്പോഴും സന്തോഷവും നിരാശയും നിറഞ്ഞതാണ്. പലരും കർശനമായ ഭക്ഷണക്രമങ്ങൾ, തീവ്രമായ വ്യായാമങ്ങൾ, കുറുക്കു വഴികൾ എന്നിവയൊക്കെ ശരീര ഭാരം കുറയ്ക്കാൻ പരീക്ഷിച്ചു നോക്കാറുണ്ട്. പക്ഷേ, അവസാനം ശരീര ഭാരം വീണ്ടും കൂടുകയോ കുറയാതെ അതേപടി നിൽക്കുകയോ ചെയ്യുന്നു. എന്നാൽ, ശരീര ഭാരം കുറയ്ക്കാൻ വെറും 5 കാര്യങ്ങൾ ശീലമാക്കിയാൽ മതിയെന്ന് പറയുകയാണ് സ്നിഗ്ധ ബറുവ എന്ന യുവതി.
തനിക്ക് 35 കിലോ കുറയ്ക്കാൻ സഹായകരമായ 5 കാര്യങ്ങളെക്കുറിച്ചാണ് യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. കുറുക്കുവഴികളൊന്നുമില്ലാതെ ശരീര ഭാരം കുറയ്ക്കാൻ ഈ കാര്യങ്ങൾ സഹായിക്കുമെന്ന് യുവതി പറഞ്ഞു.
Also Read: നാരങ്ങയും വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത വെള്ളം കുടിക്കൂ; അതിശയിപ്പിക്കും ഗുണങ്ങൾ
1. വ്യായാമം വളരെ പ്രധാനം
ഒന്നിലധികം വ്യായാമങ്ങൾ ദിവസവും ചെയ്യുക. അതിലൂടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായത് എന്താണെന്ന് നിങ്ങൾക്ക് കണ്ടെത്താനാകും. എനിക്ക് എന്താണ് യോജിക്കുന്നതെന്നും എന്താണ് യോജിക്കാത്തതെന്നും ഞാൻ കണ്ടെത്തിയത് ദിവസങ്ങൾ എടുത്താണ്. പുതിയൊരു വ്യായാമ മുറയിലേക്ക് മാറുന്നതിന് മുമ്പ് കുറഞ്ഞത് 3-4 മാസമെങ്കിലും ഞാൻ പതിവ് ദിനചര്യയിൽ തുടർന്നുവെന്ന് യുവതി പറഞ്ഞു.
2. ഭക്ഷണ കാര്യത്തിൽ അച്ചടക്കം പാലിക്കുക
ഭക്ഷണശീലങ്ങളിൽ അൽപ്പം കർശനമായിരിക്കുക. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിൽ മിതത്വം ഉറപ്പാക്കേണ്ടതുണ്ട്. അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
Also Read: പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മാജിക്കൽ ടിപ്‌സ്; ഭക്ഷണം ഇങ്ങനെ ചവയ്ക്കൂ
3 നേരത്തെ ഉറങ്ങുക
രാത്രി വൈകി മൊബൈൽ ഫോണുകളിലോ മറ്റു ഇല്ക്ടോണിക് സ്ക്രീനുകളിലോ നോക്കിയിരിക്കാതെ നേരത്തെ ഉറങ്ങുക. ശരീരഭാരം കുറയ്ക്കണമെങ്കിൽ കൃത്യസമയത്ത് ഉറങ്ങുക.
4. ഇടയ്ക്കിടെ ഫോട്ടോ ക്ലിക്ക് ചെയ്യുക
ദിവസവും ധാരാളം ഫോട്ടോകൾ പകർത്തുക. 3-5 മാസങ്ങൾക്ക് ശേഷം അവ നോക്കുമ്പോൾ, ശരീര ഭാരം എത്ര മാത്രം കുറഞ്ഞുവെന്ന് നിങ്ങൾക്ക് സ്വയം മനസിലാക്കാൻ സാധിക്കും.
Also Read: 3 ദിവസം കൊണ്ട് കരൾ വൃത്തിയാക്കാം, രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കൂ
5. സ്വയം സ്നേഹിക്കുക
നിങ്ങൾ നിങ്ങളെത്തന്നെ സ്നേഹിക്കുന്നില്ലെങ്കിൽ, ശരീര ഭാരം കുറയ്ക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ നിങ്ങൾക്ക് കഴിയില്ല. എല്ലാ വിജയകരമായ പരിവർത്തന യാത്രയുടെയും അടിത്തറ സ്വയം സ്നേഹമാണെന്ന് സ്നിഗ്ധ.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 90 കിലോയിൽനിന്ന് 55 ലേക്ക്, ഡയറ്റ് ഇല്ലാതെ സോനം കുറച്ചത് 35 കിലോ; ദിവസം തുടങ്ങുന്നത് നാരങ്ങ വെള്ളം കുടിച്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us