scorecardresearch

3 ദിവസം കൊണ്ട് കരൾ വൃത്തിയാക്കാം, രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കൂ

ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് കരളിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയും

ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് കരളിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയും

author-image
Health Desk
New Update
health

Source: Freepik

രാജ്യത്ത് ഫാറ്റി ലിവർ ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ശാരീരിക അധ്വാനം ഇല്ലായ്മ, ജങ്ക് ഫുഡുകളുടെയും മദ്യത്തിന്റെയും അമിത ഉപയോഗം, പൊണ്ണത്തടി, പ്രമേഹം എന്നിവയെല്ലാം ഈ രോഗത്തിന് കാരണമാകുന്നുണ്ട്. മദ്യം കഴിക്കുന്ന ശീലമില്ലാത്തവർക്ക് പോലും ഫാറ്റി ലിവർ സംഭവിക്കുന്നുണ്ട്. 

Advertisment

Also Read: 90 കിലോയിൽനിന്ന് 55 ലേക്ക്, ഡയറ്റ് ഇല്ലാതെ സോനം കുറച്ചത് 35 കിലോ; ദിവസം തുടങ്ങുന്നത് നാരങ്ങ വെള്ളം കുടിച്ച്

നാം കഴിക്കുന്ന ഭക്ഷണത്തിൽനിന്നുള്ള ഊർജം വിവിധതരത്തിലുള്ള ശാരീരിക അധ്വാനത്തിലൂടെ കത്തിച്ചു കളഞ്ഞില്ലെങ്കിൽ ഈ ഊർജം കൊഴുപ്പായി രൂപാന്തരപ്പെട്ട് കരളിൽ അടിയുന്നു. ഇത് പതിയെ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് കരളിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയും. ഇത് എങ്ങനെയെന്ന് ഡോ.പൊൻ.അണ്ണാദുരൈ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.

Also Read: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കാശ് മുടക്കേണ്ട; ഉലുവ ഇങ്ങനെ കഴിച്ചോളൂ

Advertisment

മഞ്ഞളും കല്ലുപ്പും ചേർത്ത പാനീയം കരളിലെ കൊഴുപ്പ് നീക്കം ചെയ്യുമെന്നാണ് ഡോ.അണ്ണാദുരൈ പറഞ്ഞിരിക്കുന്നത്. ഇതിനായി ശുദ്ധമായ മഞ്ഞൾ ഉപയോഗിക്കണമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. പായ്ക്കറ്റുകളിലെ മഞ്ഞൾ പൊടി ഒരിക്കലും ഉപയോഗിക്കരുത്. ശുദ്ധമായ മഞ്ഞൾ വാങ്ങി വെയിലത്ത് ഉണക്കി പൊടിച്ചെടുത്ത് ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഡയറ്റീഷ്യൻ ശുപാർശ ചെയ്യുന്ന 7 ഭക്ഷണങ്ങൾ ഇവയാണ്

250 മില്ലി ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ ശുദ്ധമായ മഞ്ഞളും കാൽ സ്പൂൺ കല്ലുപ്പും ചേർത്ത് നന്നായി ഇളക്കുക. ഈ വെള്ളം രാവിലെ വെറും വയറ്റിൽ ഏകദേശം 3 ദിവസം കുടിക്കുക. ഇങ്ങനെ ചെയ്യുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കുമെന്നും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പച്ചക്കറികളിൽ മാത്രമല്ല നാരുകൾ; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ എത്ര കഴിക്കണം?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: