scorecardresearch

90 കിലോയിൽനിന്ന് 55 ലേക്ക്, ഡയറ്റ് ഇല്ലാതെ സോനം കുറച്ചത് 35 കിലോ; ദിവസം തുടങ്ങുന്നത് നാരങ്ങ വെള്ളം കുടിച്ച്

ആദ്യ സിനിമയിൽ അഭിനയിക്കുന്നതിനു മുമ്പ് സോനം കപൂറിന് ഏകദേശം 90 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 35 കിലോയാണ് സോനം കുറച്ചത്

ആദ്യ സിനിമയിൽ അഭിനയിക്കുന്നതിനു മുമ്പ് സോനം കപൂറിന് ഏകദേശം 90 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 35 കിലോയാണ് സോനം കുറച്ചത്

author-image
Health Desk
New Update
Sonam1

സോനം കപൂർ

ശരീര ഭാരം കുറച്ച് ബോളിവുഡിനെ അമ്പരപ്പിച്ച നിരവധി സെലിബ്രിറ്റികളുണ്ട്. ബോളിവുഡിലേക്ക് എത്തുന്നതിനു മുമ്പ് ശരീരഭാരം കുറച്ച സെലിബ്രിറ്റികളിൽ ഒരാളാണ് നടി സോനം കപൂർ. 2007-ൽ 'സാവരിയ' എന്ന തന്റെ ആദ്യ സിനിമയിൽ അഭിനയിക്കുന്നതിനു മുമ്പ് സോനം കപൂറിന് ഏകദേശം 90 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 35 കിലോയാണ് സോനം കുറച്ചത്. 

Advertisment

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പാണ് സോനം അധിക കിലോ കുറയ്ക്കാൻ തീരുമാനിച്ചത്. ശരീര ഭാരം കുറയ്ക്കാൻ തന്നെ സഹായിച്ചത് അമ്മയാണെന്ന് ഒരു പഴയ അഭിമുഖത്തിൽ സോനം വെളിപ്പെടുത്തിയിരുന്നു. "കൗമാരപ്രായത്തിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന ചോക്ലേറ്റുകൾ, ഐസ്ക്രീമുകൾ, വറുത്ത ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയിൽ നിന്ന് എന്നെ അകറ്റി നിർത്തുകയായിരുന്നു അമ്മ ആദ്യം ചെയ്തത്."

Also Read: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കാശ് മുടക്കേണ്ട; ഉലുവ ഇങ്ങനെ കഴിച്ചോളൂ

ഒരുകാലത്ത് മാംസാഹാരിയായിരുന്ന സോനം കപൂർ, പിന്നീട് മാംസാഹാരം ഉപേക്ഷിക്കുകയും ജങ്ക് ഫുഡ് ഒഴിവാക്കുകയും രണ്ട് മണിക്കൂർ ഇടവേളകളിൽ ഭക്ഷണം കഴിക്കുകയും ചെയ്തു. യോഗ, കാർഡിയോ, നീന്തൽ എന്നിവ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചു. ഇത് ശരീര ഭാരം കുറയ്ക്കാൻ സോനത്തെ സഹായിച്ചുവെന്നാണ് റിപ്പോർട്ട്.

Advertisment

Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഡയറ്റീഷ്യൻ ശുപാർശ ചെയ്യുന്ന 7 ഭക്ഷണങ്ങൾ ഇവയാണ്

പ്രസവശേഷം സോനം ശരീര ഭാരം കുറച്ചത് എങ്ങനെ?

ഗർഭിണിയാകുന്നതുവരെ സോനത്തിന് ഫിറ്റ്നസ് നിലനിർത്താൻ കഴിഞ്ഞു. പ്രസവശേഷം ശരീര ഭാരം കൂടി. പ്രസവശേഷം ശരീരഭാരം വർധിക്കുന്നത് സ്ത്രീകൾക്കിടയിൽ സാധാരണമാണ്. സോനത്തിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പ്രസവശേഷം ക്രാഷ് ഡയറ്റുകളും അമിതമായ വ്യായാമങ്ങളും ഇല്ലാതെ പതുക്കെ, സ്ഥിരതയോടെ തനിക്ക് ശരീരഭാരം കുറയ്ക്കാൻ കഴിഞ്ഞതായി വോഗ് മാഗസിനു നൽകിയ അഭിമുഖത്തിൽ സോനം പറഞ്ഞിരുന്നു. പ്രസവശേഷം 20 കിലോയാണ് താരം കുറച്ചത്. ഭക്ഷണക്രമത്തിലെ നിയന്ത്രണവും പതിവ് വ്യായാമവും സോനം ഇന്നും പിന്തുടരുന്നതാണ് താരത്തെ ഫിറ്റായി നിലനിർത്തുന്നത്. 

Also Read: പച്ചക്കറികളിൽ മാത്രമല്ല നാരുകൾ; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ എത്ര കഴിക്കണം?

ഒരു ദിവസം സോനം കഴിക്കുന്ന ഭക്ഷണങ്ങൾ

  • രാവിലെ 6 മണിക്ക് ഒരു കപ്പ് ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിച്ചാണ് സോനം ദിവസം ആരംഭിക്കുന്നത്. ഇത് ദഹനത്തെ സഹായിക്കുകയും വിറ്റാമിൻ സി നൽകുകയും ചെയ്യുന്നു.
  • ഓട്സ് മിൽക്കും ചോക്ലേറ്റും ചേർത്ത് ഉണ്ടാക്കുന്ന കൊളാജൻ കലർന്ന കാപ്പി രാവിലെ 6.45 ന് കുടിക്കുന്നു. കുതിർത്ത ബ്രസീൽ നട്‌സ്, ബദാം തുടങ്ങിയ നട്‌സുകളും അതിനൊപ്പം കഴിക്കുന്നു.
  • പ്രഭാതഭക്ഷണത്തിന്, രാവിലെ 9.45 ന് മുട്ടയും ടോസ്റ്റും കഴിക്കും.
  • ഉച്ചഭക്ഷണം മുഴുവൻ ധാന്യങ്ങളും പ്രോട്ടീനുകളും അടങ്ങിയതാണ്. ചിക്കൻ ചേർത്ത തക്കാളി അടിസ്ഥാനമാക്കിയുള്ള അറബ്ബിയാറ്റ പാസ്തയാണ് സോനം കഴിക്കുന്നത്.
  • വൈകുന്നേരം 5.15 ഓടെയാണ് സോനം കപൂർ അത്താഴം കഴിക്കുന്നത്. സാധാരണയായി പ്രോട്ടീൻ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ മിശ്രിതമാണ് അത്താഴം. ചിക്കൻ ടോസ്റ്റും അത്താഴത്തിന് സാധാരണയായി കഴിക്കാറുണ്ട്.
  • ഒരു ദിവസം കുറഞ്ഞത് 3-4 ലിറ്റർ വെള്ളമെങ്കിലും കുടിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ദിവസവും 7,000 ചുവടുകൾ നടക്കൂ, മരണ സാധ്യത 47% കുറയ്ക്കാം

Weight Loss Sonam Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: