scorecardresearch

ദിവസവും 7,000 ചുവടുകൾ നടക്കൂ, മരണ സാധ്യത 47% കുറയ്ക്കാം

ഒരു ദിവസം ഏകദേശം 4,000 ചുവടുകൾ നടക്കുന്നതുപോലും മികച്ച ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം വെളിപ്പെടുത്തി

ഒരു ദിവസം ഏകദേശം 4,000 ചുവടുകൾ നടക്കുന്നതുപോലും മികച്ച ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം വെളിപ്പെടുത്തി

author-image
Health Desk
New Update
Walking

Source: Freepik

ദിവസവും 10,00 ചുവടുകൾ നടക്കുന്നത് നിറയെ ആരോഗ്യ ഗുണങ്ങൾ വാഗ്‌ദാനം ചെയ്യുമെന്ന് നമുക്കറിയാം. 'ദി ലാൻസെറ്റ് പബ്ലിക് ഹെൽത്ത്' ജേണലിൽ വന്ന ഒരു പുതിയ പഠനം പറയുന്നത്, ആരോഗ്യ ഗുണങ്ങൾ നേടാൻ ഒരു ദിവസം 7,000 ചുവടുകൾ മതിയാകുമെന്നാണ്. 160,000-ത്തിലധികം മുതിർന്നവരിൽ നിന്നും ശേഖരിച്ച ഡാറ്റ വിശകലനം ചെയ്തതിൽ നിന്ന്, പ്രതിദിനം ഏകദേശം 7,000 ചുവടുകൾ നടക്കുന്നത് ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്നങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നുവെന്ന് പഠനം കണ്ടെത്തി. 

Advertisment

മരണനിരക്ക് (47%), ഹൃദയ സംബന്ധമായ അസുഖങ്ങൾ (25%), കാൻസർ (6%), ടൈപ്പ് 2 പ്രമേഹം (14%), ഡിമെൻഷ്യ (38%), വിഷാദം (22%), വീഴ്ചകൾ (28%) എന്നിവ കുറയ്ക്കുന്നതായും പഠനം പറയുന്നു. ഒരു ദിവസം ഏകദേശം 4,000 ചുവടുകൾ നടക്കുന്നതുപോലും മികച്ച ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം വെളിപ്പെടുത്തി.

Also Read: ദീർഘനേരം മൂത്രമൊഴിക്കാതെ പിടിച്ചു വയ്ക്കാറുണ്ടോ? ഈ 5 ആരോഗ്യപ്രശ്നങ്ങൾ വരാം

ഈ പഠനം പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ട്?

ഹൃദയാരോഗ്യത്തിലോ മൊത്തത്തിലുള്ള മരണനിരക്കിലോ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മുൻകാല പഠനങ്ങളിൽ നിന്ന് വ്യത്യസ്തമായി, നടത്തം നിരവധി ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത എങ്ങനെ കുറയ്ക്കുമെന്ന് കാണിക്കുന്ന ആദ്യ ഗവേഷണമാണിത്. "പല പഠനങ്ങളിലും നിർദേശിച്ചിരിക്കുന്നത് പ്രതിദിനം 10,000 ചുവടുകളാണ്. എന്നാൽ, പുതിയ പഠനം, ഒരു ദിവസം 4,000-7,000 ചുവടുകൾ നടക്കുമ്പോൾ പോലും ഗുണങ്ങൾ നൽകുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു,'' പ്രൊഫ. കെ.ശ്രീനാഥ് റെഡ്ഡി പറഞ്ഞു.

Advertisment

Also Read: 6 മാസം കൊണ്ട് 9 കിലോ കുറച്ചു; ഉപേക്ഷിച്ചത് ഈ 5 ഭക്ഷണങ്ങളെന്ന് യുവതി

"60 വയസിനു ശേഷം സാർകോപീനിയ (പേശികളുടെ നഷ്ടം) സാധാരണമായതിനാൽ പുതിയ പഠനം വളരെയധികം പ്രാധാന്യം അർഹിക്കുന്നു. പ്രതിദിനം 2,000 ചുവടുകളിൽ നിന്ന് 7,000 ചുവടുകളായി വർധിപ്പിച്ചുകൊണ്ട് മുതിർന്നവർക്ക് ആരോഗ്യ ഗുണങ്ങൾ നേടാമെന്നതിന്റെ തെളിവാണ് ഈ പഠനം," ഡോ.റെഡ്ഡി പറഞ്ഞു.

health

Also Read: പേരയ്ക്കയോ പേരയിലയോ; ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ ഏതാണ് നല്ലത്?

60 വയസിനു മുകളിലുള്ളവരിൽ പ്രതിദിനം 6,000 മുതൽ 9,000 വരെ ചുവടുകൾ നടക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ (CVD) സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് മുൻപൊരു പഠനം സൂചിപ്പിച്ചിരുന്നു. യുഎസിലെയും മറ്റ് 42 രാജ്യങ്ങളിലെയും 20,000-ലധികം ആളുകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തുള്ള പഠനം 'സർക്കുലേഷൻ' ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

 പ്രതിദിനം 2,000 ചുവടുകൾ നടക്കുന്നവരെ, പ്രതിദിനം 6,000 മുതൽ 9,000 വരെ ചുവടുകൾ നടക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇവർക്ക് ഹൃദയാഘാതവും പക്ഷാഘാതവും ഉൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത 40 ശതമാനം മുതൽ 50 ശതമാനം വരെ കുറയുന്നതായി ഗവേഷകർ കണ്ടെത്തിയിരുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: 90 ശതമാനം രോഗങ്ങളെയും അകറ്റി നിർത്താം; ഈ 2 ഭക്ഷണങ്ങൾ ഒഴിവാക്കൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: