/indian-express-malayalam/media/media_files/2025/07/24/guava-fruit-2025-07-24-10-14-55.jpg)
Source: Freepik
പഴങ്ങൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നുണ്ട്. എന്നാൽ, പേര പോലുള്ള ചില മരങ്ങളുടെ ഇലകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പോഷകങ്ങൾ ഉണ്ടെന്ന് ആരോഗ്യ വിദഗ്ധർ സമ്മതിക്കുന്നുണ്ട്. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് പേരയ്ക്കയാണോ അതോ പേരയിലയാണോ നല്ലതെന്ന് വിദഗ്ധരോട് തന്നെ ചോദിക്കാം.
പേരയ്ക്ക
പേരയ്ക്കയുടെ ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാൽതന്നെ, പ്രമേഹമുള്ളവർക്ക് നല്ലൊരു ഓപ്ഷനാണെന്ന് ഡൽഹിയിലെ സികെ ബിർള ആശുപത്രിയിലെ ഡോ.നരേന്ദർ സിംഗ്ല പറഞ്ഞു. എന്നാൽ, വലിയ അളവിൽ പഴുത്ത പേരയ്ക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: 90 ശതമാനം രോഗങ്ങളെയും അകറ്റി നിർത്താം; ഈ 2 ഭക്ഷണങ്ങൾ ഒഴിവാക്കൂ
പേരയില
കുടലിലെ ഗ്ലൂക്കോസ് ആഗിരണം തടയാനും ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കാനുമുള്ള കഴിവ് കാരണം പേരയിലകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോ.സിംഗ്ല പറഞ്ഞു. പേരയില തിളപ്പിച്ച വെള്ളമോ അവയുടെ നീരോ കഴിക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്ലഡ് ഷുഗർ കുറയ്ക്കുന്നു: മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ പഠനങ്ങളിൽ പേരയിലകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു: ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതിലൂടെ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ പേരയിലകൾ സഹായിച്ചേക്കാം.
Also Read: വയറിനൊപ്പം കരളിലെ കൊഴുപ്പും കുറയ്ക്കാം; ഈ വെള്ളം രാത്രിയിൽ കുടിക്കൂ
ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ: പേരയിലകളിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദം, വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
മുൻകരുതലുകൾ
- ഭക്ഷണക്രമത്തിൽ പ്രധാന മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ്, പ്രത്യേകിച്ച് പ്രമേഹമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ, നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.
- പേരയ്ക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നില്ലെന്ന് ഉറപ്പാക്കാൻ പതിവായി ബ്ലഡ് ഷുഗർ നിരീക്ഷിക്കുക.
Also Read: ഭക്ഷണത്തിൽ ഈ 6 ചെറിയ മാറ്റങ്ങൾ വരുത്തി നോക്കൂ; വണ്ണം ഉറപ്പായും കുറയ്ക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് പേരയിലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഡോ.സിംഗ്ല പറഞ്ഞു. "ഗ്ലൂക്കോസ് ആഗിരണം തടയാനും ഇൻസുലിൻ ഉൽപാദനം ഉത്തേജിപ്പിക്കാനുമുള്ള കഴിവ് കാരണം പേരയിലകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനുള്ള നല്ലൊരു ഓപ്ഷനായിരിക്കാം. മിതമായ അളവിൽ കഴിച്ചാൽ പേരയ്ക്കയും സമീകൃതാഹാരത്തിന്റെ ഭാഗമാക്കാം," ഡോ.സിംഗ്ല വ്യക്തമാക്കി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വ്യായാമത്തിന് 30 മിനിറ്റ് മുൻപ് ഒരു വാഴപ്പഴം കഴിക്കൂ; നേടാം 5 ആരോഗ്യ ഗുണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.