/indian-express-malayalam/media/media_files/2025/05/06/WdcB7AzfwytY8aRK9Dbn.jpg)
Source: Freepik
ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ശരീര ഭാരം കുറയാതെ പാടുപെടുകയാണോ?. എങ്കിൽ, നിങ്ങളുടെ ഭക്ഷണരീതിയിൽ മാറ്റം വരുത്തേണ്ട സമയം ആയിരിക്കുന്നു. ഫിറ്റ്നസ് പരിശീലകൻ രാജ് ഗണപത്തിന്റെ അഭിപ്രായത്തിൽ, എല്ലായ്പ്പോഴും കുറച്ച് ഭക്ഷണം കഴിക്കുക എന്നതല്ല, മറിച്ച് മികച്ച രീതിയിൽ ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം. ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നതിനും, ആസക്തികൾ നിയന്ത്രിക്കുന്നതിനും, ഫിറ്റ്നസ് ലക്ഷ്യങ്ങൾ നിലനിർത്തുന്നതിനും വേണ്ടി ഭക്ഷണകാര്യത്തിൽ ചെയ്യാൻ കഴിയുന്ന 6 ലളിതമായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
1. പ്രോട്ടീനും പച്ചക്കറികൾക്കും മുൻഗണന നൽകുക
എല്ലാ ഭക്ഷണത്തിലും ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീനും പച്ചക്കറികളും ഉണ്ടെന്ന് ഉറപ്പാക്കുക. എണ്ണമയമുള്ളതോ, ക്രീമിയുള്ളതോ, വറുത്തതോ ആയ ഭക്ഷണം പാത്രത്തിൽ ഇല്ലെന്ന് ഉറപ്പാക്കുക. ഇങ്ങനെ സ്ഥിരമായി ചെയ്യുന്നതിലൂടെ ആവശ്യമായ മിക്ക പോഷകങ്ങളും ലഭിക്കും, മൊത്തത്തിൽ കുറച്ച് കലോറി മാത്രമേ കഴിക്കുകയും ചെയ്യുകയുള്ളൂ.
Also Read: വ്യായാമത്തിന് 30 മിനിറ്റ് മുൻപ് ഒരു വാഴപ്പഴം കഴിക്കൂ; നേടാം 5 ആരോഗ്യ ഗുണങ്ങൾ
2. ഭക്ഷണം കഴിക്കുമ്പോൾ വേഗത കുറയ്ക്കുക
എപ്പോൾ, എന്ത് ഭക്ഷണം കഴിച്ചാലും പതുക്കെ കഴിക്കുക. വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ, ഭക്ഷണവും കലോറിയും അമിതമായി കഴിക്കാൻ സാധ്യതയേറെയാണ്. പതുക്കെ ഭക്ഷണം കഴിക്കുന്നത് അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു, അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
Also Read: അരക്കെട്ടിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് മാറ്റാം, ഈ ഭക്ഷണങ്ങളോട് 'നോ' പറഞ്ഞാൽ മതി
3. അമിതമായി വിശക്കുന്നതുവരെ കാത്തിരിക്കരുത്
ഭക്ഷണത്തിന് മുമ്പ് അമിതമായി വിശക്കുന്ന ഒരു അവസ്ഥയിലേക്ക് നിങ്ങൾ എത്തുന്നില്ലെന്ന് ഉറപ്പാക്കുക. അമിതമായ വിശപ്പ് നിങ്ങൾക്ക് കാണുന്നതെല്ലാം കഴിക്കാനും അമിതമായി ഭക്ഷണം കഴിക്കാനുമുള്ള സാധ്യത വർധിപ്പിക്കും. വിശക്കുന്നതിനു മുമ്പ് ഭക്ഷണം കഴിക്കുക. അതിലൂടെ ഭാഗ നിയന്ത്രണം നിലനിർത്താനും മികച്ച തിരഞ്ഞെടുപ്പുകൾ നടത്താനും എപ്പോൾ ഭക്ഷണം കഴിക്കുന്നത് നിർത്തണമെന്ന് അറിയാനും സാധിക്കും.
4. ഭക്ഷണം കഴിക്കുന്ന തവണകൾ കുറയ്ക്കുക
ഇന്നത്തെ ജീവിതശൈലി കണക്കിലെടുക്കുമ്പോൾ, നിങ്ങൾ കൂടുതൽ തവണ ഭക്ഷണം കഴിക്കുമ്പോൾ, തെറ്റുകൾ വരുത്താനും അമിതമായി ഭക്ഷണം കഴിക്കാനും സാധ്യത കൂടുതലാണ്. അതിനാൽ, ലഘുഭക്ഷണങ്ങൾ, ക്രമരഹിതമായ ഭക്ഷണം എന്നിവ ഒഴിവാക്കുക. മിക്ക ആളുകൾക്കും, ഒരു ദിവസം 2-3 തവണ ഭക്ഷണം കഴിക്കുന്നത് മതിയാകും.
Also Read: 2 മാസം കൊണ്ട് 10 കിലോ കുറയ്ക്കാം, ഈ ഭക്ഷണം നന്നായി കഴിക്കൂ
5. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
ഇത് വളരെ പ്രധാനമാണ്. ഈ ഒരു ലളിതമായ നിയമം പാലിച്ചാൽ, നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാം. ബർഗറുകൾ, പിസകൾ, ചോക്ലേറ്റുകൾ, ഐസ്ക്രീം, എന്തും. നിങ്ങൾ അത് അമിതമായി കഴിക്കാത്തിടത്തോളം നിങ്ങൾക്ക് അവ ആസ്വദിക്കാം. അതിനാൽ, നിങ്ങൾ എന്ത് കഴിച്ചാലും, അമിതമായി ഭക്ഷണം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക.
6. തെറ്റുകളെക്കുറിച്ച് ചിന്തിക്കരുത്
നിങ്ങൾ ഒരു തെറ്റ് ചെയ്താൽ, അല്ലെങ്കിൽ ഒരു തെറ്റ് ചെയ്യുമ്പോൾ, അതിനെക്കുറിച്ച് ചിന്തിക്കരുത്. മുന്നോട്ട് പോകുക. അമിതമായി ചിന്തിക്കരുത്, സ്വയം കുറ്റപ്പെടുത്തരുത്. നിങ്ങളുടെ അടുത്ത ഭക്ഷണം ഏതാനും മണിക്കൂറുകൾ മാത്രം അകലെയാണെന്ന് ഓർമിക്കുക. തെറ്റ് അംഗീകരിക്കുക, അടുത്ത ഭക്ഷണം നന്നായി ചെയ്യാൻ ആസൂത്രണം ചെയ്യുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ചരിഞ്ഞ് കിടക്കുന്നതോ അതോ മലർന്നു കിടന്ന് ഉറങ്ങുന്നതോ?: ആരോഗ്യത്തിന് ഏതാണ് നല്ലത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.