scorecardresearch

ചരിഞ്ഞ് കിടക്കുന്നതോ അതോ മലർന്നു കിടന്ന് ഉറങ്ങുന്നതോ?: ആരോഗ്യത്തിന് ഏതാണ് നല്ലത്?

നിങ്ങളുടെ ഉറക്ക രീതി നട്ടെല്ലിന്റെ ആരോഗ്യം മുതൽ ദഹനപ്രവർത്തനത്തെവരെ സ്വാധീനിച്ചേക്കാം

നിങ്ങളുടെ ഉറക്ക രീതി നട്ടെല്ലിന്റെ ആരോഗ്യം മുതൽ ദഹനപ്രവർത്തനത്തെവരെ സ്വാധീനിച്ചേക്കാം

author-image
Health Desk
New Update
sleeping

Source: Freepik

ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്ന ചെറിയ കാര്യങ്ങളിൽ ഒന്നാണ് ഉറങ്ങുന്ന രീതി. നിങ്ങൾ ഒരു വശം ചരിഞ്ഞു കിടക്കുന്ന ആളായാലും അല്ലെങ്കിൽ മലർന്നു കിടക്കുന്ന ആളായാലും, നിങ്ങളുടെ ഉറക്ക രീതി നട്ടെല്ലിന്റെ ആരോഗ്യം മുതൽ ദഹനപ്രവർത്തനത്തെവരെ സ്വാധീനിച്ചേക്കാം.

Advertisment

കഴുത്തിനും നട്ടെല്ലിനും മികച്ച പിന്തുണ ലഭിക്കുന്നതിനായി മലർന്ന് കിടന്ന് ഉറങ്ങുന്നത് നല്ലതാണെന്ന് പറയുന്നു. വശങ്ങളിലേക്ക് ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നത് മികച്ച ദഹനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കൂർക്കംവലി അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് സാധ്യത കുറയ്ക്കുകയും ചെയ്യും. എന്നാൽ ദീർഘകാല ആരോഗ്യത്തിന് യഥാർത്ഥത്തിൽ ഏതാണ് നല്ലതെന്ന് അറിയാമോ?.

Also Read: ശരീരഭാരം പെട്ടെന്ന് കുറയ്ക്കണോ? ഈ 6 ഭക്ഷണങ്ങൾ ഇങ്ങനെ കഴിച്ചോളൂ

ചരിഞ്ഞ് കിടക്കുന്നതിന്റെയും മലർന്ന് കിടക്കുന്നതിന്റെയും ഗുണങ്ങളും ദോഷങ്ങളും

Advertisment

വശം ചേർന്നും മലർന്ന് കിടന്നും ഉറങ്ങുന്നതിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് ഡൽഹിയിലെ ഡോ.വികാസ് മിത്തൽ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. ''വശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നത് മിക്ക ആളുകളും ഇഷ്ടപ്പെടുന്ന പൊസിഷനാണ്. ഇത് കൂർക്കംവലി കുറയ്ക്കാൻ സഹായിക്കുന്നു. തലയിണ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിലൂടെ നട്ടെല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. സ്ലീപ് അപ്നിയയും ആസിഡ് റിഫ്ലക്സും ഉള്ളവർക്ക് ഇത് നല്ലതാണ്. എന്നിരുന്നാലും, ഇത് കാലക്രമേണ തോളിലോ ഇടുപ്പിലോ സമ്മർദം ഉണ്ടാക്കുകയും മുഖത്ത് ചുളിവുകൾ വീഴ്ത്തുകയും ചെയ്തേക്കാം,'' അദ്ദേഹം പറഞ്ഞു.

മലർന്നു കിടന്ന് ഉറങ്ങുന്നത് തല, കഴുത്ത്, നട്ടെല്ല് എന്നിവയെ നിഷ്പക്ഷ സ്ഥാനത്ത് നിലനിർത്തുകയും സന്ധികളിലെ സമ്മർദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഇത് മുഖത്തെ ചുളിവുകൾ തടയുകയും ചെയ്യും. എന്നാൽ, ചില വ്യക്തികളിൽ കൂർക്കംവലി കൂട്ടുകയും സ്ലീപ് അപ്നിയ വഷളാക്കുകയും ചെയ്യും. ഗർഭിണികൾക്ക്, ഈ പൊസിഷനിൽ ഉറങ്ങുന്നത് ശുപാർശ ചെയ്യുന്നില്ല, കാരണം ഇത് കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

health

Also Read: മഞ്ഞൾ കഴിക്കുന്നത് വൃക്കകൾക്ക് ദോഷകരമാണോ?

ഉറക്ക പൊസിഷൻ മാറ്റുന്നത് ദഹനം, ഹൃദയാരോഗ്യം അല്ലെങ്കിൽ രക്തയോട്ടം എന്നിവയിൽ വ്യത്യാസമുണ്ടാക്കുമോ?

അതെ, നമ്മൾ ഉറങ്ങുന്ന പൊസിഷൻ വ്യത്യാസമുണ്ടാക്കുമെന്ന് ഡോ.മിത്തൽ പറയുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും ആസിഡ് റിഫ്ലക്സ് ആശ്വാസത്തിനും ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നത് പലപ്പോഴും ശുപാർശ ചെയ്യാറുണ്ട്. ഈ സ്ഥാനം വൻകുടലിലൂടെ മാലിന്യങ്ങൾ നീക്കാൻ സഹായിക്കുകയും ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് ഉയരുന്നത് തടയുകയും ചെയ്യുന്നു. ഹൃദയത്തിലേക്കും ഗര്‍ഭസ്ഥ ശിശുവിലേക്കും ഉള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനാൽ ഗർഭകാലത്ത് വശം ചരിഞ്ഞ് ഉറങ്ങുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.

വലതുവശം ചരിഞ്ഞ് ഉറങ്ങുന്നത് ഗുണകരമാണെങ്കിലും, ചില സന്ദർഭങ്ങളിൽ ഇത് ആസിഡ് റിഫ്ലക്സ് വർധിപ്പിക്കുകയും കരൾ പോലുള്ള ആന്തരിക അവയവങ്ങളിൽ അൽപ്പം കൂടുതൽ സമ്മർദം ചെലുത്തുകയും ചെയ്യുമെന്ന് ഡോ.മിത്തൽ പറയുന്നു. “എന്നിരുന്നാലും, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ചില ആളുകൾക്ക് വലതുവശം ചരിഞ്ഞ് ഉറങ്ങുമ്പോൾ കൂടുതൽ സുഖം തോന്നാം. അതിനാൽ വ്യക്തിഗത സുഖവും മെഡിക്കൽ അവസ്ഥകളും അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താമെന്ന് അദ്ദേഹം നിർദേശിച്ചു.

Also Read: 5 വെളുത്തുള്ളി അല്ലി ചതച്ചെടുക്കൂ, വണ്ണം പെട്ടെന്ന് കുറയ്ക്കാനൊരു അദ്ഭുത പാനീയം

ഡോ.മിത്തലിന്റെ അഭിപ്രായത്തിൽ, ചില പ്രത്യേക രോഗാവസ്ഥകളുള്ള ആളുകളെ ഉറങ്ങുന്ന രീതി സാരമായി ബാധിക്കും. സ്ലീപ് അപ്നിയ ഉള്ളവർ മലർന്നു കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കാൻ പൊതുവെ നിർദേശിക്കാറുണ്ട്. ആസിഡ് റിഫ്ലക്സ് രോഗികൾ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നത് സഹായിക്കും. ഗർഭിണികൾ ആദ്യ മൂന്നു മാസങ്ങളിൽ മലർന്നു കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കണം. പുറംവേദനയോ നടുവേദനയോ ഉള്ള ആളുകൾക്ക് ശരിയായ പിന്തുണയുള്ള തലയിണകൾ ഉപയോഗിക്കുന്നില്ലെങ്കിൽ വശം ചരിഞ്ഞ് ഉറങ്ങുന്നതിൽ ബുദ്ധിമുട്ടുണ്ടാകാം. എല്ലായിപ്പോഴും ശരിയായ മെത്തയും തലയിണയും ഉപയോഗിക്കുന്നത് ഉറക്കത്തിൽ വലിയ മാറ്റമുണ്ടാക്കും," ഡോ.മിത്തൽ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രാവിലെ വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കരുത്, എന്തുകൊണ്ട്?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: