/indian-express-malayalam/media/media_files/22iOmG2AscymTdqCTmda.jpg)
Source: Freepik
ഇന്ത്യൻ പാചക രീതിയിൽ മഞ്ഞളിന് വളരെയധികം പ്രാധാന്യമുണ്ട്. പല ഭക്ഷണങ്ങളും പാകം ചെയ്യുമ്പോൾ മഞ്ഞൾ ചേർക്കാറുണ്ട്. ആയുർവേദത്തിൽ പല രോഗങ്ങൾക്കുമുള്ള ചികിത്സയിൽ മഞ്ഞളും ഉൾപ്പെടുത്താറുണ്ട്. മഞ്ഞൾ വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും, എല്ലായ്‌പ്പോഴും അങ്ങനെയല്ലെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. മഞ്ഞൾ വൃക്കകളുടെ ആരോഗ്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് നോക്കാം.
മഞ്ഞളിന്റെ വീക്കം തടയുന്ന ഗുണങ്ങൾ വൃക്കകളുടെ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. അവയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വൃക്കകോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മർദം മൂലമുണ്ടാകുന്ന ദോഷങ്ങൾ തടയാൻ സഹായിക്കും. മഞ്ഞൾ കൊണ്ട് വൃക്കകൾക്ക് അതിശയകരമായ ഗുണങ്ങളുണ്ടെങ്കിലും, അവയുടെ ആരോഗ്യത്തിന് ദോഷങ്ങളുമുണ്ട്.
Also Read: 5 വെളുത്തുള്ളി അല്ലി ചതച്ചെടുക്കൂ, വണ്ണം പെട്ടെന്ന് കുറയ്ക്കാനൊരു അദ്ഭുത പാനീയം
"മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിൻ മൂത്രത്തിൽ ഓക്സലേറ്റിന്റെ അളവ് വർധിപ്പിക്കും. ഇത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടും, പ്രത്യേകിച്ച് ഇതിനകം തന്നെ അവയ്ക്ക് സാധ്യതയുള്ള ആളുകൾക്ക്," ഡയറ്റീഷ്യൻ കനിക മൽഹോത്ര പറഞ്ഞു. മഞ്ഞളിന്റെ രക്തം നേർപ്പിക്കുന്ന ഫലങ്ങൾ രക്തസ്രാവ പ്രശ്‌നങ്ങളുള്ളവർക്കോ രക്തം നേർപ്പിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവർക്കോ പ്രശ്‌നമുണ്ടാക്കാം. ഇത് അമിത ബ്ലീഡിങ്ങിന് കാരണമാകും.
വൃക്കയിലെ കല്ലുകൾ ഉള്ളവരോ അല്ലെങ്കിൽ മറ്റു ആരോഗ്യപ്രശ്നങ്ങളുള്ളവരോ, ടർമറിക് സപ്ലിമെന്റുകൾ കഴിക്കുന്നതിനു മുൻപോ മഞ്ഞൾ അധികമായി കഴിക്കുന്നതിനു മുമ്പോ ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കുക.
Also Read: രാവിലെ വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കരുത്, എന്തുകൊണ്ട്?
എത്ര അളവ് മഞ്ഞൾ കഴിക്കാം?
''മഞ്ഞൾ മിതമായ അളവിൽ കഴിക്കുന്നത് സുരക്ഷിതമാണെന്ന് പറയുന്നുണ്ടെങ്കിലും, ഉയർന്ന അളവിലോ മരുന്നുകളുടെ അമിത ഉപയോഗമോ വൃക്ക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് സാധ്യത വർധിപ്പിക്കും," കനിഹ പറഞ്ഞു. ഇതിനർത്ഥം, പാചകത്തിൽ സാധാരണയായി ഉപയോഗിക്കുന്ന അളവ് അപകട സാധ്യതയുണ്ടാക്കുന്നില്ല എന്നാണ്.
Also Read: 7 മാസം കൊണ്ട് 35 കിലോ കുറച്ചു; വണ്ണം കുറയ്ക്കാൻ '10 കർശന നിയമങ്ങൾ' നിർദേശിച്ച് യുവതി
ശാരീരിക പ്രശ്നങ്ങൾക്ക് ടർമറിക് ഗുളികകൾ കഴിക്കുന്നുവെങ്കിൽ, ലേബലിൽ നിർദ്ദേശിച്ചിരിക്കുന്ന അളവ് മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക. സാധാരണയായി, പ്രതിദിനം 500 മുതൽ 2000 മില്ലിഗ്രാം വരെ ഡോസുകൾ ശുപാർശ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, കുറഞ്ഞ അളവിൽ ആരംഭിച്ച് ആവശ്യാനുസരണം ക്രമേണ വർധിപ്പിക്കാൻ കനിഹ നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രാവിലെ ബദാം, വൈകുന്നേരം വാൽനട്ട്: നട്സ് കഴിക്കാൻ നല്ല സമയമുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us