scorecardresearch

7 മാസം കൊണ്ട് 35 കിലോ കുറച്ചു; വണ്ണം കുറയ്ക്കാൻ '10 കർശന നിയമങ്ങൾ' നിർദേശിച്ച് യുവതി

ഏഴ് മാസത്തിനുള്ളിൽ 91 ൽ നിന്ന് 56 കിലോയിലേക്ക് ശരീര ഭാരം കുറച്ച നേഹ എന്ന യുവതി, വണ്ണം കുറയ്ക്കാൻ താൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചിട്ടുണ്ട്

ഏഴ് മാസത്തിനുള്ളിൽ 91 ൽ നിന്ന് 56 കിലോയിലേക്ക് ശരീര ഭാരം കുറച്ച നേഹ എന്ന യുവതി, വണ്ണം കുറയ്ക്കാൻ താൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചിട്ടുണ്ട്

author-image
Health Desk
New Update
Neha weight loss

നേഹ

ശരീര ഭാരം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിരവധി ഡയറ്റുകൾക്കും ഫിറ്റ്നസ് ട്രെൻഡുകൾക്കും ഇടയിൽ, ശരീര ഭാരം കുറയ്ക്കാനുള്ള യാത്ര എവിടെ തുടങ്ങണമെന്നത് പലർക്കും ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. മാസങ്ങളോ വർഷങ്ങളോ ശ്രമിച്ചിട്ടും ശരീര ഭാരം കുറയാതെ നിരാശരായി പോകുന്നവരുണ്ട്. 

Advertisment

ഏഴ് മാസത്തിനുള്ളിൽ 91 ൽ നിന്ന് 56 കിലോയിലേക്ക് ശരീര ഭാരം കുറച്ച നേഹ എന്ന യുവതി, വണ്ണം കുറയ്ക്കാൻ താൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചിട്ടുണ്ട്. തന്റെ ആരോഗ്യത്തെയും ശരീരത്തെയും മാറ്റിമറിച്ച 10 കർശന നിയമങ്ങൾ ഏതൊക്കെയാണെന്ന് അവർ വെളിപ്പെടുത്തിയിട്ടുണ്ട്.

Also Read: രാവിലെ ബദാം, വൈകുന്നേരം വാൽനട്ട്: നട്സ് കഴിക്കാൻ നല്ല സമയമുണ്ടോ?

1. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുക

വിശപ്പ് നിയന്ത്രിക്കാനും അളവ് നിയന്ത്രിക്കാനും ഭക്ഷണം കഴിക്കുന്നതിന് 5-10 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക.

Advertisment

2. 80/20 നിയമം പിന്തുടരുക

80 ശതമാനം സമയവും ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, 20 ശതമാനം നിങ്ങൾക്ക് ഇഷ്ടമുള്ളത് ആസ്വദിക്കുക. നിയന്ത്രണമല്ല, ബാലൻസ് ആണ് പ്രധാനം.

3. കൊഴുപ്പ് കത്തിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ചേർക്കുക

കുരുമുളക്, മഞ്ഞൾ, കറുവപ്പട്ട തുടങ്ങിയ ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

4. സ്കെയിലിനപ്പുറം പുരോഗതി ട്രാക്ക് ചെയ്യുക

ശരീര ഭാരം കുറയുന്നത് ട്രാക്ക് ചെയ്യുന്നതിന് ഫോട്ടോകൾ, ശരീര അളവുകൾ, വസ്ത്രങ്ങൾ ഫിറ്റാകുന്നുണ്ടോ എന്നിവ പരിശോധിക്കുക.

Also Read: മരുന്നുകളില്ലാതെ യൂറിക് ആസിഡ് കുറയ്ക്കാം, 7 പ്രകൃതിദത്ത വഴികൾ

5. പ്രോട്ടീനിനും പച്ചക്കറികൾക്കും മുൻഗണന നൽകുക

വയർ വേഗത്തിൽ വയർ നിറയുന്നതിനും കാർബോഹൈഡ്രേറ്റ് ഉപഭോഗം കുറയ്ക്കുന്നതിനും പ്രോട്ടീനും പച്ചക്കറികളും ഉപയോഗിച്ച് ഭക്ഷണം ആരംഭിക്കുക.

6. ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കുക

കുറഞ്ഞ ഭക്ഷണം കൊണ്ട് തലച്ചോറിന് സംതൃപ്തി തോന്നാൻ ചെറിയ പ്ലേറ്റുകളിൽ ഭക്ഷണം വിളമ്പുക.

7. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങും ഡീറ്റോക്സ് പാനീയങ്ങളും പരീക്ഷിക്കുക

8 മണിക്കൂർ ഭക്ഷണക്രമം പിന്തുടരുക. നാരങ്ങ വെള്ളമോ ഗ്രീൻ ടീയോ ഉപയോഗിച്ച് ശരീരത്തിന് ജലാംശം നൽകുക. 

8. പഞ്ചസാരയും സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കുക

ആസക്തികൾ നിയന്ത്രിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നതിന് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളും കുറയ്ക്കുക.

Also Read: അത്താഴശേഷം ഇത് 1 കപ്പ് കുടിക്കൂ; വയറിലെ കൊഴുപ്പ് ഉരുക്കി കളയും

9. പതിവായി വ്യായാമം ചെയ്യുക

കലോറി സ്ഥിരമായി കത്തിച്ചു കളയാൻ നടത്തം, ജോഗിങ് പോലുള്ള വ്യായാമങ്ങൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുക.

10. കുറഞ്ഞ കലോറിയും ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുക

വയറു നിറയ്ക്കുന്നതിനും കലോറി കമ്മി നിലനിർത്തുന്നതിനും പ്രോട്ടീൻ കൂടുതലുള്ളതും എന്നാൽ കലോറി കുറവുള്ളതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ആപ്പിളോ വാഴപ്പഴമോ: മഴക്കാലത്ത് കഴിക്കാൻ ഏതാണ് നല്ലത്?

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: