scorecardresearch

ആപ്പിളോ വാഴപ്പഴമോ: മഴക്കാലത്ത് കഴിക്കാൻ ഏതാണ് നല്ലത്?

മഴക്കാലത്ത് ദഹനപ്രശ്നങ്ങൾക്ക് ഈ പഴങ്ങളിൽ ഏതാണ് കൂടുതൽ നല്ലതെന്ന് അറിയാം

മഴക്കാലത്ത് ദഹനപ്രശ്നങ്ങൾക്ക് ഈ പഴങ്ങളിൽ ഏതാണ് കൂടുതൽ നല്ലതെന്ന് അറിയാം

author-image
Health Desk
New Update
Apple Banana

Source: Freepik

മഴക്കാലത്ത് ലഘുഭക്ഷണങ്ങളോടുള്ള ആസക്തി വർധിക്കുന്നതിനാൽ, പലരും എണ്ണ പലഹാരങ്ങളോ പായ്ക്കറ്റ് ഭക്ഷണങ്ങളോ കൂടുതൽ കഴിക്കാറുണ്ട്. എന്നാൽ ഈ ഭക്ഷണങ്ങൾ ദഹനവ്യവസ്ഥയെ ദുർബലപ്പെടുത്തുകയും ദഹനപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. അതുകൊണ്ടാണ്, മഴക്കാലത്ത് ഭക്ഷണ തിരഞ്ഞെടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്. 

Advertisment

നാരുകളും കുടലിന് അനുയോജ്യമായ പോഷകങ്ങളും അടങ്ങിയ പഴങ്ങളാണ് ദഹനപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി പലരും കഴിക്കുന്നത്. ഇതിൽതന്നെ ആപ്പിളും വാഴപ്പഴവും ആണ് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. എന്നാൽ, മഴക്കാലത്ത് ദഹനപ്രശ്നങ്ങൾക്ക് ഈ പഴങ്ങളിൽ ഏതാണ് കൂടുതൽ നല്ലതെന്ന് അറിയാം. 

വാഴപ്പഴം ശരീരത്തിന് എങ്ങനെ ഗുണം ചെയ്യും?

വയറിന്റെ ആരോഗ്യത്തിന് ഗുണകരമാായ ഭക്ഷണങ്ങളിൽ പേരുകേട്ടതാണ് വാഴപ്പഴം. ദഹനപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വിദഗ്ധർ ശുപാർശ ചെയ്യുന്ന പഴങ്ങളിൽ ഒന്നാണിത്. മഴക്കാലത്ത്, ദഹനം മന്ദഗതിയിലാകുന്ന സമയത്ത് വാഴപ്പഴം അനുയോജ്യമായ ഭക്ഷണമായി മാറുന്നു. വാഴപ്പഴത്തിൽ പെക്റ്റിൻ പോലുള്ള ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മലവിസർജനം സുഗമമാക്കാൻ സഹായിക്കുന്നു. 

Also Read: ഒരു ഡയറ്റും ഇല്ലാതെ 30 ദിവസത്തിനുള്ളിൽ 15 കിലോ കുറയ്ക്കാം; ഈ എളുപ്പ വഴി ഒന്ന് നോക്കൂ

Advertisment

ആപ്പിൾ ശരീരത്തിന് എങ്ങനെ ഗുണം ചെയ്യും?

ആപ്പിളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ആപ്പിളിലെ പെക്റ്റിനുകൾ സുഗമമായ ദഹനത്തിന് സഹായിക്കുന്നു, കൂടാതെ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നു. ദഹനം തകരാറിലാണെങ്കിൽ, മഴക്കാലത്ത് ആപ്പിൾ കഴിക്കുന്നത് ഗുണം ചെയ്തേക്കും. ചിലർക്ക്, പ്രത്യേകിച്ച് തണുത്തതോ അല്ലെങ്കിൽ വലിയ അളവിലോ ആപ്പിൾ കഴിക്കുന്നത് വയറു വീർക്കുന്നതിന് കാരണമാകും. ഇവർക്ക് ആപ്പിൾ വേവിച്ച് കഴിക്കാവുന്നതാണ്. 

Also Read: പ്രോട്ടീൻ സമ്പന്നമായ മുട്ട ഒരു ദിവസം എത്ര എണ്ണം കഴിക്കാം?

മഴക്കാലത്ത് കഴിക്കാൻ ഏതാണ് നല്ലത്? 

മഴക്കാലത്ത് ദഹപ്രശ്നങ്ങൾക്ക് വാഴപ്പഴം സാധാരണയായി സുരക്ഷിതവും മികച്ചതുമായ ഓപ്ഷനായി കണക്കാക്കപ്പെടുന്നു. അവ മൃദുവായതും, എളുപ്പത്തിൽ ദഹിപ്പിക്കാവുന്നതുമാണ്. നാരുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ ആപ്പിളും മഴക്കാലത്ത് കഴിക്കാവുന്നതാണ്. പക്ഷേ, ചിലർക്ക് ദഹിക്കാൻ ബുദ്ധിമുട്ടായേക്കാം. അതിനാൽ, വയറു വീർക്കുകയോ ദഹനപ്രശ്നങ്ങൾ നേരിടുകയോ ചെയ്യുന്നവരാണെങ്കിൽ വാഴപ്പഴം തിരഞ്ഞെടുക്കുക.

Also Read: 7 ദിവസം കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കാം, ഇടുപ്പ് ഭംഗിയാക്കാം; ഈ 5 കാര്യങ്ങൾ ചെയ്യൂ

ആപ്പിൾ കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചെറിയ അളവിൽ ചെറുതായി വേവിച്ച് കഴിക്കാൻ ശ്രമിക്കുക. രണ്ട് പഴങ്ങളും ആരോഗ്യകരമാണ്, മഴക്കാലത്ത് കഴിക്കുന്നതുകൊണ്ട് പ്രശ്നങ്ങളുമില്ല. പക്ഷേ, ഓരോരുത്തരുടെയും ആരോഗ്യത്തിനനുസരിച്ച് ഒന്ന് തിരഞ്ഞെടുക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കരളിന്റെ ആരോഗ്യത്തിന് ഈ 3 ഭക്ഷണങ്ങൾ ഒഴിവാക്കുക; അവസാനത്തേത് നിങ്ങളെ അദ്ഭുതപ്പെടുത്തും

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: