scorecardresearch

കരളിന്റെ ആരോഗ്യത്തിന് ഈ 3 ഭക്ഷണങ്ങൾ ഒഴിവാക്കുക; അവസാനത്തേത് നിങ്ങളെ അദ്ഭുതപ്പെടുത്തും

കരളിനെ സംരക്ഷിക്കാൻ ഒരു കരൾ വിദഗ്ധൻ എന്ന നിലയിൽ ഞാൻ ഒഴിവാക്കുന്ന 3 ഭക്ഷണങ്ങൾ. അവസാനത്തേത് മിക്ക ആളുകൾക്കും ഒരു അത്ഭുതമാണ്

കരളിനെ സംരക്ഷിക്കാൻ ഒരു കരൾ വിദഗ്ധൻ എന്ന നിലയിൽ ഞാൻ ഒഴിവാക്കുന്ന 3 ഭക്ഷണങ്ങൾ. അവസാനത്തേത് മിക്ക ആളുകൾക്കും ഒരു അത്ഭുതമാണ്

author-image
Health Desk
New Update
Liver Health FI

Source: Freepik

കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ താൻ ഒഴിവാക്കുന്ന ഏറ്റവും ദോഷകരമായ മൂന്ന് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.സൗരഭ് സേഥി അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. "കരളിനെ സംരക്ഷിക്കാൻ ഒരു കരൾ വിദഗ്ധൻ എന്ന നിലയിൽ ഞാൻ ഒഴിവാക്കുന്ന 3 ഭക്ഷണങ്ങൾ. അവസാനത്തേത് മിക്ക ആളുകൾക്കും ഒരു അത്ഭുതമാണ്," അദ്ദേഹം ഒരു ഇൻസ്റ്റഗ്രാം റീലിൽ പറഞ്ഞു.

Advertisment

ഫ്രക്ടോസ് കൂടുതലുള്ള ഭക്ഷണങ്ങൾ: ഫ്രക്ടോസ് സാധാരണയായി പഞ്ചസാര അടങ്ങിയ പാനീയങ്ങളിലും പ്രോസസ്ഡ് ലഘുഭക്ഷണങ്ങളിലും കാണപ്പെടുന്നു, ഇത് കാലക്രമേണ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് ഫാറ്റി ലിവർ രോഗ സാധ്യത വർധിപ്പിക്കും.

Also Read: വണ്ണം കുറച്ച് ശരീരം പഴയതുപോലെയാക്കാം, 4 ട്രിക്കുകൾ

ഇൻഡസ്ട്രിയൽ സീഡ് ഓയിൽ: സോയാബീൻ, ചോളം, സൂര്യകാന്തി പോലുള്ളവ. ഇവയിൽ ഒമേഗ-6 കൊഴുപ്പ് കൂടുതലാണ്. അമിതമായി കഴിക്കുമ്പോൾ വീക്കം, ഓക്സിഡേറ്റീവ് സമ്മർദം എന്നിവ വർധിപ്പിക്കും. ഇവ രണ്ടും കരളിന് ഹാനികരമാണ്.

പഴച്ചാറുകൾ: 100 ശതമാനം പ്രകൃതിദത്ത ജ്യൂസുകളിൽ പോലും ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ജ്യൂസുകളിൽ നാരുകൾ അടങ്ങിയിട്ടില്ലെന്ന് ഡോ.സേഥി പറഞ്ഞു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

Advertisment

Also Read: നെല്ലിക്ക എങ്ങനെയാണ് കഴിക്കേണ്ടത്? ഒരു ദിവസം എത്ര കഴിക്കാം

അമിതമായ ഫ്രക്ടോസ് ഉപഭോഗം കരളിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് ഡൽഹിയിലെ സികെ ബിർള ആശുപത്രിയിലെ ന്യൂട്രീഷനിസ്റ്റായ ദീപാലി ശർമ്മ പറഞ്ഞു. ഫ്രക്ടോസ് പഴങ്ങളിലും പച്ചക്കറികളിലും തേനിലും അടങ്ങിയിട്ടുണ്ടെങ്കിലും, മിതമായ അളവിൽ കഴിക്കുന്നത് ശരീരത്തിന് ദോഷം വരുത്തുന്നില്ല. ഫ്രക്ടോസ് അമിതമായ അളവിൽ കഴിക്കുമ്പോൾ, പ്രത്യേകിച്ച് കോൺ സിറപ്പ്, മാൾട്ട് സിറപ്പ് പോലുള്ള ഫ്രക്ടോസ് സിറപ്പുകളുടെ രൂപത്തിലോ, പഞ്ചസാര പാനീയങ്ങളിലൂടെയും കാർബണേറ്റഡ് പാനീയങ്ങളിലൂടെയും കരളിനെ പ്രതികൂലമായി ബാധിക്കും, ”ശർമ്മ പറഞ്ഞു.

Also Read: 40ലും വണ്ണം കുറയ്ക്കാനും, അരക്കെട്ട് ആകൃതിയിലാക്കാനും കഴിയും; 5 നുറുങ്ങുവഴികൾ

കരൾ ഫ്രക്ടോസിനെ കൊഴുപ്പാക്കി മാറ്റുന്നു, അമിതമായ ഉപഭോഗം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും. ഈ അവസ്ഥയെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നറിയപ്പെടുന്നു. ഇപ്പോൾ ഇത് MASLD (മെറ്റബോളിക് ഡിസ്ഫംഗ്ഷൻ-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ്) എന്നറിയപ്പെടുന്നു. 

Also Read: ഫാറ്റി ലിവർ എന്ന നിശബ്ദ മഹാമാരി, എങ്ങനെ രോഗം തിരിച്ചറിയാം

''കാലക്രമേണ, ഈ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വീക്കം ഉണ്ടാക്കുകയും ഒടുവിൽ കരളിന് കേടുപാടുകൾ വരുത്തുകയും ചെയ്യും. അതിനാൽ, ഫ്രക്ടോസ്, സുക്രോസ്, സിമ്പിൾ കാർബോഹൈഡ്രേറ്റ്സ്, മാൾട്ട് അധിഷ്ഠിത പഞ്ചസാര ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപഭോഗം പരിമിതപ്പെടുത്തണം. അത്തരം പഞ്ചസാര ഉൽപ്പന്നങ്ങളുടെ അമിത ഉപഭോഗം കരൾ പ്രശ്നങ്ങൾക്കും മൊത്തത്തിലുള്ള ഉപാപചയ പ്രശ്നങ്ങൾക്കും കാരണമാകുന്നു," ശർമ്മ അഭിപ്രായപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഒറ്റ രാത്രി കൊണ്ട് മലബന്ധം അകറ്റാം; കറുത്ത ഉണക്ക മുന്തിരി കുതിർത്ത് കഴിക്കൂ

liver

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: