/indian-express-malayalam/media/media_files/2025/07/17/constipation-2025-07-17-13-44-28.jpg)
Source: Freepik
ആധുനിക ലോകത്ത് പലരും നേരിടുന്ന ഒരു സാധാരണ ദഹനപ്രശ്നമാണ് മലബന്ധം. കൃത്യസമയത്ത് മലമൂത്ര വിസർജ്ജനം നടത്താൻ കഴിയാത്തതും, കുടലിൽ മാലിന്യം അടിഞ്ഞുകൂടുന്നതും, തത്ഫലമായുണ്ടാകുന്ന വിഷവാതകങ്ങളും ശരീരത്തിന് പലതരം ആരോഗ്യ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. മലബന്ധം ഒരു സാധാരണ ദഹനപ്രശ്നം മാത്രമല്ല, ശരീരത്തിലെ ചില ആന്തരിക പ്രശ്നങ്ങളുടെയും ഒരു പ്രധാന ലക്ഷണമായി കണക്കാക്കപ്പെടുന്നു. വീട്ടുവൈദ്യങ്ങളിലൂടെ മലബന്ധം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് ഡോ.രതി വിശദമായി പറഞ്ഞിട്ടുണ്ട്.
കുടലുകൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും വിഷവാതകങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് മലബന്ധത്തിന് കാരണമാകും. ഹോർമോൺ അസന്തുലിതാവസ്ഥ കാരണം മലബന്ധം ഉണ്ടാകാം, പ്രത്യേകിച്ച് 35 വയസിനു മുകളിലുള്ള സ്ത്രീകളിൽ. 45 വയസിനു ശേഷം ഹോർമോൺ മാറ്റങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങിയവ മലബന്ധത്തിന് കാരണമാകും. 60 വയസിനു ശേഷം ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ, അമിതമായി മരുന്നുകൾ കഴിക്കുക എന്നിവയാണ് മലബന്ധത്തിന് കാരണം. ശരീരത്തിലെ നാരുകളുടെയും ജലത്തിന്റെയും അളവ് കുറയുന്നത് മലബന്ധത്തിനുള്ള ഒരു പ്രധാന ഘടകമാണ്.
Also Read: 40 ലും വണ്ണം കുറയ്ക്കാനും, അരക്കെട്ട് ആകൃതിയിലാക്കാനും കഴിയും; 5 നുറുങ്ങുവഴികൾ
മലബന്ധം ഒഴിവാക്കാൻ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.
- മൈദ അടങ്ങിയ ഭക്ഷണങ്ങൾ
- വലിയ അളവിൽ ബിസ്കറ്റുകൾ
- കാപ്പി
- വറുത്ത ഭക്ഷണങ്ങൾ
- വീണ്ടും ചൂടാക്കിയ ചോറ്, ചപ്പാത്തി പോലുള്ള പഴയ ഭക്ഷണങ്ങൾ
മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
Also Read: വെറും 3 കാര്യങ്ങൾ ചെയ്യൂ, ശരീര ഭാരം എളുപ്പത്തിൽ കുറയ്ക്കാമെന്ന് ഡോക്ടറുടെ ഉറപ്പ്
ജീരക വെള്ളം: ജീരകം എണ്ണ ചേർക്കാതെ വറുത്ത് രണ്ട് ഗ്ലാസ് വെള്ളത്തിൽ ചേർത്ത് ഒരു ഗ്ലാസ് ആകുന്നതുവരെ തിളപ്പിച്ച് കുടിക്കുക.
ഉണക്കമുന്തിരി: കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവൻ ചൂടുവെള്ളത്തിൽ കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് മലബന്ധത്തിന് ഉത്തമ പരിഹാരമാണ്.
നെയ്യ്: ഭക്ഷണത്തിൽ അൽപം നെയ്യ് ചേർക്കുന്നത് മലവിസർജനം മെച്ചപ്പെടുത്തും.
പപ്പായ: മലബന്ധത്തിന് ഇതൊരു മികച്ച പരിഹാരമായി പ്രവർത്തിക്കുന്നു.
Also Read: ഒരു ദിവസം 3 നേരത്തിൽ കൂടുതൽ ഭക്ഷണം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
പേരക്ക: രാത്രിയിൽ ഒരു പേരക്ക കഴിക്കുന്നത് രാവിലെ മലമൂത്ര വിസർജനം സുഗമമാക്കാൻ സഹായിക്കും.
നാരുകളും വെള്ളവും അടങ്ങിയ ഭക്ഷണങ്ങൾ: പച്ചക്കറികളിലും പഴങ്ങളിലും നാരുകളും വെള്ളവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മലബന്ധം തടയാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ആമാശയത്തെ വൃത്തിയാക്കുന്നു; വയറിലെ കൊഴുപ്പും കുറയ്ക്കുന്നു; കുതിർത്ത ഉലുവ ഇതുപോലെ കഴിക്കുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us