scorecardresearch

ഒരു ദിവസം 3 നേരത്തിൽ കൂടുതൽ ഭക്ഷണം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് സംതൃപ്തി മെച്ചപ്പെടുത്താനും, അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും, ദിവസം മുഴുവൻ ഊർജം ലഭിക്കാനും സഹായിക്കും

ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് സംതൃപ്തി മെച്ചപ്പെടുത്താനും, അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും, ദിവസം മുഴുവൻ ഊർജം ലഭിക്കാനും സഹായിക്കും

author-image
Health Desk
New Update
Eating Pattern

Source: Freepik

ഒരു ദിവസം മൂന്ന് തവണയിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നത് നല്ല ആശയമാണോ?. ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതി, പ്രവർത്തന നില, ഉപാപചയ ആവശ്യങ്ങൾ എന്നിവയെ ആശ്രയിച്ച് മൂന്നിൽ കൂടുതൽ തവണ ഭക്ഷണം കഴിക്കുന്നത് ഗുണങ്ങളും ദോഷങ്ങളും നൽകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുമെന്ന്, പ്രത്യേകിച്ച് പ്രമേഹമോ ഇൻസുലിൻ സെൻസിറ്റിവിറ്റിയോ ഉള്ള വ്യക്തികളിലെന്ന് ഡയറ്റീഷ്യൻ ഡോ.പി.ഭാവന പറഞ്ഞു.

Advertisment

Also Read: ആമാശയത്തെ വൃത്തിയാക്കുന്നു; വയറിലെ കൊഴുപ്പും കുറയ്ക്കുന്നു; കുതിർത്ത ഉലുവ ഇതുപോലെ കഴിക്കുക

ദിവസം മുഴുവനും ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്ന ഒരു ഭക്ഷണക്രമമാണ് സ്മോൾ ഫ്രീക്വന്റ് മീൽസ് (SFMs). ചില രോഗികൾക്ക് ഈ ഭക്ഷണക്രമം (ഉദാഹരണത്തിന്, 6-10 തവണ ഭക്ഷണം) ശുപാർശ ചെയ്യാറുണ്ടെന്ന് ഡോ.ഭാവന പറഞ്ഞു. ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് സംതൃപ്തി മെച്ചപ്പെടുത്താനും, അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും, ദിവസം മുഴുവൻ ഊർജം ലഭിക്കാനും സഹായിക്കുമെന്ന് അവർ പറഞ്ഞു. "ആസിഡ് റിഫ്ലക്സ് പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങളുള്ള ആളുകൾക്ക് ഈ രീതി പലപ്പോഴും ഗുണം ചെയ്യും. കനത്ത ഭക്ഷണങ്ങളെ അപേക്ഷിച്ച് ഇത്തരം ഭക്ഷണരീതി ദഹനവ്യവസ്ഥയിലെ സമ്മർദം കുറയ്ക്കുന്നു," ഡോ.ഭാവന പറഞ്ഞു. 

Also Read: മരുന്നോ ഡയറ്റോ വേണ്ട; ഒരു ദിവസം കൊണ്ട് 2 കിലോ ശരീര ഭാരം കുറയ്ക്കാം

Advertisment

അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ഈ ഭക്ഷണ രീതി സഹായിക്കുമെന്ന് മുംബൈയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.മഞ്ജുഷ അഗർവാൾ അഭിപ്രായപ്പെട്ടു. ദഹിക്കാൻ ശരീരത്തിന് ആവശ്യത്തിന് സമയം നൽകാതെ നിരന്തരം ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകും, പ്രത്യേകിച്ച് ഭക്ഷണത്തിൽ കലോറി, പഞ്ചസാര അല്ലെങ്കിൽ കൊഴുപ്പ് കൂടുതലാണെങ്കിൽ. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് സ്വാഭാവിക വിശപ്പിന്റെ സൂചനകളെ തടസപ്പെടുത്തുകയും ദഹനവ്യവസ്ഥയിൽ കൂടുതൽ സമ്മർദം ചെലുത്തുകയും ചെയ്യും. അസിഡിറ്റി, വയറു വീർക്കൽ, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകും," ഡോ.അഗർവാൾ വ്യക്തമാക്കി.

Also Read: 75ൽ നിന്ന് 53 കിലോയിലേക്ക്; വണ്ണം പെട്ടെന്ന് കുറയ്ക്കാൻ 6 വഴികൾ നിർദേശിച്ച് ഫിറ്റ്നസ് പരിശീലക

"ഭാഗനിയന്ത്രണം അല്ലെങ്കിൽ കലോറി ബാലൻസ് കണക്കിലെടുക്കാതെ പതിവായി ഭക്ഷണം കഴിക്കുന്നത് പാൻക്രിയാസിനെ ബുദ്ധിമുട്ടിക്കുകയും ലെപ്റ്റിൻ, ഗ്രെലിൻ പോലുള്ള ഹോർമോൺ ഉത്പാദനത്തെ ബാധിക്കുകയും സ്വാഭാവിക വിശപ്പിന്റെ സൂചനകളെ തടസപ്പെടുത്തുകയും ചെയ്യും," ഡോ. ഭാവന പറഞ്ഞു. മികച്ച ആരോഗ്യത്തിന്, പോഷകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുകയും, ഭക്ഷണത്തിനിടയിൽ ദഹനത്തിന് മതിയായ സമയം നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തിയുടെ ജീവിതശൈലി, മെഡിക്കൽ അവസ്ഥകൾ, ഫിറ്റ്നസ് ലക്ഷ്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് ഭക്ഷണം കഴിക്കുന്ന തവണയിൽ മാറ്റം വരുത്തണമെന്ന് ഡോ.ഭാവന പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ബിപി ശരിയായ രീതിയിൽ വീട്ടിൽ പരിശോധിക്കാം, 10 ടിപ്‌സുകൾ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: