/indian-express-malayalam/media/media_files/2025/07/16/blood-pressure-2025-07-16-09-06-56.jpg)
Source: Freepik
സാധാരണയായി ലക്ഷണങ്ങളൊന്നുമില്ലാത്തതും എന്നാൽ ചികിത്സിച്ചില്ലെങ്കിൽ ഹൃദ്രോഗങ്ങൾക്കും പക്ഷാഘാതത്തിനും സാധ്യത വർധിപ്പിക്കുന്നതുമായ ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ കണ്ടെത്തുന്നതിന് രക്തസമ്മർദം പതിവായി പരിശോധിക്കേണ്ടതായുണ്ട്. ബിപി വീട്ടിൽ പരിശോധിക്കുന്നതിന് ശരിയായ ചില സമയങ്ങളുണ്ട്. അവ എങ്ങനെയാണ് പരിശോധിക്കേണ്ടതെന്ന് കൂടി അറിഞ്ഞിരിക്കണം.
''ബിപി പരിശോധിക്കുന്നത് ലളിതമായി തോന്നാമെങ്കിലും, ശരിയായ രീതിയിൽ ചെയ്യുന്നത് വലിയ വ്യത്യാസമുണ്ടാക്കുമെന്ന് മനസിലാക്കുക. തെറ്റായ പൊസിഷനിൽ ഇരിക്കുകയോ, മൂത്രസഞ്ചി നിറഞ്ഞിരിക്കുകയോ പോലുള്ള ചെറിയ കാര്യങ്ങൾ ബിപിയുടെ അളവിനെ ബാധിക്കുമെന്ന് പലരും മനസിലാക്കുന്നില്ല,” മുംബൈയിലെ കാർഡിയാക് സർജൻ ഡോ.ബിപീൻചന്ദ്ര ബാംറെ പറഞ്ഞു.
Also Read: കൊളസ്ട്രോളിന് ഇനി മരുന്നുകൾ കഴിക്കേണ്ട, ചൂടുവെള്ളം മാത്രം മതി
വീട്ടിൽ ബിപി ശരിയായി എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.
1. മൂത്രം ഒഴിച്ചശേഷമാണ് എപ്പോഴും ബിപി പരിശോധിക്കേണ്ടത്.
2. അഞ്ച് മിനിറ്റ് ശാന്തമായി ഇരിക്കുക.
3. കാലുകൾ നിലത്ത് ഉറപ്പിച്ച് പിൻഭാഗത്തിന് പിന്തുണ നൽകുന്ന ഒരു കസേര ഉപയോഗിക്കുക.
4. കാലുകൾ കുറുകെ വയ്ക്കരുത്.
5. നിങ്ങളുടെ കൈ ഹൃദയനിരപ്പിൽ ആയിരിക്കണം, ഒരു മേശയിലോ തലയണയിലോ താങ്ങി നിർത്തണം.
Also Read: പതിവായി ഉച്ചഭക്ഷണം ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
6. കഫ് ശരിയായ വലുപ്പത്തിലാണെന്നും കയ്യിൽ ശരിയായി വച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക.
7. പരിഭ്രാന്തിയോ സമ്മർദമോ അരുത്, വിശ്രമിക്കാൻ ശ്രമിക്കുക
8. ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്.
9. റീഡിങ് എടുക്കുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പെങ്കിലും സംസാരിക്കുകയോ കാപ്പി കുടിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്.
10. ഒരു മിനിറ്റ് ഇടവേളയിൽ രണ്ട് റീഡിങ്ങുകൾ എടുത്ത് ശരാശരി ഉപയോഗിക്കുക. എല്ലാ ദിവസവും ഒരേ സമയം ഇത് ചെയ്യുന്നത് ബിപിയുടെ അളവ് ശരിയായി ട്രാക്ക് ചെയ്യാൻ സഹായിക്കും.
Also Read: വണ്ണം ഉറപ്പായും കുറയും; ഈ 4 കാര്യങ്ങൾ മടികൂടാതെ ചെയ്തോളൂ
ബിപി പതിവായി പരിശോധിക്കുന്നത് വ്യക്തികളെ ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കാനും വ്യായാമം ചെയ്യുക, സമീകൃതാഹാരം കഴിക്കുക, സമ്മർദം നിയന്ത്രിക്കുക എന്നിവയുൾപ്പെടെയുള്ള ജീവിതശൈലി തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധാലുവായിരിക്കാനും സഹായിക്കുമെന്ന് ഡോ.ബാംറെ അഭിപ്രായപ്പെട്ടു. “അതിനാൽ, അടുത്ത തവണ രക്തസമ്മർദ്ദം പരിശോധിക്കാൻ ആഗ്രഹിക്കുമ്പോൾ, കൃത്യമായ അളവുകൾ ലഭിക്കുന്നതിന് ഈ ടിപ്‌സുകൾ പ്രയോഗിക്കുക,” അദ്ദേഹം പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: നെല്ലിക്കയ്ക്ക് ഒപ്പം കറിവേപ്പില കൂടി ചേർത്ത് കഴിക്കൂ, നേടാം 3 ആരോഗ്യ ഗുണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us