/indian-express-malayalam/media/media_files/2025/07/15/skipping-meal-2025-07-15-14-56-47.jpg)
Source: Freepik
ദിവസത്തിൽ ഏതു നേരത്തെയും ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും, പ്രത്യേകിച്ച് പതിവായി ചെയ്യുകയാണെങ്കിൽ. ഭക്ഷണം ഒഴിവാക്കുമ്പോൾ ശരീരത്തിന് ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ പോഷകങ്ങൾ ലഭിച്ചേക്കില്ല. ഇത് ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ദഹന പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം.
കാലക്രമേണ, ഈ ശീലം ഉപാപചയ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും, ദഹനാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്തേക്കാം. ഇടയ്ക്ക് ഉപവസിക്കുന്നത് ഗുണങ്ങൾ നൽകുമെങ്കിലും, തുടർച്ചയായി ഭക്ഷണം ഒഴിവാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പതിവായി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം.
Also Read: വണ്ണം ഉറപ്പായും കുറയും; ഈ 4 കാര്യങ്ങൾ മടികൂടാതെ ചെയ്തോളൂ
1. രക്തത്തിലെ പഞ്ചസാരയുടെ അളവ് തടസപ്പെടുത്തുന്നു
ഭക്ഷണം ഒഴിവാക്കുന്നത്, പ്രത്യേകിച്ച് പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറയുമ്പോൾ തലകറക്കം, വിറയൽ, ക്ഷോഭം, ക്ഷീണം എന്നിവ അനുഭവപ്പെടാം. കാലക്രമേണ, ഇൻസുലിൻ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ദുർബലപ്പെടുത്തുകയും ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
2. ഉപാപചയപ്രവർത്തനം മന്ദഗതിയിലാക്കുന്നു
പതിവായി ഭക്ഷണം ഒഴിവാക്കുന്നത് ഉപാപചയപ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. ഇത് കലോറി കത്തിക്കുന്നത് ബുദ്ധിമുട്ടാക്കുകയും കാലക്രമേണ ശരീരഭാരം വർധിപ്പിക്കാൻ കാരണമാവുകയും ചെയ്യും.
3. അമിത ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കുന്നു
ഭക്ഷണം ഒഴിവാക്കുന്നത് പകൽ സമയത്ത് കടുത്ത വിശപ്പിന് കാരണമാകും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകും, പ്രത്യേകിച്ച് ഉയർന്ന കലോറിയും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങൾ.
/filters:format(webp)/indian-express-malayalam/media/media_files/2025/07/15/skipping-meal-01-2025-07-15-14-57-00.jpg)
Also Read: നെല്ലിക്കയ്ക്ക് ഒപ്പം കറിവേപ്പില കൂടി ചേർത്ത് കഴിക്കൂ, നേടാം 3 ആരോഗ്യ ഗുണങ്ങൾ
4. പോഷകക്കുറവിന് കാരണമാകുന്നു
ഭക്ഷണം ഒഴിവാക്കുമ്പോൾ, നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങളും നഷ്ടപ്പെടുന്നു. കാലക്രമേണ, ചർമ്മത്തെയും മുടിയെയും മുതൽ രോഗപ്രതിരോധ ശേഷിയെയും അസ്ഥികളുടെ ആരോഗ്യത്തെയും വരെ ബാധിക്കുന്ന കുറവുകളിലേക്ക് നയിച്ചേക്കാം.
5. പ്രതിരോധശേഷി ദുർബലപ്പെടുത്തുന്നു
സിങ്ക്, വിറ്റാമിൻ സി, പ്രോട്ടീൻ തുടങ്ങിയ രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന പോഷകങ്ങൾ സ്ഥിരമായി കഴിക്കുന്നില്ലെങ്കിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞേക്കാം. ഇത് അണുബാധകൾ, ജലദോഷം, മറ്റ് രോഗങ്ങൾ എന്നിവയ്ക്ക് നിങ്ങളെ കൂടുതൽ ഇരയാക്കും.
Also Read: പ്രഭാത ഭക്ഷണം ഒഴിവാക്കുക, ഉറക്ക കുറവ്; ശരീരഭാരം വർധിപ്പിക്കുന്ന 6 ശീലങ്ങൾ
6. ദഹനപ്രശ്നങ്ങൾക്ക് കാരണമാകുന്നു
ദീർഘനേരം വയർ ഒഴിഞ്ഞിരിക്കുന്നത് അസിഡിറ്റി വർധിപ്പിക്കുന്നതിനും വയറുവേദന, ആസിഡ് റിഫ്ലക്സ്, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ ദഹന അസ്വസ്ഥതകൾക്കും കാരണമാകും.
7. ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു
ദീർഘനേരം ഭക്ഷണം ഒഴിവാക്കുന്നത് എൽഡിഎൽ (മോശം കൊളസ്ട്രോൾ) യുടെ വർധനവിനും രക്തസമ്മർദത്തിനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രാത്രിയിൽ 7 മണിക്ക് ഭക്ഷണം കഴിക്കും, 35 വർഷമായി തുടരുന്ന ശീലം: നാഗാർജുന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us