/indian-express-malayalam/media/media_files/2025/07/14/nagarjuna-2025-07-14-16-00-33.jpg)
നാഗാർജുന
നേരത്തെ അത്താഴം കഴിക്കുന്ന ശീലമുള്ള നിരവധി പ്രമുഖരുണ്ട്. സിനിമാ താരങ്ങളായ ഒരുപാട് പേർ നേരത്തെ അത്താഴം കഴിക്കുന്ന ശീലമുള്ളവരാണ്. ഇക്കാര്യം പലരും തുറന്നുപറഞ്ഞിട്ടുണ്ട്. നടൻ അക്കിനേനി നാഗാർജുനയും ഈ ശീലക്കാരനാണ്. അത്താഴം 7 മണിക്ക് കഴിക്കുന്ന ആളാണ് താനെന്ന് പറയുകയാണ് നാഗാർജുന. ''വൈകുന്നേരം 7 മണിയോടെ അത്താഴം കഴിക്കും. സാലഡുകൾ, ചോറ്, ചിക്കൻ, മത്സ്യം എന്നിവ അത്താഴത്തിന് ഉണ്ടാകും," അദ്ദേഹം പറഞ്ഞു.
Also Read: ശരീര ഭാരം 25 കിലോ കുറയ്ക്കാം, 17 വർഷത്തോളം നിലനിർത്താം; ഇതാ 5 വഴികൾ
"ഇതെന്റെ ജീവിതരീതിയാണ്. പതിവായി വ്യായാമം ചെയ്യാറുണ്ട്. 35 വർഷത്തിലേറെയായി ഈ ശീലം പിന്തുടരുന്നുണ്ട്," 2024-ൽ ആർആർ സംഗീതസംവിധായകൻ എംഎം കീരവാണിയുമായി നടത്തിയ സംഭാഷണത്തിനിടെ 65-കാരനായ നാഗാർജുന വ്യക്തമാക്കി.
നിങ്ങൾ എന്ത് കഴിക്കുന്നു എന്നത് പ്രധാനമാണെങ്കിലും എപ്പോൾ കഴിക്കുന്നു എന്നതും ഒരുപോലെ പ്രധാനമാണെന്ന് താനെയിലെ കിംസ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഡി.ടി.ഗുൽനാസ് ഷെയ്ഖ് പറഞ്ഞു, “രാത്രി 7 മണിക്ക് മുമ്പ് ഭക്ഷണം പൂർത്തിയാക്കുക എന്ന നാഗാർജുനയുടെ ടിപ്സ് വെറുമൊരു സെലിബ്രിറ്റി വാക്കുകളല്ല; അതിന് ശാസ്ത്രത്തിന്റെ പിന്തുണയുണ്ട്,” ഷെയ്ഖ് പറഞ്ഞു.
Also Read: വായ്‌നാറ്റം ഉടനടി മാറിക്കിട്ടും, ഇത് ഒരെണ്ണം ചവച്ചു നോക്കൂ
നേരത്തെ ഭക്ഷണം കഴിക്കുന്നതിലൂടെ ഉറങ്ങുന്നതിനുമുമ്പ് ഭക്ഷണം ദഹിപ്പിക്കാൻ ശരീരത്തിന് മതിയായ സമയം ലഭിക്കുന്നു. “വൈകി ഭക്ഷണം കഴിക്കുമ്പോൾ, ശരീരത്തിന് ഒന്നിലധികം കാര്യങ്ങൾ ചെയ്യേണ്ടതായി വരും. വിശ്രമിക്കാൻ ശ്രമിക്കുമ്പോൾ ഭക്ഷണം ദഹിപ്പിക്കാൻ പ്രവർത്തിക്കേണ്ടി വരും. ഇത് അസിഡിറ്റി, വയറു വീർക്കൽ, ഉറക്ക അസ്വസ്ഥതകൾ, കാലക്രമേണ ശരീരഭാരം വർധിക്കൽ എന്നിവ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും,” ഷെയ്ഖ് പറഞ്ഞു.
Also Read: അടിവയറ്റിലും ഇടുപ്പിലും കൊഴുപ്പ് അടിഞ്ഞുകൂടും; ഈ 6 കാര്യങ്ങൾ ചെയ്യുന്നത് നിർത്തൂ
അത്താഴം നേരത്തെ കഴിക്കുന്നത് ഉപാപചയപ്രവർത്തനത്തെ വർധിപ്പിക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഗ്ലൂക്കോസ് രക്തത്തിൽ കൂടുതൽ നേരം നിലനിൽക്കുന്നതിന് ഇടയാക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമായേക്കും.
ദഹനത്തെ സംബന്ധിച്ചിടത്തോളം, വൈകുന്നേരം 7 മണിയോടെ ഭക്ഷണം കഴിക്കുന്നത് ശരീരം രാത്രി വിശ്രമിക്കാൻ തുടങ്ങുന്നതിനുമുമ്പ് ശരീര സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ അനുവദിക്കുന്നു. ഇതിനർത്ഥം എല്ലാവരും വൈകുന്നേരം 7 മണിക്ക് അത്താഴം കഴിക്കണമെന്നല്ല. എന്നാൽ ഉറങ്ങുന്നതിന് 2 മുതൽ 3 മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുന്നത് നല്ലതാണെന്ന് ഷെയ്ഖ് അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദിവസവും രാവിലെ 1 ലിറ്റർ വെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us