/indian-express-malayalam/media/media_files/2025/07/14/morning-drink-water-2025-07-14-09-59-36.jpg)
Source: Freepik
രാവിലെ ഉറക്കം ഉണർന്ന ഉടൻ ആദ്യം ചെയ്യേണ്ടത് എന്താണ് എന്നതിനെക്കുറിച്ച് പലർക്കും പല അഭിപ്രായമാണ്. ചിലർ ഒരു കപ്പ് കാപ്പിയോ, ചായയോ കുടിച്ചശേഷമാണ് കിടക്കയിൽനിന്നും ഇറങ്ങാറുള്ളത്. ചിലർ ഉറക്കം ഉണർന്ന ഉടൻ വെള്ളം കുടിക്കുന്നു. മറ്റു ചിലർ നടക്കാൻ പോകുന്നു അല്ലെങ്കിൽ പ്രഭാതഭക്ഷണം കഴിക്കുന്നു. എന്നാൽ, ഇതിനെല്ലാത്തിനുമുപരി പല്ലു തേയ്ക്കുന്നതിനു മുൻപായി വെള്ളം കുടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
"ഉറക്കം ഉണർന്ന ഉടനെ ഒരു ലിറ്റർ വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കും," മുംബൈയിലെ ഡോ. മഞ്ജുഷ അഗർവാൾ പറഞ്ഞു. 6–8 മണിക്കൂർ ഉറക്കത്തിനു ശേഷം ശരീരത്തിന് നിർജലീകരണം സംഭവിക്കാൻ സാധ്യതയുണ്ട്. “രാവിലെ ആദ്യം തന്നെ വെള്ളം കുടിക്കുന്നത് അവയവങ്ങളെ ഉണർത്താനും, വിഷവസ്തുക്കളെ പുറന്തള്ളാനും, എല്ലാ ദിവസവും മികച്ച രീതിയിൽ പ്രവർത്തിക്കാൻ ശരീര സംവിധാനത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു,” ഡോ.അഗർവാൾ പറഞ്ഞു. രാവിലെ വെള്ളം കുടിച്ചാലുള്ള പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് മെച്ചപ്പെട്ട ദഹനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read: അത്താഴം 7 മണിക്ക് കഴിച്ചു നോക്കൂ, ഈ 3 ആരോഗ്യ ഗുണങ്ങൾ നേടാം
''വയറിന്റെ സുഗമമായ പ്രവർത്തനത്തിന് വെള്ളം സഹായിക്കും. മലബന്ധം, വയറു വീർക്കൽ എന്നിവ തടയുന്നു. വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്ന പലർക്കും ദഹനം മെച്ചപ്പെടുന്നതായി അനുഭവപ്പെടുന്നു. ചർമ്മം പുതുമയുള്ളതും, മിനുസമാർന്നതും, ജലാംശം ഉള്ളതുമായി അനുഭവപ്പെടും. ഇത് ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. വെള്ളം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു, ഇത് മുഖക്കുരുവും വരൾച്ചയും കുറയ്ക്കാൻ സഹായിക്കും," ഡോ. അഗർവാൾ വിശദീകരിച്ചു.
Also Read: വണ്ണം കുറയ്ക്കുമെന്ന് കരുതി ഈ 10 കാര്യങ്ങൾ ചെയ്യുന്നുണ്ടോ? ഉടൻ നിർത്തിക്കോളൂ
അതിരാവിലെ വെള്ളം കുടിക്കുന്നത് ഊർജ നില വർധിപ്പിക്കുകയും ചെയ്യും. "ശരീരത്തിൽ ജലാംശം കൂടുതലായിരിക്കുമ്പോൾ, തലച്ചോറ് നന്നായി പ്രവർത്തിക്കും, കൂടുതൽ ഉണർവ് അനുഭവപ്പെടും, മാനസികാവസ്ഥ മെച്ചപ്പെടും. രാവിലെ വെള്ളം കുടിക്കുന്നത് കലോറി എരിച്ചു കളയുന്നത് മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇതിനൊപ്പം സമീകൃതാഹാരം കഴിക്കുകയും ദിവസവും വ്യായാമം ചെയ്യുകയും വേണം," ഡോ.അഗർവാൾ പറഞ്ഞു.
Also Read: നടത്തം അല്ലെങ്കിൽ വർക്ക്ഔട്ട്: ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
ആരോഗ്യകരമായ ജീവിതത്തിന് എല്ലാ ദിവസവും രാവിലെ ഒരു ലിറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കുക. "ഹൃദയം, കരൾ, വൃക്ക പ്രശ്നങ്ങൾ ഉള്ളവർ ഇത്രയും വെള്ളം കുടിക്കുന്നതിൽ ജാഗ്രത പാലിക്കുകയും ഡോക്ടറുടെ ഉപദേശം തേടുകയും അതിനനുസരിച്ച് കുടിക്കുകയും വേണം," ഡോ.അഗർവാൾ നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മലബന്ധം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നോ? ഈ ഭക്ഷണങ്ങൾ ഉടൻ ആശ്വാസം നൽകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.