scorecardresearch

അത്താഴം 7 മണിക്ക് കഴിച്ചു നോക്കൂ, ഈ 3 ആരോഗ്യ ഗുണങ്ങൾ നേടാം

അത്താഴം എപ്പോഴും നേരത്തെ കഴിക്കുന്നതാണ് നല്ലത്

അത്താഴം എപ്പോഴും നേരത്തെ കഴിക്കുന്നതാണ് നല്ലത്

author-image
Health Desk
New Update
Dinner Time

Source: Freepik

തിരക്കേറിയ ജീവിതത്തിനിടയിൽ അത്താഴം വൈകി കഴിക്കുന്നത് പലർക്കും ശീലമായി മാറിയിട്ടുണ്ട്. എന്നാൽ, രാത്രി വൈകിയുള്ള ഭക്ഷണം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. വൈകി ഭക്ഷണം കഴിക്കുന്നതിന്റെ ദോഷങ്ങളെക്കുറിച്ചും കൃത്യസമയത്ത് അത്താഴം കഴിക്കുന്നത് ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർ തന്നെ വിശദീകരിച്ചിട്ടുണ്ട്.

Advertisment

നേരത്തെ ഭക്ഷണം കഴിക്കുന്നത് ഉറങ്ങുന്നതിനു മുൻപ് ഭക്ഷണം ദഹിപ്പിക്കാൻ ശരീരത്തിന് ആവശ്യമായ സമയം ലഭിക്കുന്നു. വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തെ ഒരേസമയം രണ്ട് ജോലികൾ ചെയ്യാൻ നിർബന്ധിതരാക്കുന്നു. അതായത് വിശ്രമിക്കേണ്ട സമയത്തും ഭക്ഷണം ദഹിപ്പിക്കേണ്ടി വരിക. ഇത് ദീർഘകാലാടിസ്ഥാനത്തിൽ അസിഡിറ്റി, വയറു വീർക്കൽ, ഉറക്കക്കുറവ്, ശരീരഭാരം വർധിപ്പിക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

അത്താഴം എപ്പോഴും നേരത്തെ കഴിക്കുന്നതാണ് നല്ലത്. വൈകുന്നേരം 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നതിന്റെ മൂന്ന് ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Also Read: വണ്ണം കുറയ്ക്കുമെന്ന് കരുതി ഈ 10 കാര്യങ്ങൾ ചെയ്യുന്നുണ്ടോ? ഉടൻ നിർത്തിക്കോളൂ

Advertisment

1. ദഹനം മെച്ചപ്പെടുത്തുന്നു

വൈകുന്നേരം 7 മണിക്ക് മുമ്പുള്ള അത്താഴം ശരീരത്തിന് ദഹനപ്രക്രിയയ്ക്ക് ആവശ്യമായ സമയം നൽകുന്നു. മാത്രമല്ല, ശരീരത്തിന് മതിയായ വിശ്രമം ലഭിക്കുന്നു.

Also Read: നടത്തം അല്ലെങ്കിൽ വർക്ക്ഔട്ട്: ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

2. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

വൈകുന്നേരം ഭക്ഷണം കഴിക്കുന്നത് രക്തത്തിൽ ഗ്ലൂക്കോസ് കൂടുതൽ നേരം നിലനിർത്തുന്നു, ഇത് ഇൻസുലിൻ റെസിസ്റ്റൻസിനുള്ള സാധ്യത വർദ്ധിപ്പിക്കും, പ്രത്യേകിച്ച് പ്രമേഹമോ പ്രീ ഡയബറ്റിസോ ഉള്ളവരിൽ.

Also Read: മലബന്ധം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നോ? ഈ ഭക്ഷണങ്ങൾ ഉടൻ ആശ്വാസം നൽകും

3. മെച്ചപ്പെട്ട ഉപാപചയപ്രവർത്തനം

നേരത്തെ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക സിർക്കാഡിയൻ താളവുമായി പൊരുത്തപ്പെടുന്നു. ഇതിലൂടെ ഉപാപചയപ്രവർത്തനം വർധിപ്പിച്ച് ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്നു.

എല്ലാവരും വൈകുന്നേരം 7 ന് അത്താഴം കഴിക്കണം എന്നില്ല. എന്നാൽ ഉറങ്ങുന്നതിന് 2 മുതൽ 3 മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ശരീര ഭാരം കുറയ്ക്കാൻ ഉദ്ദേശ്യമുണ്ടോ? ഈ 5 ഭക്ഷണങ്ങൾ കഴിച്ചോളൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: