/indian-express-malayalam/media/media_files/2025/07/14/bad-breath-2025-07-14-12-24-19.jpg)
Source: Freepik
നിങ്ങൾ ആരോടെങ്കിലും സംസാരിക്കുമ്പോൾ, അവർ പെട്ടെന്ന് നിങ്ങളിൽ നിന്ന് അകന്നു മാറുകയോ കൈകൾ മൂക്കിനോട് അടുപ്പിക്കുകയോ ചെയ്യാറുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾക്ക് വായ്നാറ്റമുണ്ടെന്നാണ് അർത്ഥം. ഇത് ഒരാളെ മാനസികമായി തളർത്താൻ സാധ്യതയുണ്ട്. വായ്നാറ്റം പലവിധ കാരണങ്ങൾ കൊണ്ട് സംഭവിക്കാം.
ദൈനംദിന ശീലങ്ങൾ: രാവിലെയും വൈകുന്നേരവും പല്ല് തേയ്ക്കാതിരിക്കുക. ഭക്ഷണം കഴിച്ചതിനുശേഷം വായ് കഴുകാതിരിക്കുക. ചായയോ കാപ്പിയോ കുടിച്ചതിന് വെള്ളം കുടിക്കാതിരിക്കുക.
Also Read: അടിവയറ്റിലും ഇടുപ്പിലും കൊഴുപ്പ് അടിഞ്ഞുകൂടും; ഈ 6 കാര്യങ്ങൾ ചെയ്യുന്നത് നിർത്തൂ
ഭക്ഷണശീലങ്ങൾ: പച്ച വെളുത്തുള്ളിയും ഉള്ളിയും ധാരാളം കഴിക്കുക. ഈ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് വായ്‌നാറ്റത്തിന് കാരണമാകും.
ദന്ത സംരക്ഷണം: പല്ല് തേക്കുകയും നാവ് വൃത്തിയാക്കുകയും ചെയ്യാതിരിക്കുക.
വായ്‌നാറ്റം ഇല്ലാതാക്കാൻ നിരവധി അത്ഭുതകരമായ വീട്ടുവൈദ്യങ്ങളുണ്ട്. ജീരകം, ഗ്രാമ്പൂ, പുതിന, തുളസി തുടങ്ങിയ നിരവധി ചേരുവകൾ വായ്‌നാറ്റം ഇല്ലാതാക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ, ഇവയിൽ ഏറ്റവും മികച്ചത് ഏലയ്ക്കയാണ്. വായ്‌നാറ്റത്തിന് ഉത്തമമായ ഒരു പരിഹാരമായി ഏലയ്ക്ക പലരും ശുപാർശ ചെയ്യുന്നു.
Also Read: അത്താഴം 7 മണിക്ക് കഴിച്ചു നോക്കൂ, ഈ 3 ആരോഗ്യ ഗുണങ്ങൾ നേടാം
ഏലയ്ക്ക എങ്ങനെ ഉപയോഗിക്കാം?
വെറുതെ ചവയ്ക്കുക: ഒരു ഏലയ്ക്ക എടുത്ത് പൊട്ടിച്ച്, കുറച്ചു നേരം വായിലിട്ട് ചവച്ച ശേഷം തുപ്പിക്കളയാം. ഇത് തൽക്ഷണം ഉന്മേഷം നൽകും.
Also Read: ദിവസവും രാവിലെ 1 ലിറ്റർ വെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ചായയിൽ ചേർക്കുക: ചായയിൽ ഏലയ്ക്ക ചേർത്ത് കുടിക്കാം. ഇത് വായ്‌നാറ്റം അകറ്റാൻ സഹായിക്കും.
ഗാർഗിൾ ചെയ്യുക: കുറച്ച് ഏലയ്ക്ക വെള്ളത്തിൽ തിളപ്പിക്കുക. വെള്ളം തണുത്തുകഴിഞ്ഞാൽ ഗാർഗിൾ ചെയ്ത് തുപ്പുക. ഇത് വായ്‌നാറ്റം ഉടനടി ഇല്ലാതാക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വണ്ണം കുറയ്ക്കുമെന്ന് കരുതി ഈ 10 കാര്യങ്ങൾ ചെയ്യുന്നുണ്ടോ? ഉടൻ നിർത്തിക്കോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us