/indian-express-malayalam/media/media_files/2025/07/14/belly-fat-fi-06-2025-07-14-10-58-23.jpg)
Source: Freepik
ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ അടിവയറ്റിലെയും ഇടുപ്പിലെയും കൊഴുപ്പ് കുറയ്ക്കുക ശ്രമകരമായ കാര്യമാണെന്ന് പലർക്കും തോന്നിയിട്ടുണ്ടാകും. ഭക്ഷണം നിയന്ത്രിച്ചോ വ്യായാമം ചെയ്തതോ കൊണ്ടു മാത്രം ഇവിടത്തെ കൊഴുപ്പ് കളയാനാകില്ല. ജീവിതശൈലി ശീലങ്ങൾ കൊണ്ടാണ് അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതെന്ന് പറയുകയാണ് ഓൺലൈൻ ഫിറ്റ്നസ് പരിശീലകയായ സപ്ന ഗോംല.
നിങ്ങൾ 30-കളുടെ അവസാനത്തിലോ 40-കളിലോ ആണെങ്കിൽ കൊഴുപ്പ് പെട്ടെന്ന് സംഭരിക്കപ്പെടും. നിങ്ങൾ 6 കാര്യങ്ങൾ ചെയ്യുന്നത് നിർത്തുന്നതുവരെ അടിവയറ്റിലും ഇടുപ്പിലും കൊഴുപ്പ് സംഭരിച്ചുകൊണ്ടേയിരിക്കുമെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ അവർ വ്യക്തമാക്കി. അവ എന്തൊക്കെയാണെന്ന് നോക്കാം.
Also Read: ദിവസവും രാവിലെ 1 ലിറ്റർ വെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
1. പ്രഭാതഭക്ഷണം ഒഴിവാക്കുക, രാത്രി വൈകി ഭക്ഷണം കഴിക്കുക
പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഹോർമോൺ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. രാവിലെ വിശക്കുന്നില്ലെന്ന് കരുതി പലരും പ്രഭാതഭക്ഷണം കഴിക്കാതെ പോകുന്നു. രാത്രി വളരെ വൈകി അത്താഴം കഴിക്കുന്നു. ഇവ രണ്ടും കൊഴുപ്പ് സംഭരിക്കാൻ ഇടയാക്കും. ഉറക്കമുണർന്ന് ഒരു മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കുക. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുക.
2. ദിവസം മുഴുവൻ ലഘുഭക്ഷണം കഴിക്കുക
മഖാന പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുമ്പോൾ പോലും ഇൻസുലിൻ അളവ് വർധിക്കുന്നു. ഉയർന്ന ഇൻസുലിൻ കൊഴുപ്പ് സംഭരിക്കുന്നതിന് തുല്യമാണ്, പ്രത്യേകിച്ച് ഇടുപ്പ്, തുടകൾ, വയറ് എന്നിവയ്ക്ക് ചുറ്റും.
Also Read: അത്താഴം 7 മണിക്ക് കഴിച്ചു നോക്കൂ, ഈ 3 ആരോഗ്യ ഗുണങ്ങൾ നേടാം
3. പ്രോട്ടീൻ കേന്ദ്രീകരിച്ചുള്ള ഭക്ഷണം കഴിക്കാതിരിക്കുക
ദിവസത്തിൽ 2-3 നേരത്തെ ഭക്ഷണം 30 ഗ്രാം പ്രോട്ടീൻ അടങ്ങിയത് കഴിക്കാനും, അനാവശ്യ ലഘുഭക്ഷണം ഒഴിവാക്കാനും അവർ നിർദേശിച്ചു.
4. പ്രഭാതഭക്ഷണം ബ്രെഡോ, ഇഡ്ഡലിയോ, ചായ-ബിസ്കറ്റോ ആണോ?
ഉയർന്ന കാർബ് അടങ്ങിയ പ്രഭാതങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു. ഇത് ആസക്തി, ഊർജം കുറയുക, വയറിലെ കൊഴുപ്പ് സംഭരണം എന്നിവയിലേക്ക് നയിക്കുന്നു.
5. സ്ട്രെങ്ത് ട്രെയിനിങ് ഒഴിവാക്കുക
ആഴ്ചയിൽ 3 തവണ ശക്തി പരിശീലനം നടത്താനും ഭക്ഷണത്തിന് ശേഷം നടക്കാനും സപ്ന ഉപദേശിച്ചു.
Also Read: വണ്ണം കുറയ്ക്കുമെന്ന് കരുതി ഈ 10 കാര്യങ്ങൾ ചെയ്യുന്നുണ്ടോ? ഉടൻ നിർത്തിക്കോളൂ
6. രാത്രി വൈകി ഉറങ്ങുക
നിങ്ങൾ 7 മുതൽ 8 മണിക്കൂറിൽ താഴെയാണോ ഉറങ്ങുന്നത്?. ഇതുമൂലം ശരീരം കൂടുതൽ പഞ്ചസാര കഴിക്കാൻ ആഗ്രഹിക്കുകയും കൂടുതൽ കൊഴുപ്പ് സംഭരിക്കുകയും പേശികളുടെ വീണ്ടെടുക്കൽ നഷ്ടപ്പെടുകയും ചെയ്യും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: നടത്തം അല്ലെങ്കിൽ വർക്ക്ഔട്ട്: ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.