scorecardresearch

75ൽ നിന്ന് 53 കിലോയിലേക്ക്; അതിവേഗം വണ്ണം കുറയ്ക്കാൻ 6 എളുപ്പ വഴികൾ നിർദേശിച്ച് ഫിറ്റ്നസ് പരിശീലക

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിൽ പലരും നേരിടുന്നൊരു വെല്ലുവിളിയാണിത്. തുടർച്ചയായ പരിശ്രമം നടത്തിയാലും ശരീര ഭാരം കുറയുന്നത് മന്ദഗതിയിലാകുന്നു

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിൽ പലരും നേരിടുന്നൊരു വെല്ലുവിളിയാണിത്. തുടർച്ചയായ പരിശ്രമം നടത്തിയാലും ശരീര ഭാരം കുറയുന്നത് മന്ദഗതിയിലാകുന്നു

author-image
Health Desk
New Update
Neha Parihar

നേഹ പരിഹാർ

ഭക്ഷണക്രമത്തിൽ നിയന്ത്രണം വരുത്തിയിട്ടും പതിവായി വ്യായാമം ചെയ്തിട്ടും ശരീര ഭാരം അനങ്ങാതെ നിൽക്കുന്നുണ്ടോ?. ശരീര ഭാരം കുറച്ച് കുറഞ്ഞെങ്കിലും പൂർണമായ ലക്ഷ്യം നേടിയെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുകയാണോ?. വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിൽ പലരും നേരിടുന്നൊരു വെല്ലുവിളിയാണിത്. തുടർച്ചയായ പരിശ്രമം നടത്തിയാലും ശരീരഭാരം കുറയുന്നത് മന്ദഗതിയിലാകുന്നു. എന്നാൽ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വലിയ മാറ്റമുണ്ടാക്കും.

Advertisment

22 കിലോ ഭാരം കുറച്ച ഫിറ്റ്നസ് പരിശീലക നേഹ പരിഹാർ ഫലപ്രദമായി ശരീരഭാരം കുറയ്ക്കാനും വേഗത്തിലാക്കാനും സഹായിക്കുന്ന 6 എളുപ്പവഴികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. 

Also Read: ബിപി ശരിയായ രീതിയിൽ വീട്ടിൽ പരിശോധിക്കാം, 10 ടിപ്‌സുകൾ

1. ഉപാപചയപ്രവർത്തനം വർധിപ്പിക്കുക

ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിച്ച് ദിവസം ആരംഭിക്കുക. ഇങ്ങനെ ചെയ്യുന്നത് ഉപാപചയപ്രവർത്തനം വേഗത്തിൽ ആരംഭിക്കാനും, ദഹനപ്രക്രിയയെ പിന്തുണച്ച് ദിവസം മുഴുവൻ കൊഴുപ്പ് കത്തിച്ചുകളയുന്നതിനായി ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും.

2. വയറിലെ കൊഴുപ്പ് കുറയ്ക്കുക

പ്രഭാത ദിനചര്യയിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള ഒരു പ്ലാങ്ക് വ്യായാമം ചേർക്കുക. പ്ലാങ്കിങ് കോർ പേശികളെ സജീവമാക്കുന്നു. ഇത് വയറിലെ പേശികളെ ശക്തിപ്പെടുത്താനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

Advertisment

Also Read: കൊളസ്ട്രോളിന് ഇനി മരുന്നുകൾ കഴിക്കേണ്ട, ചൂടുവെള്ളം മാത്രം മതി

3. കൂടുതൽ കൊഴുപ്പ് എരിച്ചു കളയുക

എല്ലാ ദിവസവും 30 മിനിറ്റ് നടത്തം കൊഴുപ്പ് കത്തിക്കാൻ ഏറ്റവും ലളിതമായ മാർഗങ്ങളിലൊന്നാണ്. വേഗത്തിൽ നടക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും മൊത്തത്തിലുള്ള ഫിറ്റ്നസ് വർധിപ്പിക്കുകയും ചെയ്യുന്നു.

4. ആപ്പിൾ സിഡെർ വിനെഗർ

ഭക്ഷണത്തിന് മുമ്പ് ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Also Read: പതിവായി ഉച്ചഭക്ഷണം ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

5. അനാവശ്യ വിശപ്പ് നിയന്ത്രിക്കുക

അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾക്കായി തിരയുന്നതിനുപകരം, പ്രോട്ടീൻ സമ്പുഷ്ടമായ വേവിച്ച മുട്ടയോ ഒരുപിടി വറുത്ത കടലയോ തിരഞ്ഞെടുക്കുക. ഈ ഓപ്ഷനുകൾ കൂടുതൽ നേരം വയറു നിറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും പകൽ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

6. വയറു വീർക്കൽ കുറയ്ക്കുക

ഒരു കപ്പ് ചെറുചൂടുള്ള പെരുംജീരകം വെള്ളം കുടിച്ച് ഭക്ഷണം അവസാനിപ്പിക്കുക. ദഹന ഗുണങ്ങൾക്ക് പേരുകേട്ട പെരുംജീരകം ഗ്യാസ്, വയറു വീർക്കൽ എന്നിവ കുറയ്ക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വണ്ണം ഉറപ്പായും കുറയും; ഈ 4 കാര്യങ്ങൾ മടികൂടാതെ ചെയ്തോളൂ

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: