/indian-express-malayalam/media/media_files/2025/07/16/weight-loss-2025-07-16-14-40-17.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കുക എന്നത് പലരുടെയും ലക്ഷ്യമാണ്. ശരീരഭാരം കുറയ്ക്കുക എന്നാൽ കർശനമായ ഭക്ഷണക്രമം പാലിക്കുകയോ ഡിറ്റോക്സ് ജ്യൂസുകൾ മാത്രം കുടിക്കുകയോ ആണെന്ന് പൊതുവെ ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷേ, ഒരു ദിവസം കൊണ്ട് 2 കിലോ കുറയ്ക്കാൻ കഴിയുമെന്ന് പറയുകയാണ് ഡോ.രതി.
ഇതിനായി വിശന്നിരിക്കേണ്ട ആവശ്യമില്ല. നമ്മുടെ പരമ്പരാഗത രീതികളെ അടിസ്ഥാനമാക്കി എളുപ്പത്തിൽ ശരീര ഭാരം കുറയ്ക്കാൻ സാധിക്കും. ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക തുടങ്ങിയ രീതി ശരീരത്തിന്റെ സ്വാഭാവിക ഘടികാരത്തെ പുനഃസജ്ജമാക്കുകയും 2 കിലോ വരെ ഭാരം കുറയ്ക്കുകയും ചെയ്യുന്നു. ഇതിനൊപ്പം രാത്രി 9.30 ന് മുമ്പ് ഉറങ്ങണം. ഗാഢനിദ്രയിലാണ് ശരീരം വലിയ അളവിൽ കൊഴുപ്പ് കത്തിക്കാൻ തുടങ്ങുന്നതെന്ന് ഡോ.രതി വ്യക്തമാക്കി.
Also Read: 75ൽ നിന്ന് 53 കിലോയിലേക്ക്; വണ്ണം പെട്ടെന്ന് കുറയ്ക്കാൻ 6 വഴികൾ നിർദേശിച്ച് ഫിറ്റ്നസ് പരിശീലക
ശരീര ഭാരം കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
1. രാവിലെ ആദ്യം തന്നെ ഒരു പാനീയം തയ്യാറാക്കി കുടിക്കുക. ഇതിനായി 500 മില്ലി വെള്ളം എടുക്കുക. ഇതിലേക്ക് കാൽ സ്പൂൺ പിങ്ക് ഉപ്പ് ചേർക്കുക, ഒരു നുള്ള് ഇഞ്ചി പൊടിയും, 5 കറിവേപ്പില ചതച്ചതും ചേർത്ത് നന്നായി ഇളക്കുക. 10-20 മിനിറ്റ് എടുത്ത് പതിയെ ഈ പാനീയം കുടിച്ച് തീർക്കുക.
2. രാവിലെ 9 നും 10 നും ഇടയിൽ പ്രഭാത ഭക്ഷണം കഴിക്കുക. ഒരു കപ്പ് ചുരയ്ക്ക ആവിയിൽ വേവിച്ചെടുക്കുക. ഇതിലേക്ക് ഒരു പകുതി ബീറ്റ്റൂട്ട് ഗ്രേവ് ചെയ്തെടുത്തതും 5 കുതിർത്ത ബദാം, 1 ടേബിൾസ്പൂൺ റോസ്റ്റ് ചെയ്ത ഫ്ലാക്സ് സീഡ്സ് എന്നിവയും കുറച്ച് കുരുമുളക് പൊടി, ഒരു നുള്ള് മഞ്ഞൾപൊടി എന്നിവ ചേർത്ത് കഴിക്കുക. ഉപ്പ് ചേർക്കരുത്.
Also Read: ബിപി ശരിയായ രീതിയിൽ വീട്ടിൽ പരിശോധിക്കാം, 10 ടിപ്‌സുകൾ
3. ഒരു ഗ്ലാസ് മോര് എടുക്കുക. ഇതിലേക്ക് ഒരു നുള്ള് ജീരക പൊടി ചേർക്കുക. ഇതിന്റെ കൂടെ കുറച്ച് പുതിനയിലയും കറിവേപ്പിലയും ചേർക്കുക. മിക്സിയിൽ അരച്ചെടുക്കുക. അരിച്ചെടുത്തശേഷം കുടിക്കുക. 12 നും 2 നും ഇടയിൽ കുടിക്കുക. ഇതിനൊപ്പം കുമ്പള ചെറിയ കഷ്ണങ്ങളാക്കിയതിലേക്ക് കുറച്ച് ഇഞ്ചി അരിഞ്ഞതും കുരുമുളക് പൊടിയും ചേർത്ത് കഴിക്കുക. ഉപ്പ് ചേർക്കരുത്.
4. രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ ഒരു സ്പൂൺ പെരുംജീരകം, 5-6 ചെമ്പരത്തി ഇലകൾ, പുതിനയില എന്നിവ ചേർക്കുക. ഈ വെള്ളം 3 മണിക്ക് അരിച്ചെടുത്ത് കുടിക്കുക.
Also Read: കൊളസ്ട്രോളിന് ഇനി മരുന്നുകൾ കഴിക്കേണ്ട, ചൂടുവെള്ളം മാത്രം മതി
5. രാത്രിയിൽ 6.30 നും 7 നും ഇടയിൽ അത്താഴം കഴിച്ചിരിക്കണം. മുരിങ്ങയും മത്തങ്ങയും കഷ്ണങ്ങളാക്കുക. 1 കാരറ്റ് മുറിച്ചെടുക്കുക. കുറച്ച് മുരിങ്ങയില ചേർക്കുക. ഒരു ചെറിയ കഷ്ണം ഇഞ്ചിയും കുറച്ച് കുരുമുളക് പൊടിയും ഒരു നുള്ള് മഞ്ഞൾപൊടിയും ചേർത്ത് പച്ചക്കറികൾ വേവിച്ചെടുക്കുക. വേവിച്ചെടുത്ത പച്ചക്കറികളും ആ വെള്ളവും കുടിക്കുക. അത്താഴം കഴിച്ചശേഷം കുറച്ച് കറിവേപ്പില നന്നായി ചവച്ച് കഴിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പതിവായി ഉച്ചഭക്ഷണം ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us