/indian-express-malayalam/media/media_files/2025/07/17/weight-loss-2025-07-17-11-16-44.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കുക എന്നത് പലർക്കും വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. കർശനമായ ഭക്ഷണക്രമവും വ്യായാമവും പിന്തുടർന്നിട്ടും പലർക്കും ശരീര ഭാരം കുറയ്ക്കാൻ കഴിയാതെ വരാറുണ്ട്. എന്നാൽ, ശരീര ഭാരം കുറയ്ക്കുന്നത് നിങ്ങൾ കരുതുന്നത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ഡോ.വേണി പറയുന്നു. വെറും 3 കാര്യങ്ങൾ ശീലമാക്കിക്കൊണ്ട് ശരീര ഭാരം എളുപ്പത്തിൽ കുറയ്ക്കാൻ കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു.
1. ഉറക്കം - ശാരീരിക ആരോഗ്യത്തിന്റെ അടിസ്ഥാനം
ശരീരഭാരം കുറയ്ക്കുന്നതിനുള്ള ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘട്ടം നല്ല ഉറക്കം നേടുക എന്നതാണ്. "നമ്മളിൽ പലരും ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറച്ചുകാണുന്നു. എന്നാൽ നിങ്ങളുടെ ഭാരം നിയന്ത്രിക്കുന്നതിൽ ഉറക്കം നേരിട്ട് പങ്കുവഹിക്കുന്നു," ഡോ.വേണി പറഞ്ഞു.
Also Read: ഒരു ദിവസം 3 നേരത്തിൽ കൂടുതൽ ഭക്ഷണം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
രാത്രി 9.30 നും 10 നും ഇടയിൽ ഉറങ്ങാൻ ശ്രമിക്കുക. രാവിലെ 6 മണിക്ക് ഉണരുക. എല്ലാ ദിവസവും 8 മണിക്കൂർ ഗാഢനിദ്ര ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഉറങ്ങുന്നതിനുമുമ്പ് മൊബൈൽ ഫോൺ, ടിവി പോലുള്ള സ്‌ക്രീനുകൾ നോക്കുന്നത് ഒഴിവാക്കുക. നല്ല ഉറക്കം ലഭിക്കുമ്പോൾ, തലച്ചോറിലെ സർക്കാഡിയൻ ക്ലോക്ക് നിയന്ത്രിക്കപ്പെടുന്നു. ഇത് ഹോർമോൺ അസന്തുലിതാവസ്ഥ ശരിയാക്കുകയും ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കൽ ഉൾപ്പെടെ നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് ഹോർമോൺ ബാലൻസ് അടിസ്ഥാനമാണ്.
Also Read: ആമാശയത്തെ വൃത്തിയാക്കുന്നു; വയറിലെ കൊഴുപ്പും കുറയ്ക്കുന്നു; കുതിർത്ത ഉലുവ ഇതുപോലെ കഴിക്കുക
2. വ്യായാമം - നിങ്ങൾക്ക് ഇഷ്ടമുള്ളത്
"വ്യായാമം എന്നാൽ മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിക്കുക എന്നല്ല," ഡോ. വേണി പറയുന്നു. "നിങ്ങൾക്ക് സുഖം തോന്നുന്നതെന്തും ചെയ്യുക. പക്ഷേ ഒരു മണിക്കൂർ അത് ചെയ്യുക. രാവിലെ ഉണരുമ്പോൾ ഒരു മണിക്കൂർ മുഴുവൻ ശരീര വ്യായാമം ചെയ്യുക. നിങ്ങൾക്ക് ഏറ്റവും കൂടുതൽ കൊഴുപ്പ് ഉള്ള ഭാഗങ്ങളിൽ (ഉദാഹരണത്തിന്, വയർ, തുടകൾ അല്ലെങ്കിൽ കൈകൾ) പ്രത്യേക ശ്രദ്ധ നൽകുക. യോഗ, നൃത്തം, നീന്തൽ, നടത്തം, സൈക്ലിങ് എന്നിങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് വ്യായാമവും തിരഞ്ഞെടുക്കാം. വ്യായാമം കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല, പേശികളെ ശക്തിപ്പെടുത്താനും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് കലോറി വേഗത്തിൽ കത്തിക്കാൻ സഹായിക്കുന്നു.
Also Read: മരുന്നോ ഡയറ്റോ വേണ്ട; ഒരു ദിവസം കൊണ്ട് 2 കിലോ ശരീര ഭാരം കുറയ്ക്കാം
3. ഭക്ഷണം - വൈകുന്നേരം 7 മണിക്ക് മുമ്പ്, അതിനുശേഷം വെള്ളം മാത്രം
മിക്ക ആളുകളും അത്താഴം വൈകിയാണ് കഴിക്കുന്നത്, ഇത് ശരീരഭാരം വർധിപ്പിക്കുന്നതിന് ഒരു പ്രധാന കാരണമാണെന്ന് ഡോ.വേണി പറയുന്നു. വൈകുന്നേരം 7 മണിക്ക് ശേഷം ഭക്ഷണം കഴിക്കരുത് എന്നതാണ് സുവർണ്ണ നിയമം. 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുക. വൈകുന്നേരം 7 മുതൽ പിറ്റേന്ന് രാവിലെ 7 വരെ, വെള്ളമല്ലാതെ മറ്റ് ഭക്ഷണമോ പാനീയങ്ങളോ കഴിക്കരുത്. ഇത് ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാൻ ആവശ്യമായ സമയം നൽകുന്നു. കൂടാതെ, ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പോലുള്ള ഒരു ഡയറ്റ് രീതിക്ക് സമാനമാണിത്. ഇത് ശരീരഭാരം കുറയ്ക്കാൻ വളരെ ഫലപ്രദമാണ്. രാത്രിയിൽ നിങ്ങൾ ദീർഘനേരം ഒന്നും കഴിക്കാത്തതിനാൽ, ശരീരം സംഭരിച്ചിരിക്കുന്ന കൊഴുപ്പ് ഊർജമായി ഉപയോഗിക്കാൻ തുടങ്ങുന്നു.
ഈ 3 ലളിതമായ നുറുങ്ങുകൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിലൂടെ, ശരീരഭാരം സാവധാനത്തിലും ആരോഗ്യപരമായും കുറയ്ക്കാൻകഴിയും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 75ൽ നിന്ന് 53 കിലോയിലേക്ക്; വണ്ണം പെട്ടെന്ന് കുറയ്ക്കാൻ 6 വഴികൾ നിർദേശിച്ച് ഫിറ്റ്നസ് പരിശീലക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us