scorecardresearch

രാവിലെ വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കരുത്, എന്തുകൊണ്ട്?

ഏത്തപ്പഴം വെറും വയറ്റിൽ കഴിക്കാമോയെന്ന സംശയം നിലനിൽക്കുന്നുണ്ട്

ഏത്തപ്പഴം വെറും വയറ്റിൽ കഴിക്കാമോയെന്ന സംശയം നിലനിൽക്കുന്നുണ്ട്

author-image
Health Desk
New Update
5 DIY Ways To Use Banana Peels for Skin

ഏത്തപ്പഴം

പോഷകങ്ങളാൽ സമ്പുഷ്ടമായ ഏത്തപ്പഴം പലരും പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്. എന്നാൽ, അവ വെറും വയറ്റിൽ കഴിക്കാമോയെന്ന സംശയം നിലനിൽക്കുന്നുണ്ട്?. "പ്രകൃതിദത്ത പഞ്ചസാര, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഏത്തപ്പഴം ഊർജം വർധിപ്പിക്കുന്ന ഒരു മികച്ച ഭക്ഷണമാണ്. എന്നിരുന്നാലും, വെറും വയറ്റിൽ കഴിക്കുന്നത് നല്ലതല്ല," ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു. അതിനുള്ള കാരണങ്ങളെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്.

Advertisment

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും കുറയുകയും ചെയ്യും

പഴുത്ത ഏത്തപ്പഴത്തിന് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. കാരണം, അവയിലെ പ്രകൃതിദത്ത പഞ്ചസാര (ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ്) ആണ്. ''ഒഴിഞ്ഞ വയറ്റിൽ ഒറ്റയ്ക്ക് കഴിക്കുമ്പോൾ, അവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വർധനവിന് കാരണമാകും. ഇത് മന്ദതയ്ക്കും വിശപ്പിനും കാരണമാകും," ഗോയൽ പറഞ്ഞു.

Also Read: 7 മാസം കൊണ്ട് 35 കിലോ കുറച്ചു; വണ്ണം കുറയ്ക്കാൻ '10 കർശന നിയമങ്ങൾ' നിർദേശിച്ച് യുവതി

അസിഡിറ്റി വർധിപ്പിക്കും

ഏത്തപ്പഴത്തിൽ സിട്രിക്, മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഒഴിഞ്ഞ വയറ്റിൽ അസിഡിറ്റി വർധിപ്പിക്കും. "ആസിഡ് റിഫ്ലക്സ്, ഗ്യാസ്ട്രൈറ്റിസ് അല്ലെങ്കിൽ ഡൈജസ്റ്റീവ് സെൻസിറ്റിവിറ്റി എന്നിവയ്ക്ക് സാധ്യതയുള്ള ആളുകൾക്ക് ഇത് പ്രശ്നമുണ്ടാക്കാം," ഗോയൽ പറഞ്ഞു.

Advertisment

Also Read: രാവിലെ ബദാം, വൈകുന്നേരം വാൽനട്ട്: നട്സ് കഴിക്കാൻ നല്ല സമയമുണ്ടോ?

പോഷകങ്ങളുടെ ആഗിരണം തടസപ്പെടുത്തുന്നു

പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് ആവശ്യമായ ധാതുക്കളായ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഏത്തപ്പഴത്തിൽ കൂടുതലാണ്. എന്നിരുന്നാലും, രാവിലെ ഏത്തപ്പഴം മാത്രമായി കഴിക്കുന്നത് രക്തത്തിൽ ഈ ധാതുക്കളുടെ പെട്ടെന്നുള്ള വർധനവിന് കാരണമാകും. ഇത് വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ അസ്വസ്ഥതയ്ക്ക് കാരണമാകും.

ദഹന പ്രശ്നങ്ങൾക്ക് കാരണമാകും

ചിലർക്ക്, വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കുന്നത് വയറു വീർക്കുന്നതിനോ, ഓക്കാനം ഉണ്ടാക്കുന്നതിനോ, അല്ലെങ്കിൽ നാരുകളുടെ അളവ് കാരണം നേരിയ വയറുവേദനയ്‌ക്കോ കാരണമാകും.

Also Read: മരുന്നുകളില്ലാതെ യൂറിക് ആസിഡ് കുറയ്ക്കാം, 7 പ്രകൃതിദത്ത വഴികൾ

ഏത്തപ്പഴം എങ്ങനെയാണ് കഴിക്കേണ്ടത്?

രാവിലെ ഏത്തപ്പഴം കഴിക്കാൻ ഇഷ്ടപ്പെടുന്നെങ്കിൽ, പ്രോട്ടീൻ അല്ലെങ്കിൽ നട്‌സ്, സീഡ്സ്, യോഗർട്ട്, ഓട്‌സ് പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾക്കൊപ്പം ജോടിയാക്കുക. രണ്ടോ അതിലധികമോ ഏത്തപ്പഴം ഒറ്റയടിക്ക് കഴിക്കരുത്. എപ്പോഴും അളവ് ശ്രദ്ധിക്കുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: അത്താഴശേഷം ഇത് 1 കപ്പ് കുടിക്കൂ; വയറിലെ കൊഴുപ്പ് ഉരുക്കി കളയും

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: