/indian-express-malayalam/media/media_files/2025/07/25/lemon-ginger-water-2025-07-25-15-24-00.jpg)
Source: Freepik
നമ്മുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ചില ചേരുവകൾ അടുക്കളയിൽ തന്നെയുണ്ട്. എന്നാൽ, പലർക്കും അവയുടെ ആരോഗ്യ ഗുണങ്ങൾ അറിയില്ലെന്നു മാത്രം. അടുക്കളയിൽ സുലഭമായ വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ എന്നിവ ചേർത്ത പാനീയം ആരോഗ്യത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?.
രുചികൾക്ക് മാത്രമല്ല, നൂറ്റാണ്ടുകളായി അവ ആരോഗ്യ ഗുണങ്ങൾക്കും പേരുകേട്ടതാണ്. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ ചേർത്ത വെള്ളം കുടിച്ചുകൊണ്ട് ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും. വിറ്റാമിനുകളും പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമായ ഈ പാനീയം ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്. ഈ പാനീയത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം.
Also Read: പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മാജിക്കൽ ടിപ്‌സ്; ഭക്ഷണം ഇങ്ങനെ ചവയ്ക്കൂ
1. രോഗപ്രതിരോധ ശേഷി വർധിപ്പിക്കും
വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ എന്നിവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നവയാണ്. വെളുത്തുള്ളി ആന്റിമൈക്രോബയൽ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കും. ഇഞ്ചിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും നാരങ്ങയിലെ വിറ്റാമിൻ സി ഉള്ളടക്കവും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.
2. ദഹനം മെച്ചപ്പെടുത്തും
ഈ പാനീയം പതിവായി കുടിക്കുന്നത് ദഹന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ദഹനസംബന്ധമായ അസ്വസ്ഥതകളും ഓക്കാനവും ഒഴിവാക്കാൻ നൂറ്റാണ്ടുകളായി ഇഞ്ചി ഉപയോഗിച്ചുവരുന്നു. വെളുത്തുള്ളി ആരോഗ്യകരമായ കുടലിന് സഹായിക്കുന്നു. കുടലിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നു. നാരങ്ങയുടെ അസിഡിറ്റി ദഹനരസങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ദഹന പ്രക്രിയയെ സഹായിക്കുകയും ചെയ്യും.
3. ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ എന്നിവ ഒരുമിച്ച് ചേർക്കുമ്പോൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വിശപ്പ് കുറയ്ക്കാനും പൂർണ്ണത അനുഭവപ്പെടാനും ഇഞ്ചി സഹായിക്കും. നാരങ്ങയുടെ അസിഡിറ്റി ഫാറ്റ് ഓക്സിഡേഷൻ വർധിപ്പിക്കും. വെളുത്തുള്ളി ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തലുമായി ബന്ധപ്പെട്ടിരിക്കുന്നു.
Also Read: 3 ദിവസം കൊണ്ട് കരൾ വൃത്തിയാക്കാം, രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കൂ
4. ജലാംശം വർധിപ്പിക്കുന്നു
മൊത്തത്തിലുള്ള ആരോഗ്യത്തിന് ജലാംശം നിലനിർത്തുന്നത് അത്യന്താപേക്ഷിതമാണ്. വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ എന്നിവ ചേർത്ത വെള്ളം കുടിക്കുന്നത് ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
5. ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു
ഈ പാനീയത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ സഹായിക്കും. കൊളാജൻ ഉൽപാദനത്തിന് നാരങ്ങയിലെ വിറ്റാമിൻ സി പ്രത്യേകിച്ചും ഗുണം ചെയ്യും.
/filters:format(webp)/indian-express-malayalam/media/media_files/2025/07/25/lemon-ginger-water1-2025-07-25-15-24-00.jpg)
6. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
വെളുത്തുള്ളി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിച്ചേക്കാമെന്ന് പഠനങ്ങൾ പറയുന്നു. ഇത് പ്രമേഹമോ പ്രീ ഡയബറ്റിസോ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്ക് ഗുണം ചെയ്യും.
ചേരുവകൾ
- 2-3 അല്ലി വെളുത്തുള്ളി (ചതച്ചത്)
- 1 കഷ്ണം ഇഞ്ചി (തൊലികളഞ്ഞ് അരിഞ്ഞത്)
- 1 നാരങ്ങ (നീര് പിഴിഞ്ഞത്)
- 4 കപ്പ് വെള്ളം
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക.
- ഇതിലേക്ക് വെളുത്തുള്ളി ചതച്ചതും ഇഞ്ചി അരിഞ്ഞതും ചേർക്കുക.
- തീ കുറച്ച് ഏകദേശം 10-15 മിനിറ്റ് തിളപ്പിക്കുക
- തണുക്കാനായി മാറ്റിവയ്ക്കുക. ഇതിലേക്ക് നാരങ്ങാനീര് ചേർക്കുക.
- മിശ്രിതം അരിച്ചെടുത്ത് ചെറുചൂടോടെ കുടിക്കുക
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കാശ് മുടക്കേണ്ട; ഉലുവ ഇങ്ങനെ കഴിച്ചോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us