scorecardresearch

പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മാജിക്കൽ ടിപ്‌സ്; ഭക്ഷണം ഇങ്ങനെ ചവയ്ക്കൂ

പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് നിയന്ത്രിക്കാൻ സഹായിക്കുന്നൊരു ടിപ്സ്

പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് നിയന്ത്രിക്കാൻ സഹായിക്കുന്നൊരു ടിപ്സ്

author-image
Health Desk
New Update
health

Source: Freepik

പ്രമേഹമെന്നത് ഒരു ജീവിതശൈലി രോഗമാണ്. പ്രായഭേദമന്യേ ഇന്ന് ഈ രോഗം പിടികൂടുന്നവരുടെ എണ്ണം അനവധിയാണ്. പ്രമേഹനിയന്ത്രണത്തിന് ഭക്ഷണ കാര്യത്തിൽ മാറ്റം വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് നിയന്ത്രിക്കാൻ സഹായിക്കുന്നൊരു ടിപ്സ് ഷെയർ ചെയ്തിരിക്കുകയാണ് ഡോ.ശിവാനി നെസർഗി.

Advertisment

Also Read: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കാശ് മുടക്കേണ്ട; ഉലുവ ഇങ്ങനെ കഴിച്ചോളൂ

ഭക്ഷണം ശരിയായി ദഹിപ്പിക്കാനും ഗ്ലൂക്കോസ് പുറത്തുവിടുന്നത് മന്ദഗതിയിലാക്കാനും ഓരോ തവണയും ഭക്ഷണം 40 തവണ ചവയ്ക്കണമെന്ന് അവർ നിർദേശിച്ചു. പ്രമേഹമുള്ളവർക്ക് ഭക്ഷണം എങ്ങനെ കഴിക്കണമെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. ഭക്ഷണം ശരിയായ രീതിയിൽ ചവച്ചരച്ച് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഒഴിവാക്കാനും സഹായിക്കുമെന്ന് അവർ പറഞ്ഞു. 

Also Read: 3 ദിവസം കൊണ്ട് കരൾ വൃത്തിയാക്കാം, രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കൂ

Advertisment

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഭക്ഷണം പതുക്കെ ചവച്ച് കഴിക്കണമെന്ന് ഡോ.ശിവാനി ആവശ്യപ്പെട്ടു. ഓരോ കടിയിലും കുറഞ്ഞത് 40 തവണയെങ്കിലും ഭക്ഷണം ചവയ്ക്കുന്നത് ഗ്ലൂക്കോസ് വർധനവ് 10 മുതൽ 15 ശതമാനം വരെ കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. നന്നായി ചവയ്ക്കുന്നതിലൂടെ ആമാശയം ഭക്ഷണം വളരെ വേഗത്തിൽ ശൂന്യമാക്കുന്നതിനെ മന്ദഗതിയിലാക്കുന്നു. ഇത് ഗ്ലൂക്കോസ് രക്തത്തിൽ പ്രവേശിക്കുന്നതിന്റെ വേഗത കുറയ്ക്കുന്നു. അടുത്ത തവണ ഭക്ഷണം കഴിക്കുമ്പോൾ നന്നായി ചവയ്ക്കുക. അതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. ഈ ഒരു ലളിതമായ ശീലം മാജിക് തീർത്തത് കാണുമ്പോൾ നിങ്ങൾ അത്ഭുതപ്പെടുമെന്ന് അവർ അഭിപ്രായപ്പെട്ടു.

Also Read: 90 കിലോയിൽനിന്ന് 55 ലേക്ക്, ഡയറ്റ് ഇല്ലാതെ സോനം കുറച്ചത് 35 കിലോ; ദിവസം തുടങ്ങുന്നത് നാരങ്ങ വെള്ളം കുടിച്ച്

മിക്ക പ്രമേഹരോഗികളും 5 മിനിറ്റിനുള്ളിൽ ഭക്ഷണം കഴിച്ചു തീർക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കുന്നില്ല. വേഗത കുറച്ച് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് വയർ നിറയ്ക്കാനും സംതൃപ്തി തോന്നാനും സഹായിക്കും. പ്രമേഹ രോഗികളുടെ ജീവിതം മാറ്റിമറിക്കുന്ന ശീലങ്ങളിൽ ഒന്ന് മാത്രമാണിത്. ഈ ശീലം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് ഡോ.ശിവാനി ഊന്നിപ്പറഞ്ഞു.

Read More: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഡയറ്റീഷ്യൻ ശുപാർശ ചെയ്യുന്ന 7 ഭക്ഷണങ്ങൾ ഇവയാണ്

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: