scorecardresearch

5 ഭക്ഷണങ്ങൾ ഒഴിവാക്കി, ഒരു മാസത്തിനുള്ളിൽ വയർ കുറഞ്ഞുവെന്ന് യുവതി

ഒരു മാസത്തിനുള്ളിൽ എനിക്ക് 5 കിലോയോളം ഭാരം കുറഞ്ഞു, പരന്ന വയറും സ്വന്തമാക്കി. ഇതിനായി മാജിക് ഗുളികകൾ ആവശ്യമില്ല

ഒരു മാസത്തിനുള്ളിൽ എനിക്ക് 5 കിലോയോളം ഭാരം കുറഞ്ഞു, പരന്ന വയറും സ്വന്തമാക്കി. ഇതിനായി മാജിക് ഗുളികകൾ ആവശ്യമില്ല

author-image
Health Desk
New Update
ruchi sharma

രുചി ശർമ്മ

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വ്യായാമം മാത്രം പോരാ, ഭക്ഷണരീതിയിലും മാറ്റം വരുത്തണം. ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും. ന്യൂട്രീഷ്യനിസ്റ്റ് രുചി ശർമ്മ അടുത്തിടെ വയർ കുറയ്ക്കാനായി താൻ ഒഴിവാക്കിയ ചില ഭക്ഷണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരുന്നു. 

Advertisment

“ഒരു മാസത്തിനുള്ളിൽ എനിക്ക് 5 കിലോയോളം ഭാരം കുറഞ്ഞു, പരന്ന വയറും സ്വന്തമാക്കി. ഇതിനായി മാജിക് ഗുളികകൾ ആവശ്യമില്ല. ആദ്യം എന്ത് കഴിക്കുന്നത് നിർത്തണമെന്ന് നിങ്ങൾ അറിയേണ്ടതുണ്ട്. ഈ 5 ഭക്ഷണങ്ങളാണ് ഞാൻ ഒഴിവാക്കിയത്,” അവർ പോസ്റ്റിൽ പറഞ്ഞു. 

Also Read: ഉച്ചഭക്ഷണത്തിന് മുമ്പ് സാലഡ് കഴിച്ചാൽ എന്ത് സംഭവിക്കും? 5 അത്ഭുതകരമായ ഗുണങ്ങൾ

1. റിഫൈൻഡ് സീഡ് ഓയിൽ (സൺഫ്ലവർ, സോയാബീൻ)

വറുത്ത ഭക്ഷണങ്ങൾ, ബിസ്കറ്റുകൾ, റസ്റ്ററന്റ് ഭക്ഷണങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ഈ എണ്ണകൾ നിങ്ങളുടെ ഹോർമോണുകളെയും കുടലിനെയും ദഹനത്തെയും തകരാറിലാക്കുന്നു. ഇവയ്ക്കുപകരം ഞാൻ നെയ്യിലേക്കും കോൾഡ് പ്രസ്ഡ് വെളിച്ചെണ്ണയിലേക്കും മാറി. എന്റെ വയറു വീർക്കൽ കുറഞ്ഞു, ഊർജം കൂടി , മാനസികാവസ്ഥ മെച്ചപ്പെട്ടു.

Advertisment

2. ബ്രെഡ്, നൂഡിൽസ്, പാസ്ത

കാർബോഹൈഡ്രേറ്റ് മാത്രം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്നത് വർധിപ്പിക്കുകയും ചെയ്യും. എന്നാൽ കാർബോഹൈഡ്രേറ്റ് വില്ലനല്ല, അവയ്ക്ക് ബാലൻസ് ആവശ്യമാണ്. ഞാൻ കാർബോഹൈഡ്രേറ്റുകൾ പ്രോട്ടീനും നാരുകളും ഉപയോഗിച്ച് ജോടിയാക്കാൻ തുടങ്ങി, എന്റെ ദോശയിൽ പനീർ ചേർക്കുന്നത് പോലെ. ഇതിലൂടെ വിശപ്പ് കുറയുകയും ഊർജം മെച്ചപ്പെടുകയും ചെയ്തു.

Also read: മരുന്നുകൾ വേണ്ട, 14 ദിവസം കൊണ്ട് ബ്ലഡ് ഷുഗർ നിയന്ത്രിക്കാം; ഇവ ശീലമാക്കൂ

3. ചായയ്ക്കിടെയുള്ള ലഘുഭക്ഷണം: ബിസ്‌ക്കറ്റ്, റസ്‌ക്, മഖാന

ഈ ലഘുഭക്ഷണങ്ങൾ 'ലഘുവായി തോന്നുന്നു, പക്ഷേ നിങ്ങളുടെ ഇൻസുലിൻ നിരന്തരം ഉയർന്ന നിലയിൽ നിലനിർത്തുന്നു. ഭക്ഷണത്തിനിടയിൽ ബുദ്ധിശൂന്യമായ ലഘുഭക്ഷണം കൊഴുപ്പ് വർധിപ്പിക്കുന്നു. ഞാൻ 2-3 നേരം ശരിയായ ഭക്ഷണത്തിലേക്കും ആവശ്യമെങ്കിൽ ഒരു ലഘുഭക്ഷണത്തിലേക്കും മാറി. 

4. 'ആരോഗ്യകരമായ' ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പഞ്ചസാര

പ്രോട്ടീൻ ബാറുകൾ, ആരോഗ്യ പാനീയങ്ങൾ, യോഗർട്ട്, ഗ്രനോള ഇവയെല്ലാം ആരോഗ്യകരമെന്ന് പറഞ്ഞ് വിൽക്കപ്പെടുന്നു. പക്ഷേ, ഇവയൊക്കെ പഞ്ചസാര, ഗുണനിലവാരമില്ലാത്ത ചേരുവകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഞാൻ മുട്ട, ടോഫു, ഗ്രീക്ക് യോഗർട്ട്, പ്രോട്ടീൻ പൊടികൾ, പനീർ, ചിക്കൻ, മത്സ്യം തുടങ്ങിയ ശുദ്ധമായ പ്രോട്ടീനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 

Also Read: 35 കഴിഞ്ഞ സ്ത്രീകൾക്കും വയർ കുറച്ച് ആകൃതിയിലാക്കാം; ഈ 2 കാര്യങ്ങൾ ചെയ്യൂ

5. ഫ്ലേവർഡ് കോഫികൾ, നട്ട് മിൽക്കുകൾ, 'ആരോഗ്യകരമായ' സ്മൂത്തികൾ

പാലുൽപ്പന്നങ്ങൾ അടങ്ങിയിട്ടില്ലാത്തതോ സസ്യാധിഷ്ഠിതമോ ആണെന്ന് അവകാശപ്പെടുമ്പോൾ പോലും ഇവയിൽ അഡിറ്റീവുകൾ, പഞ്ചസാര, കൃത്രിമ ചേരുവകൾ എന്നിവ ധാരാളമുണ്ട്. ഞാൻ ബ്ലാക്ക് കോഫി, പ്ലെയിൻ മിൽക്ക് അല്ലെങ്കിൽ ഹെർബൽ ചായ എന്നിവയിലേക്ക് മാറി. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പഞ്ചസാര ഞാൻ തൊടാറില്ല, സാലഡുകൾ ഇഷ്ടമല്ല: ആലിയ ഭട്ടിന്റെ ഡയറ്റ്

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: