/indian-express-malayalam/media/media_files/2025/07/18/belly-fat-2025-07-18-12-26-59.jpg)
Source: Freepik
വയറിലെ കൊഴുപ്പ് കുറച്ച് അരക്കെട്ട് ആകൃതിയിലായി കാണാൻ ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാകില്ല. സ്ത്രീകളെ സംബന്ധിച്ചിടത്തോളം 35 വയസിനു ശേഷം ശരീരഭാരം കുറയ്ക്കുന്നത്, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത്, വലിയൊരു വെല്ലുവിളിയായി തോന്നാം. ഹോർമോൺ മാറ്റങ്ങൾ, മന്ദഗതിയിലുള്ള മെറ്റബോളിസം, ജീവിതശൈലി ആവശ്യകതകൾ എന്നിവ പലപ്പോഴും പതിവ് വ്യായാമം ചെയ്താലും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സ്ത്രീകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
സ്ത്രീകളുടെ വെയ്റ്റ് ലോസ് കോച്ച് ഡോ.അകാനി സലാക്കോയുടെ അഭിപ്രായത്തിൽ, കാർഡിയോ വ്യായാമമോ കലോറി കുറയ്ക്കലോ മാത്രമല്ല പ്രധാനം. 35 വയസിനു മുകളിലുള്ള സ്ത്രീകൾ വയറിലെ കൊഴുപ്പ് കുറയ്ക്കാനായി കാർഡിയോയ്ക്ക് അപ്പുറം ശക്തി പരിശീലനം, പ്രോട്ടീനുകളും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊഴുപ്പ് കുറയ്ക്കാനും വയർ ആകൃതിയിലാക്കാനും സഹായിക്കുന്ന രണ്ട് എളുപ്പവഴികളെക്കുറിച്ച് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
Also Read: പഞ്ചസാര ഞാൻ തൊടാറില്ല, സാലഡുകൾ ഇഷ്ടമല്ല: ആലിയ ഭട്ടിന്റെ ഡയറ്റ്
ശക്തി പരിശീലനം
ആഴ്ചയിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ശക്തി പരിശീലനം ചെയ്യുക. കാർഡിയോ മാത്രം വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കില്ല. ശക്തി പരിശീലനം പേശികളെ വളർത്തുന്നു, ഹോർമോണുകളെ സന്തുലിതമാക്കുന്നു, വിശ്രമവേളയിൽ കൂടുതൽ കലോറി കത്തിക്കാൻ സഹായിക്കുന്നു.
എല്ലാ ഭക്ഷണത്തിലും പ്രോട്ടീനും നാരുകളും
ഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും എല്ലാ ഭക്ഷണത്തിലും പ്രോട്ടീനുകൾക്കും നാരുകൾക്കും മുൻഗണന നൽകണമെന്ന് പരിശീലകൻ നിർദേശിച്ചു. ലീൻ പ്രോട്ടീൻ ഉയർന്ന ഫൈബർ ഭക്ഷണങ്ങളുമായി ജോടിയാക്കുക. ഇത് കൂടുതൽ നേരം വയറു നിറഞ്ഞിരിക്കാൻ സഹായിക്കുകയും അർധരാത്രിയിലും രാത്രി വൈകിയുമുള്ള ആസക്തികൾ തടയുകയും ചെയ്യും.
Also Read:നെയ്യ് കഴിക്കുന്നത് നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രമിക്കുന്നവർ ഒഴിവാക്കേണ്ട 4 ഭക്ഷണങ്ങൾ
1. പ്രഭാതഭക്ഷണത്തിന് കാർബോഹൈഡ്രേറ്റ് കൂടുതൽ കഴിക്കുക
സാൻഡ്‌വിച്ചുകളോ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ധാന്യങ്ങളോ പ്രഭാത ഭക്ഷണത്തിന് കഴിക്കുന്നത് നല്ലതല്ല, കാരണം അവ വിശപ്പ് വർധിപ്പിക്കും. ഇൻസുലിൻ വർധിപ്പിക്കും, തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയും, അതിനുശേഷം നിങ്ങൾക്ക് വളരെ വേഗത്തിൽ വിശക്കും, ഉച്ചഭക്ഷണത്തിന് മുമ്പ് നിങ്ങൾ ലഘുഭക്ഷണം കഴിക്കാൻ തുടങ്ങും. അതല്ലെങ്കിൽ ഉച്ചഭക്ഷണ സമയത്ത് തെറ്റായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കും.
2. ഓട്സ് ബാറുകൾ, സിറിയൽ ബാറുകൾ, പ്രോട്ടീൻ ബാറുകൾ
പ്രോട്ടീൻ ബാറുകൾ പലപ്പോഴും ആരോഗ്യകരമാണെന്ന് പറയപ്പെടുന്നു. പലരും അവ പ്രഭാതഭക്ഷണത്തിനോ പെട്ടെന്ന് ഊർജം നൽകുന്ന ലഘുഭക്ഷണത്തിനോ ആയി കഴിക്കാറുണ്ട്. അവ അമിതമായി കഴിക്കാനുള്ള സാധ്യതയുണ്ട്, ഇത് നല്ലതല്ല. ഇതിനുപകരം ബദൽ മാർഗങ്ങൾ തേടുക.
3. മയോണൈസ്
സാൻഡ്‌വിച്ചുകളിലും ജങ്ക് ഫുഡുകളിലും നല്ല അളവിൽ മയോണൈസ് കാണാറുണ്ട്. മയോണൈസ് എത്ര ആരോഗ്യകരമാണെന്ന് അവകാശപ്പെട്ടാലും, ഫിറ്റ്നസ് കാര്യത്തിൽ അത് തെറ്റാണ്. സാലഡിലോ സാൻഡ്‌വിച്ചിലോ മിതമായ അളവിൽ ചേർത്ത് മാത്രം കഴിക്കുക.
4. ഡ്രൈ ഫ്രൂട്ട്സും നട്‌സും
ഡ്രൈ ഫ്രൂട്ട്സും നട്‌സും പലപ്പോഴും ശരീരഭാരം കുറയ്ക്കാനുള്ള ലഘുഭക്ഷണങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ്, കാരണം അവയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. എന്നാൽ എന്തും അമിതമായി കഴിക്കുന്നത് നല്ലതല്ല, അവ ചെറുതായതിനാൽ അമിതമായി കഴിക്കുന്നത് എളുപ്പമാണ്. എപ്പോഴും മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹം നിയന്ത്രിക്കാൻ പാവയ്ക്ക ജ്യൂസും ഉലുവ വെള്ളവും വേണ്ട; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.