/indian-express-malayalam/media/media_files/2025/09/08/ghee-2025-09-08-13-00-00.jpg)
Source: Freepik
പോഷകസമൃദ്ധമായ ഒരു സൂപ്പർഫുഡ് എന്നാണ് നെയ്യിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ഫിറ്റ്നസ് പ്രേമികൾ നെയ്യ് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മടി കാട്ടാറുണ്ട്. ദൈനംദിന ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്താൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അങ്ങനെയെങ്കിൽ, നെയ്യ് ഭക്ഷണത്തിൽനിന്നും ഒഴിവാക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കും?.
പെട്ടെന്ന് നെയ്യ് കഴിക്കുന്നത് നിർത്തിയാൽ ശരീരം സ്വയം വിഷവിമുക്തമാക്കാൻ തുടങ്ങും. ചിലർക്ക് ഈ മാറ്റം അവരുടെ ദഹനവ്യവസ്ഥയിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. മറ്റുള്ളവർക്ക് ഈ മാറ്റം ഇഷ്ടപ്പെടുമെന്ന് ഡയറ്റീഷ്യൻ ഡോ.നീതി ശർമ്മ പറഞ്ഞു. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലുള്ളവർക്ക് നെയ്യ് താൽക്കാലികമായി ഒഴിവാക്കുന്നത് ഗുണം ചെയ്തേക്കാം. പക്ഷേ, ഇതിലൂടെ പോഷകങ്ങളുടെ ആഗിരണം നിർത്തുകയും ഭക്ഷണക്രമത്തിന് ആവശ്യമായ വിലയേറിയ പോഷകങ്ങൾ നഷ്ടപ്പെടുകയും ചെയ്യുമെന്ന് അവർ വ്യക്തമാക്കി.
നെയ്യ് കഴിക്കുന്നത് കുറച്ചു ദിവസത്തേക്ക് നിർത്തിയാൽ, ഭക്ഷണത്തിലെ ട്രാൻസ് ഫാറ്റിന്റെ അഭാവം കൊളസ്ട്രോളിന്റെ അളവ് സ്ഥിരപ്പെടുത്താനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. ഒരു ദിവസം ഒരു ടീസ്പൂൺ നെയ്യ് മതിയാകും. മിതമായ അളവിൽ നെയ്യ് കഴിക്കേണ്ടത് ആവശ്യമാണ്. അമിതമായി ഉപയോഗിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ധമനികളിലെ തടസ്സത്തിനും കാരണമാകുമെന്ന് ശർമ്മ പറഞ്ഞു.
നെയ്യിന്റെ ആരോഗ്യ ഗുണങ്ങൾ
നെയ്യിൽ ദഹനവ്യവസ്ഥയെ സഹായിക്കുന്ന, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന, വിറ്റാമിനുകളാൽ സമ്പുഷ്ടമായ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയുന്നതും കാൻസർ തടയാൻ സഹായിക്കുന്ന ഗുണങ്ങളാൽ സമ്പന്നവുമാണ്. നെയ്യിൽ ഉയർന്ന അളവിൽ കൊഴുപ്പും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുമെന്ന് അറിയപ്പെടുന്നു. ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുകയാണെങ്കിൽ, സെറം കൊളസ്ട്രോൾ കുറയുന്നതും കൊറോണറി ആർട്ടറി രോഗം കുറയുന്നതും കാണാൻ കഴിയുമെന്ന് അവർ പറഞ്ഞു.
Also Read: പ്രമേഹം നിയന്ത്രിക്കാൻ പാവയ്ക്ക ജ്യൂസും ഉലുവ വെള്ളവും വേണ്ട; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഡയറ്റീഷ്യൻ ഡോ. അർച്ചന ബത്രയുടെ അഭിപ്രായത്തിൽ, പ്രമേഹം നിയന്ത്രിക്കുന്ന വ്യക്തികൾക്ക് നെയ്യ് നല്ലൊരു തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. "ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ദിവസം മുഴുവൻ സ്ഥിരമായ ഊർജം നൽകുകയും ചെയ്യുന്നു. നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുവെന്ന് അവർ പറഞ്ഞു.
രാവിലെ നെയ്യ് കഴിക്കുന്നത് മറ്റ് ഭക്ഷണങ്ങളിൽ നിന്നുള്ള കൊഴുപ്പ് ലയിക്കുന്ന പോഷകങ്ങളെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, നെയ്യിൽ സന്ധികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വെണ്ണയിൽ നിന്ന് വ്യത്യസ്തമായി നെയ്യിൽ ഓക്സിഡൈസ് ചെയ്ത കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, അമിതമായ അളവിൽ നെയ്യ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
Also Read: 25 കിലോ സിംപിളായി കുറയ്ക്കാം; ഈ 5 പാനീയങ്ങളിൽ ഒന്നു രാത്രിയിൽ കുടിക്കൂ
നെയ്യ് എത്ര കഴിക്കാം?
മിക്ക ആരോഗ്യ വിദഗ്ധരും ദിവസേനയുള്ള നെയ്യ് ഉപഭോഗം 1-2 ടേബിൾസ്പൂൺ ആയി പരിമിതപ്പെടുത്താൻ ശുപാർശ ചെയ്യാറുണ്ട്, എന്നാൽ മൊത്തത്തിലുള്ള ഭക്ഷണക്രമം, പ്രവർത്തന നില, ആരോഗ്യസ്ഥിതി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് വ്യക്തിഗത ആവശ്യങ്ങൾ വ്യത്യാസപ്പെടാം.
കീറ്റോ ഡയറ്റിൽ പോലും മിതത്വം പ്രധാനമാണെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. കൊളസ്ട്രോളിന്റെ അളവിനെക്കുറിച്ചോ മറ്റ് ആരോഗ്യസ്ഥിതികളെക്കുറിച്ചോ ആശങ്കയുണ്ടെങ്കിൽ, വ്യക്തിഗത ഉപദേശങ്ങൾക്കായി ഒരു രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യനെയോ ആരോഗ്യ വിദഗ്ധനെയോ സമീപിക്കുന്നത് നല്ലതാണെന്ന് അവർ അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദിവസവും അര സ്പൂൺ ഉലുവ പൊടിച്ചത് കഴിച്ചു നോക്കൂ; ആരോഗ്യത്തിൽ മാജിക് തീർക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us