scorecardresearch

മരുന്നുകൾ വേണ്ട, 14 ദിവസം കൊണ്ട് ബ്ലഡ് ഷുഗർ നിയന്ത്രിക്കാം; ഇവ ശീലമാക്കൂ

ശരിയായ ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നതിലൂടെയും ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു

ശരിയായ ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നതിലൂടെയും ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു

author-image
Health Desk
New Update
Diabetes

Source: Freepik

പ്രമേഹ ബാദിതരുടെ എണ്ണം വർധിക്കുന്നത് വളരെയധികം ആശങ്കാജനകമായ കാര്യമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളിലും പ്രമേഹം കണ്ടുവരുന്നുണ്ട്. ശരിയായ ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നതിലൂടെയും ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ പ്രയാസമാണ്. ഇത് നിയന്ത്രിക്കാൻ, ആദ്യം നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായി മനസിലാക്കുക. നിങ്ങൾ എന്ത് കഴിക്കുന്നു, എന്ത് കുടിക്കുന്നു തുടങ്ങിയവ. 

Advertisment

ദിവസേനയുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നത് അവ നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും. അതോടൊപ്പം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇവയാണ്.

വ്യായാമം

ശാരീരിക പ്രവർത്തനങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കും. ആഴ്ചയിൽ 3 മുതൽ 4 തവണ വരെ വ്യായാമം ചെയ്യുന്നത് ശരീരത്തെ ഇൻസുലിൻ പ്രോസസ് ചെയ്യാൻ സഹായിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പഞ്ചസാര നിയന്ത്രിക്കുന്നതിനൊപ്പം, ശാരീരികമായി സജീവമായിരിക്കുന്നതും ഹൃദയത്തെ ശക്തിപ്പെടുത്തുന്നു.

Also Read: 35 കഴിഞ്ഞ സ്ത്രീകൾക്കും വയർ കുറച്ച് ആകൃതിയിലാക്കാം; ഈ 2 കാര്യങ്ങൾ ചെയ്യൂ

സമ്മർദം

Advertisment

ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ സമ്മർദം വളരെയധികം ബാധിക്കും. സമ്മർദത്തിലാകുമ്പോൾ, അധിക പഞ്ചസാരയും കൊഴുപ്പും ശരീരത്തിൽ സംഭരിക്കപ്പെടുന്നു. ടൈപ്പ് 2 പ്രമേഹരോഗികളിൽ മാത്രമല്ല, ടൈപ്പ് 1 പ്രമേഹരോഗികളിലും സമ്മർദം അനുഭവപ്പെടുമ്പോഴെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഭക്ഷണക്രമം

പ്രമേഹരോഗികൾ അമിതമായി പഞ്ചസാര, പാസ്ത, കാർബോഹൈഡ്രേറ്റ് എന്നിവ കഴിക്കാറുണ്ട്, ഇത് അനാരോഗ്യകരമായ ഭക്ഷണക്രമമാണ്. ഇതിനർത്ഥം രുചികരമായ ഭക്ഷണങ്ങൾ പൂർണമായും ഉപേക്ഷിക്കണമെന്നല്ല. കലോറി ഉപഭോഗം നിരീക്ഷിക്കുന്നതും സമീകൃതാഹാരം പിന്തുടരുന്നതും ആരോഗ്യപ്രശ്നങ്ങൾ തടയാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഭക്ഷണങ്ങളിൽ പഴങ്ങൾ, സീഞ്ഞ്സുകൾ, നട്സുകൾ, കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങൾ, ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ, കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടാം. നിങ്ങൾക്ക് അനുയോജ്യമായ ഭക്ഷണക്രമം ആസൂത്രണം ചെയ്യുന്നതിന് ഒരു പോഷകാഹാര വിദഗ്ദ്ധനെ സമീപിക്കുന്നത് സുരക്ഷിതമാണ്.

Also Read:പഞ്ചസാര ഞാൻ തൊടാറില്ല, സാലഡുകൾ ഇഷ്ടമല്ല: ആലിയ ഭട്ടിന്റെ ഡയറ്റ്

ഗ്ലൂക്കോസ് നിരീക്ഷണം

എപ്പോഴും രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നതിനുള്ള ഉപകരണം കയ്യിൽ കരുതുക. ഇത് ഉപയോഗിക്കാൻ എളുപ്പമാണ്. മറ്റൊരാളുടെ സഹായമില്ലാതെ നിങ്ങൾക്ക് ഉപയോഗിക്കാം. ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്ന ഉപകരണങ്ങളും ഇപ്പോൾ ലഭ്യമാണ്. ഇവ നിങ്ങളുടെ ഭക്ഷണക്രമം ക്രമീകരിക്കാൻ സഹായിക്കും. നിങ്ങളുടെ പഞ്ചസാരയുടെ അളവ് പതിവായി ഉയരുകയോ കുറയുകയോ ചെയ്താൽ, നിങ്ങൾക്ക് ഉടനടി ചികിത്സ തേടാം.

പുകവലി ഒഴിവാക്കുക

പ്രമേഹമുള്ളവർക്ക് ഹൃദ്രോഗം, നേത്രരോഗം, പക്ഷാഘാതം, വൃക്കരോഗം, നാഡികളുടെ തകരാർ, കാലിലെ പ്രശ്നങ്ങൾ തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത സ്വാഭാവികമായും കൂടുതലാണ്. ഈ സാഹചര്യത്തിൽ, പഞ്ചസാര നിയന്ത്രിക്കാതെ പുകവലിക്കുകയാണെങ്കിൽ, ഈ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതൽ വർധിക്കും. 

മദ്യം ഒഴിവാക്കുക

അമിതമായ മദ്യപാനം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. മദ്യം കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

Also Read: നെയ്യ് കഴിക്കുന്നത് നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക

കൊഴുപ്പ് കൂടുതലുള്ള എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. കൊഴുപ്പ് മിതമായ അളവിൽ കഴിക്കുന്നതാണ് നല്ലത്. പൂരിത കൊഴുപ്പുകൾ പരിമിതപ്പെടുത്തുകയും ട്രാൻസ് ഫാറ്റുകൾ പൂർണ്ണമായും ഒഴിവാക്കുകയും വേണം. മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ആരോഗ്യകരമാണ്. ചില കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾക്കൊപ്പം നട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരുന്നത് തടയാൻ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മുരിങ്ങക്ക, മധുരക്കിഴങ്ങ്, അല്ലെങ്കിൽ ചക്ക? ഏത് പച്ചക്കറിയിൽ നിന്നാണ് ദിവസവും 32 ഗ്രാം നാരുകൾ ലഭിക്കുക?

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: