/indian-express-malayalam/media/media_files/2025/09/09/woman-weight-loss-2025-09-09-16-28-34.jpg)
സാനിയ ഗുപ്ത
ശരീരഭാരം കുറച്ച പലരുടെയും കഥകൾ പലപ്പോഴും പ്രചോദനം നൽകാറുണ്ട്. സാനിയ ഗുപ്ത എന്ന യുവതിയുടെ കഥയും വ്യത്യസ്തമല്ല. 2023-ൽ 102 കിലോഗ്രാം ആയിരുന്നു സാനിയയുടെ ഭാരം. മുഖക്കുരു, പിസിഒഎസ്, മുടികൊഴിച്ചിൽ, ഇടയ്ക്കിടെയുള്ള തലവേദന എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ വേട്ടയാടാൻ തുടങ്ങി. അഞ്ച് മിനിറ്റ് നടക്കുമ്പോൾ പോലും അസഹനീയമായ വേദനയുണ്ടാക്കി. ഇതോടെ ശരീര ഭാരം കുറയ്ക്കാനുള്ള തീരുമാനമെടുത്തു.
ശരീര ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യം നേടിയെടുക്കാനായി ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി. പഞ്ചസാര ഉപേക്ഷിച്ചു, അമിതമായി ഭക്ഷണം കഴിക്കുന്നത് നിർത്തി, ലളിതവും സ്ഥിരവുമായ ജീവിതശൈലി മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. കാലക്രമേണ, വ്യായാമം ചെയ്യാനും പതിവായി നടക്കാനും ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് മാറാനും തുടങ്ങി.
Also Read: തേങ്ങാവെള്ളമോ പഴച്ചാറുകളോ? ശരീര ഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
ഇന്ന് സാനിയയുടെ ഭാരം 52 കിലോയാണ്. ആരോഗ്യവതിയാണെന്ന് തോന്നുന്നുവെന്നു മാത്രമല്ല, ഒരിക്കൽ പലരും തനിക്ക് അസാധ്യമെന്ന് കരുതിയിരുന്ന ട്രക്കിങ്, കയറ്റം, സാഹസിക പ്രവർത്തനങ്ങൾ എന്നിവയൊക്കെ ചെയ്യാൻ സാധിക്കുന്നുവെന്ന് സാനിയ പറയുന്നു.
സാനിയയുടെ ജീവിതത്തെ മാറ്റിമറിച്ച 6 ഭക്ഷണ മാറ്റങ്ങൾ
1. പഞ്ചസാര പാനീയങ്ങൾ
പായ്ക്ക് ചെയ്ത ജ്യൂസുകൾ, മധുരമുള്ള ലസ്സി, പഞ്ചസാര ചേർത്ത ചായ ഇവയൊക്കെ ഒഴിവാക്കി. പഞ്ചസാരയും കാലറി കൂടുതലുള്ള ഭക്ഷണങ്ങളും പ്രമേഹ സാധ്യത വർധിപ്പിക്കും. ഇവയ്ക്കു പകരം വെള്ളം, മധുരമില്ലാത്ത ചായ/കാപ്പി, മോര്, പഴങ്ങൾ ചേർത്ത വെള്ളം എന്നിവ കുടിക്കാൻ തുടങ്ങി.
Also Read: ദിവസം മുഴുവൻ ഉയർന്ന ബ്ലഡ് ഷുഗർ ശരീരത്തിന്റെ സിഗ്നലാണ്, ചെയ്യേണ്ടത് എന്താണ്?
2. ഡീപ്പ്-ഫ്രൈഡ് സ്നാക്സ്
സമൂസ, പക്കോഡ, ബജി, ചിപ്സ്, ഫ്രൈഡ് റൈസ് ഇവയെല്ലാം ഉപേക്ഷിച്ചു. പകരം ബേക്ക് ചെയ്തതോ എയർ-ഫ്രൈ ചെയ്തതോ ആയ ലഘുഭക്ഷണങ്ങൾ, വറുത്ത മഖാന, കടല, ഗ്രിൽ ചെയ്ത പനീർ എന്നിവ തിരഞ്ഞെടുത്തു.
3. ശുദ്ധീകരിച്ച ധാന്യങ്ങൾ
വൈറ്റ് ബ്രെഡ്, വെളുത്ത അരി, ശുദ്ധീകരിച്ച മാവ് കൊണ്ടുള്ള ചപ്പാത്തി, പാസ്ത ഇവയെല്ലാം വേണ്ടെന്നുവച്ചു. ഗോതമ്പ് ബ്രെഡ്, തവിട്ട് അരി, തിന (ജോവർ, ബജ്ര), ഗോതമ്പ് പാസ്ത എന്നിവ കഴിച്ചു.
Also Read: 5 ഭക്ഷണങ്ങൾ ഒഴിവാക്കി, ഒരു മാസത്തിനുള്ളിൽ വയർ കുറഞ്ഞുവെന്ന് യുവതി
4. സംസ്കരിച്ച മധുരപലഹാരങ്ങൾ
ബിസ്കറ്റ്, മിഠായി, കേക്കുകൾ, പേസ്ട്രികൾ ഒഴിവാക്കി. ശർക്കര/ഈന്തപ്പഴം ചേർത്ത വീട്ടിൽ ഉണ്ടാക്കുന്ന മധുരപലഹാരങ്ങൾ, നട്സ് ചേർത്ത പഴങ്ങൾ, തേൻ ചേർത്ത യോഗർട്ട് എന്നിവ ശീലമാക്കി.
5. പഞ്ചസാര ചേർത്ത യോഗർട്ട്
പഞ്ചസാര ചേർത്ത യോഗർട്ട് ഒഴിവാക്കി. പകരം പഴങ്ങൾ/നട്സ് ചേർത്ത പ്ലെയിൻ യോഗർട്ട്, ശർക്കരയോ തേനോ ചേർത്ത വീട്ടിൽ ഉണ്ടാക്കിയ യോഗർട്ട് കഴിച്ചു.
6. മധുരമുള്ള ഇനങ്ങൾ
കെച്ചപ്പ്, മയോണൈസ്, കുപ്പിയിലാക്കിയ ചട്ണികൾ ഉപേക്ഷിച്ചു. വീട്ടിൽ തയ്യാറാക്കിയ ചട്നികൾ കഴിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഉച്ചഭക്ഷണത്തിന് മുമ്പ് സാലഡ് കഴിച്ചാൽ എന്ത് സംഭവിക്കും? 5 അത്ഭുതകരമായ ഗുണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us