scorecardresearch

ദിവസം മുഴുവൻ ഉയർന്ന ബ്ലഡ് ഷുഗർ ശരീരത്തിന്റെ സിഗ്നലാണ്, ചെയ്യേണ്ടത് എന്താണ്?

രക്തത്തിലെ പഞ്ചസാരയുടെ അളവ് 250 mg/dL-ൽ കൂടുതലാണെങ്കിൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, ദാഹം അല്ലെങ്കിൽ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ വൈദ്യോപദേശം തേടണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് 250 mg/dL-ൽ കൂടുതലാണെങ്കിൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, ദാഹം അല്ലെങ്കിൽ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ വൈദ്യോപദേശം തേടണം

author-image
Health Desk
New Update
Blood Sugar

Source: Freepik

ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ അവഗണിക്കരുത്. ഉദാഹരണത്തിന്, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 250 mg/dL-ൽ കൂടുതലാണെങ്കിൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, ദാഹം അല്ലെങ്കിൽ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ വൈദ്യോപദേശം തേടണമെന്ന് മുംബൈ സെൻട്രലിലെ വോക്കാർഡ് ആശുപത്രിയിലെ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റും പ്രമേഹരോഗ വിദഗ്ധനുമായ ഡോ.പ്രണവ് ഘോഡി പറഞ്ഞു.

Advertisment

ടൈപ്പ് 1 പ്രമേഹമുള്ളവർക്ക്, വയറുവേദന, ഓക്കാനം, ശ്വാസംമുട്ടൽ തുടങ്ങിയ കീറ്റോഅസിഡോസിസിന്റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് ശ്രദ്ധിക്കുക. ഇവയ്ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പലപ്പോഴും, അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ പിന്നിലെ കാരണം ചെറിയ ജീവിതശൈലി തെറ്റുകളാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: 5 ഭക്ഷണങ്ങൾ ഒഴിവാക്കി, ഒരു മാസത്തിനുള്ളിൽ വയർ കുറഞ്ഞുവെന്ന് യുവതി

എന്താണ് ശ്രദ്ധിക്കേണ്ടത്?

ഫാസ്റ്റിങ്, ഭക്ഷണത്തിനു ശേഷം, ഉറക്കസമയം എന്നിങ്ങനെ വ്യത്യസ്ത സമയങ്ങളിൽ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് ബ്ലഡ് ഷുഗർ പരിശോധിക്കുക. ഇത് നിങ്ങൾക്കും നിങ്ങളുടെ ഡോക്ടർക്കും പാറ്റേൺ കാണാൻ സഹായിക്കുന്നു. മരുന്നുകൾ കഴിക്കാതിരിക്കുക, മോശം ഭക്ഷണ തിരഞ്ഞെടുപ്പുകൾ, നിർജ്ജലീകരണം, സമ്മർദം, ഉറക്കക്കുറവ്, അല്ലെങ്കിൽ അണുബാധ എന്നിവ കൊണ്ടാകാം ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നിരിക്കുന്നതെന്ന് ഡോ.ഘോഡി അഭിപ്രായപ്പെട്ടു.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Advertisment
  • ഭക്ഷണത്തിന്റെയും മരുന്നുകളുടെയും സമയം
  • ഉയർന്ന കാർബ് ഭക്ഷണങ്ങൾ, ലഘുഭക്ഷണ ശീലങ്ങൾ അല്ലെങ്കിൽ പഞ്ചസാര പാനീയങ്ങൾ എന്നിവ ശ്രദ്ധിക്കുക.
  • ആക്ടീവല്ലാതിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും.
  • സമ്മർദം അല്ലെങ്കിൽ രോഗം എന്നിവ രണ്ടും അപ്രതീക്ഷിതമായി ഗ്ലൂക്കോസ് വർധിപ്പിക്കും.

Also Read:ഉച്ചഭക്ഷണത്തിന് മുമ്പ് സാലഡ് കഴിച്ചാൽ എന്ത് സംഭവിക്കും? 5 അത്ഭുതകരമായ ഗുണങ്ങൾ

ഹ്രസ്വകാല, ദീർഘകാലാടിസ്ഥാനത്തിൽ എന്താണ് സഹായിക്കുക?

നന്നായി വെള്ളം കുടിക്കുക: ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വൃക്കകൾ അധിക പഞ്ചസാര പുറന്തള്ളാൻ സഹായിക്കുന്നു.

ലഘുവായ പ്രവർത്തനം: ഭക്ഷണത്തിനു ശേഷമുള്ള ഒരു ചെറിയ നടത്തം ഭക്ഷണത്തിനു ശേഷമുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കും.

സമീകൃത ഭക്ഷണം: ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുമ്പോൾ കൂടുതൽ നാരുകളും പ്രോട്ടീനും ഉൾപ്പെടുത്തുക.

Also read: മരുന്നുകൾ വേണ്ട, 14 ദിവസം കൊണ്ട് ബ്ലഡ് ഷുഗർ നിയന്ത്രിക്കാം; ഇവ ശീലമാക്കൂ

മരുന്നുകൾ മറക്കാതിരിക്കുക: ഒരിക്കലും മരുന്നുകൾ കഴിക്കാൻ മറക്കരുത്. 

ഡോക്ടറുടെ മാർഗനിർദ്ദേശം: രക്തത്തിലെ പഞ്ചസാര ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ, പക്ഷാഘാതം പോലുള്ള സങ്കീർണതകൾ ഒഴിവാക്കാൻ കൃത്യസമയത്ത് വൈദ്യസഹായം തേടേണ്ടത് വളരെ പ്രധാനമാണ്. 

"ദിവസം മുഴുവൻ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് വെറും അക്കങ്ങൾ മാത്രമല്ല; അത് ശരീരത്തിന്റെ അലാറം കൂടിയാണ്. പരിഭ്രാന്തരാകരുത്, പക്ഷേ അവഗണിക്കരുത്. ശരിയായ നിരീക്ഷണത്തിലൂടെയും സമയബന്ധിതമായ വൈദ്യസഹായത്തിലൂടെയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ കഴിയും," ഡോ. ഘോഡി പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: 35 കഴിഞ്ഞ സ്ത്രീകൾക്കും വയർ കുറച്ച് ആകൃതിയിലാക്കാം; ഈ 2 കാര്യങ്ങൾ ചെയ്യൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: