/indian-express-malayalam/media/media_files/2025/09/09/weight-loss-2025-09-09-15-38-34.jpg)
Source: Freepik
ശരീര ഭാരം കുറയ്ക്കാൻ അനുയോജ്യമായ ഡയറ്റ് കണ്ടുപിടിക്കുന്നതിനും, കാലറി കുറഞ്ഞ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതിനും, പുതിയ വ്യായാമങ്ങൾ പരീക്ഷിക്കുന്നതിനും നമ്മളിൽ പലരും കൂടുതൽ സമയം ചെലവഴിക്കുന്നു. അപ്പോഴും പ്രധാനപ്പെട്ട ഒരു കാര്യം അവഗണിക്കുന്നു, ജലാംശം. ഭക്ഷണത്തിനിടയിലോ വ്യായാമത്തിന് ശേഷമോ നിങ്ങൾ കുടിക്കുന്ന പാനീയം നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭക്ഷണം പോലെ തന്നെ പ്രധാനമാണ്.
വെള്ളം അത്യാവശ്യമാണെങ്കിലും, ആരോഗ്യകരമാണെന്ന് കരുതി പലരും പഴച്ചാറുകൾ കുടിക്കാൻ ശ്രമിക്കുന്നു. മറ്റുള്ളവർ പ്രകൃതിദത്ത ഉന്മേഷദായകമായി തേങ്ങാ വെള്ളം ഇഷ്ടപ്പെടുന്നു. എന്നാൽ ശരീരഭാരം കുറയ്ക്കാൻ കൂടുതൽ ഫലപ്രദം ഇവയിൽ ഏതാണ്?.
Also Read: ദിവസം മുഴുവൻ ഉയർന്ന ബ്ലഡ് ഷുഗർ ശരീരത്തിന്റെ സിഗ്നലാണ്, ചെയ്യേണ്ടത് എന്താണ്?
തേങ്ങാവെള്ളം
തേങ്ങാവെള്ളം പ്രകൃതിദത്തമായ ഒരു ഉന്മേഷദായകമായി വ്യാപകമായി കണക്കാക്കപ്പെടുന്നു. പഴച്ചാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിൽ വളരെ കുറച്ച് കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ, സ്വാഭാവികമായും പഞ്ചസാരയും കുറവാണ്. തേങ്ങാവെള്ളത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജ നില പുനഃസ്ഥാപിക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കുന്നുവെന്ന് 2012 ലെ ഒരു ഗവേഷണ പ്രബന്ധം പറയുന്നു.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്, തേങ്ങാവെള്ളം അധിക കാലറി ചേർക്കാതെ തന്നെ ശരീരത്തിന് ഈർപ്പം നൽകുന്നു. ദഹിക്കാൻ എളുപ്പമാണ്, അതിനാൽ സെൻസിറ്റീവ് വയറുള്ള ആളുകൾക്ക് അനുയോജ്യമാകും.
Also Read: 5 ഭക്ഷണങ്ങൾ ഒഴിവാക്കി, ഒരു മാസത്തിനുള്ളിൽ വയർ കുറഞ്ഞുവെന്ന് യുവതി
പഴച്ചാറുകൾ
പഴച്ചാറുകൾ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇവ വേഗത്തിൽ ഊർജം നൽകുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, പഴങ്ങളുടെ ജ്യൂസുകൾ തയ്യാറാക്കുമ്പോൾ നാരുകൾ നീക്കംചെയ്യുന്നു. ഇതൊരു പ്രശ്നമാണ്. ജ്യൂസുകൾ രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും.
Also Read:ഉച്ചഭക്ഷണത്തിന് മുമ്പ് സാലഡ് കഴിച്ചാൽ എന്ത് സംഭവിക്കും? 5 അത്ഭുതകരമായ ഗുണങ്ങൾ
ഇവയിൽ ഏതാണ് മികച്ചത്?
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് തേങ്ങാവെള്ളമാണ് ഏറ്റവും നല്ല ഓപ്ഷൻ. ഇത് ശരീരത്തിന് ജലാംശം നൽകുന്നു, ഇലക്ട്രോലൈറ്റുകൾ നിറയ്ക്കുന്നു, കാലറി ഉപഭോഗം നിയന്ത്രിക്കുന്നു. പഴച്ചാറുകൾ പോഷകസമൃദ്ധമാണെങ്കിലും കൂടുതൽ കാലറി അടങ്ങിയിട്ടുണ്ട്, നാരുകളുടെ അഭാവം കാരണം വയറു നിറഞ്ഞ സംതൃപ്തി നൽകുന്നത് കുറവാണ്. രാവിലെയോ വ്യായാമത്തിനു ശേഷമോ തേങ്ങാവെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മരുന്നുകൾ വേണ്ട, 14 ദിവസം കൊണ്ട് ബ്ലഡ് ഷുഗർ നിയന്ത്രിക്കാം; ഇവ ശീലമാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us