scorecardresearch

ഇൻസുലിൻ എടുത്തശേഷവും ബ്ലഡ് ഷുഗർ ഉയരുന്നത് എന്തുകൊണ്ട്?

തെറ്റായ രീതിയിൽ കുത്തിവയ്ക്കുന്നതാണ് സാധാരണ പ്രശ്നങ്ങളിൽ ഒന്ന്. പല രോഗികൾക്കും ഇൻസുലിൻ എങ്ങനെയാണ് കുത്തിവയ്ക്കേണ്ടതെന്ന് അറിയില്ല

തെറ്റായ രീതിയിൽ കുത്തിവയ്ക്കുന്നതാണ് സാധാരണ പ്രശ്നങ്ങളിൽ ഒന്ന്. പല രോഗികൾക്കും ഇൻസുലിൻ എങ്ങനെയാണ് കുത്തിവയ്ക്കേണ്ടതെന്ന് അറിയില്ല

author-image
Health Desk
New Update
health

Source: Freepik

പ്രമേഹ ബാധിതരിൽ ഗുളികകൾ കൊണ്ട് മാത്രമുള്ള ചികിത്സ ഫലം കാണാതെ വരുമ്പോഴാണ് ഇൻസുലിൻ ചികിത്സ തുടങ്ങേണ്ടതായി വരുന്നത്. ടൈപ്പ് 2 പ്രമേഹരോഗികളില്‍ അധികംപേര്‍ക്കും ഇന്‍സുലിന്‍ ചികിത്സ വേണ്ടിവരാറുണ്ട്. ഇൻസുലിൻ ആവശ്യകതകൾ വ്യക്തിഗതമായി വ്യത്യാസപ്പെട്ടിരിക്കും. ചിലരിൽ ഇൻസുലിൻ എടുത്തതിനുശേഷവും രക്തത്തിലെ പഞ്ചസാര ഉയർന്നതാണെങ്കിൽ, ഇൻസുലിൻ കുത്തിവയ്ക്കുന്ന രീതിയിൽ മാത്രമല്ല, ഡോസിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. 

Advertisment

"ഇൻസുലിൻ മാത്രം കുത്തിവച്ചാൽ പോര. നിങ്ങൾക്ക് അനുയോജ്യമായ അളവിലാണോ ഡോസ് എന്നുകൂടി ശ്രദ്ധിക്കണം. ഡോസ് വളരെ കുറവാണെങ്കിൽ അല്ലെങ്കിൽ ശരിയായ രീതിയിൽ അല്ല അളവ് എടുക്കുന്നതെങ്കിൽ ഇൻസുലിൻ കുത്തിവച്ചിട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിൽ തുടരാം," ഡൽഹിയിലെ സികെ ബിർള ഹോസ്പിറ്റലിലെ ഡോ.മനീഷ അറോറ പറഞ്ഞു.

മറ്റു ചില കാരണങ്ങളും ഇൻസുലിൻ ഫലപ്രാപ്തിയെ ബാധിച്ചേക്കാം. തെറ്റായ രീതിയിൽ കുത്തിവയ്ക്കുന്നതാണ് സാധാരണ പ്രശ്നങ്ങളിൽ ഒന്ന്. ''പല രോഗികൾക്കും ഇൻസുലിൻ എങ്ങനെയാണ് കുത്തിവയ്ക്കേണ്ടതെന്ന് അറിയില്ല. ഒരേ സ്ഥലത്ത് ആവർത്തിച്ച് കുത്തിവയ്ക്കുന്നത് ചർമ്മത്തിനടിയിൽ കൊഴുപ്പ് നിറഞ്ഞ മുഴകൾ (ലിപ്പോഹൈപ്പർട്രോഫി) ഉണ്ടാക്കുകയും ഇൻസുലിൻ ആഗിരണം തടസപ്പെടുത്തുകയും ചെയ്യും. ഇത് ഒഴിവാക്കാൻ, രോഗികൾ കുത്തിവയ്ക്കുന്ന ഇടങ്ങൾ മാറി മാറി പരീക്ഷിക്കണം,”ഡോ. അറോറ പറഞ്ഞു.

Also Read: മലബന്ധത്തിന് വാഴപ്പഴത്തെക്കാൾ മികച്ചത്, ഈ പഴം ഒരെണ്ണം കഴിച്ച് നോക്കൂ

Advertisment

ഇൻസുലിൻ കുത്തിവയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഭാഗങ്ങളിൽ അടിവയർ (പൊക്കിളിന് ചുറ്റും 6–8 സെന്റീമീറ്റർ ചുറ്റളവ് ഒഴിവാക്കി), കൈകളുടെ മുകൾഭാഗം, തുടകൾ, നിതംബം എന്നിവ ഉൾപ്പെടുന്നു. ഈ കുത്തിവയ്പ്പുകൾ പേശികളിലേക്കല്ല, ചർമ്മത്തിന് താഴെയുള്ള (കൊഴുപ്പ്) പാളിയിലാണ് എടുക്കേണ്ടതെന്ന് ഡോ.അറോറ പറഞ്ഞു.

മറ്റൊരു പ്രധാന ഘടകം സൂചിയുടെ നീളമാണ്. ''സൂചി 4 മില്ലിമീറ്ററിൽ കൂടുതൽ നീളമുള്ളതും ശരിയായി ഉപയോഗിച്ചിട്ടില്ലെങ്കിൽ, അത് പേശികളിലേക്ക് ഇൻസുലിൻ എത്തിച്ചേക്കാം, ഇത് അതിന്റെ ആഗിരണ രീതിയെ ബാധിക്കും. സൂചി കുത്തിയശേഷം, ഡോസ് മുഴുവനായും കയറിയെന്ന് ഉറപ്പാക്കാൻ കുറഞ്ഞത് 5 സെക്കൻഡിനുശേഷം മാത്രമേ പുറത്തെടുക്കാവൂ. സൂചി വളരെ വേഗത്തിൽ പുറത്തെടുത്താൽ ഇൻസുലിന്റെ ഒരു ഭാഗം പുറത്തേക്ക് ചോർന്നേക്കാം, ഇത് അതിന്റെ ഫലപ്രാപ്തി കുറയ്ക്കും," ഡോ. അറോറ പറഞ്ഞു.

ഇൻസുലിൻ സൂക്ഷിക്കുന്ന രീതിയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇൻസുലിൻ എപ്പോഴും റഫ്രിജറേറ്ററിൽ സൂക്ഷിക്കണം. രോഗികൾ ഭക്ഷണത്തിന് മുമ്പ് ഇൻസുലിൻ പുറത്തെടുത്ത് മുറിയിലെ താപനിലയിൽ, ചിലപ്പോൾ 1–1.5 മണിക്കൂർ വരെ വയ്ക്കാറുണ്ട്. ഇങ്ങനെ ചെയ്യരുത്. ഇത് ഇൻസുലിന്റെ വീര്യം കുറയ്ക്കും. ചിലപ്പോൾ രോഗികൾ അറിയാതെ കാലാവധി കഴിഞ്ഞ ഇൻസുലിൻ അല്ലെങ്കിൽ ശരിയായി സൂക്ഷിക്കാത്ത ഇൻസുലിൻ ഉപയോഗിക്കുന്നുണ്ടാകാമെന്ന് ഡോ.അറോറ പറഞ്ഞു. 

Also Read: രാവിലെ വെറും വയറ്റിൽ തേങ്ങാ വെള്ളം കുടിക്കാം, പലതുണ്ട് ഗുണങ്ങൾ

പ്രമേഹം നിയന്ത്രിക്കാൻ ഇൻസുലിൻ മാത്രം പോരാ എന്നും മനസിലാക്കണം. മരുന്നുകൾ, ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങൾ, ജീവിതശൈലി എന്നിവയുടെ സംയോജനം ഉൾപ്പെടുന്ന ശരിയായ പ്രമേഹ നിയന്ത്രണം വേണമെന്ന് ഡോ. ​​അറോറ ആവശ്യപ്പെട്ടു. “ആരെങ്കിലും അമിതമായി കാർബോഹൈഡ്രേറ്റുകളോ പ്രോസസ്ഡ് ഭക്ഷണങ്ങളോ കഴിക്കുന്നത് തുടർന്നാൽ, ഇൻസുലിന്റെ ഗുണങ്ങളെ ബാധിക്കും. സ്ട്രസ്, മോശം ഉറക്കം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നതിന് കാരണമാകും,” ഡോ.അറോറ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: