/indian-express-malayalam/media/media_files/2025/06/16/Byww8ZtHs8384NvJ0c9V.jpg)
Source: Freepik
തേങ്ങാ വെള്ളം ആരോഗ്യ ഗുണങ്ങളുള്ളതാണ്. അതിരാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ആരോഗ്യ ഗുണങ്ങൾ ഇരട്ടിയാക്കും. ശരീരത്തെ വിഷമുക്തമാക്കുന്നു, മെച്ചപ്പെട്ട ചർമ്മം, മെച്ചപ്പെട്ട ദഹനം, ശരീരഭാരം കുറയ്ക്കൽ എന്നിങ്ങനെ നിരവധി നേട്ടങ്ങൾ നൽകുന്നു. ചായ, കാപ്പി പോലുള്ള പ്രഭാത പാനീയങ്ങളിൽനിന്ന് വ്യത്യസ്തമായി തേങ്ങാവെള്ളത്തിൽ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ഊർജം നൽകുന്നു.
രാവിലെ 6നും 8 നും ഇടയിൽ, ആമാശയം പരമാവധി ദഹന എൻസൈമുകൾ ഉത്പാദിപ്പിക്കുകയും സാധാരണ നിരക്കിന്റെ മൂന്നിരട്ടി വേഗതയിൽ പോഷകങ്ങൾ ആഗിരണം ചെയ്യുകയും ചെയ്യുന്നു. അതിനാൽ, രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കാൻ ശ്രമിക്കുക. 15-20 മിനിറ്റിനുശേഷം മാത്രം മറ്റെന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യുകയെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വെറും വയറ്റിൽ തേങ്ങാ വെള്ളം കുടിച്ചാൽ കിട്ടുന്ന 5 ആരോഗ്യ ഗുണങ്ങൾ അറിയാം.
1. ശരീരത്തെ വിഷമുക്തമാക്കുന്നു
തേങ്ങാവെള്ളത്തിലെ മീഡിയം-ചെയിൻ ഫാറ്റി ആസിഡുകൾക്ക്, പ്രത്യേകിച്ച് ലോറിക് ആസിഡിന്, ദഹനവ്യവസ്ഥയിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. വെറും വയറ്റിൽ കുടിച്ചാൽ മാത്രമേ ഈ ഗുണം ലഭിക്കൂ.
Also Read: 30 വയസിനുശേഷമുള്ള പ്രമേഹം, ഈ ലക്ഷണങ്ങൾ തിരിച്ചറിയൂ
2. വൃക്കകൾക്ക് ഗുണം ചെയ്യും
ഓരോ രാത്രിയും വൃക്കകൾ ഓവർടൈം ജോലി ചെയ്യുന്നു, രക്തത്തിൽ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും അരിച്ചുമാറ്റുന്നു. രാവിലെ ആകുമ്പോഴേക്കും, ഈ വിഷവിമുക്തമാക്കൽ പ്രക്രിയ കാര്യക്ഷമമായി തുടരുന്നതിന് അവയ്ക്ക് പ്രത്യേക ധാതുക്കൾ, പ്രത്യേകിച്ച് പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ആവശ്യമാണ്. തേങ്ങാവെള്ളത്തിൽ പൊട്ടാസ്യത്തിന്റെയും സോഡിയത്തിന്റെയും തികഞ്ഞ അനുപാതം ഏകദേശം 25:1 ആണ്, ഇത് വൃക്കകളുടെ പ്രവർത്തനം മികച്ച രീതിയിൽ നിലനിർത്താൻ അത്യാവശ്യമാണ്. തേങ്ങാവെള്ളത്തിന്റെ സഹായത്തോടെ, വൃക്കകൾ രാത്രിയിലെ വിഷവസ്തുക്കളെ പുറന്തള്ളുകയും അടുത്ത ദിവസത്തേക്ക് റീസെറ്റ് ചെയ്യുകയും ചെയ്യുന്നു.
3. കഫീനെക്കാൾ കൂടുതൽ എനർജി നൽകുന്നു
കാപ്പിയിൽ നിന്ന് വ്യത്യസ്തമായി, തേങ്ങാവെള്ളം ശരീരത്തിന്റെ സ്വാഭാവിക താളങ്ങളുമായി പ്രവർത്തിക്കുന്നു. തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര, ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ വ്യത്യസ്ത നിരക്കുകളിൽ ബ്ലഡ്സ്ട്രീമിലേക്ക് പുറത്തുവിടുകയും സ്ഥിരമായ ഊർജം നൽകുകയും ചെയ്യുന്നു.
4. ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു
തേങ്ങാവെള്ളത്തിലെ സൈറ്റോകിനിനുകൾ, പ്രകൃതിദത്ത സസ്യ ഹോർമോണുകൾ, കോശങ്ങളുടെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുന്ന ആന്റി-ഏജിംഗ് ഗുണങ്ങൾ ഉള്ളവയാണ്. വെറും വയറ്റിൽ കുടിക്കുമ്പോൾ, ഈ സംയുക്തങ്ങൾ ബ്ലഡ്സ്ട്രീമിലേക്ക് വേഗത്തിൽ പ്രവേശിക്കുകയും കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ചെയ്യുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽതന്നെ ചർമ്മത്തിൽ മാറ്റങ്ങൾ കാണാനാകും.
Also Read: 10-15 കിലോ കുറയ്ക്കാൻ പട്ടിണി കിടക്കേണ്ടതില്ല; ഈ കാര്യങ്ങൾ ചെയ്താൽ മതി
5. ശരീര ഭാരം കുറയ്ക്കലിനെ സഹായിക്കുന്നു
തേങ്ങാവെള്ളം ശരീരത്തിന്റെ സ്വാഭാവിക കൊഴുപ്പ് കത്തുന്ന പ്രക്രിയകളെ വേഗത്തിലാക്കുന്നു. മീഡിയം-ചെയിൻ ട്രൈഗ്ലിസറൈഡുകൾ കൊഴുപ്പായി സംഭരിക്കുന്നതിനു പകരം ഉടനടി ഊർജമായി പരിവർത്തനം ചെയ്യപ്പെടുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us