scorecardresearch

ധാരാളം വെള്ളം കുടിക്കും, പുറത്തുനിന്ന് ഭക്ഷണം കഴിക്കാറില്ല; 43-ാം വയസിലെ സ്നേഹയുടെ ഫിറ്റ്നസ് രഹസ്യം

ഞാൻ എല്ലാം കഴിക്കാറുണ്ട്. പക്ഷേ, ഒരു ദിവസം കഴിക്കുന്ന കലോറിയുടെ അളവിനെ ആശ്രയിച്ചിരിക്കും

ഞാൻ എല്ലാം കഴിക്കാറുണ്ട്. പക്ഷേ, ഒരു ദിവസം കഴിക്കുന്ന കലോറിയുടെ അളവിനെ ആശ്രയിച്ചിരിക്കും

author-image
Health Desk
New Update
health

സ്നേഹ

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിലൊരാളാണ് സ്നേഹ. നടിക്കു പുറമേ നല്ലൊരു ബിസിനസ് വ്യക്തിയായും സ്നേഹ മാറിയിട്ടുണ്ട്. സ്നേഹയുടെ ടെക്സ്റ്റൈൽ ഷോപ്പായ സ്നേഹാലയ സിൽക്ക്സ് തമിഴ്നാട്ടിൽ ഹിറ്റാണ്. അടുത്തിടെ നടി തന്റെ ഭക്ഷണരീതിയെക്കുറിച്ചും 43-ാം വയസിലും ശരീരം ഫിറ്റാക്കി നിർത്തുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. യോഗ, എച്ച്ഐഐടി, എയ്റോബിക്സ് തുടങ്ങി എല്ലാം താൻ ചെയ്യാറുണ്ടെന്ന് സ്നേഹ ഫിറ്റ്നസ് ഇൻഫ്ലുവൻസർ രമ്യ സുബ്രഹ്മണ്യനോട് പറഞ്ഞു.

Advertisment

''വെയ്റ്റ് ട്രെയിനിങ് ഇപ്പോൾ ചെയ്യാറുണ്ട്. വെയ്റ്റ്‌ ലിഫ്റ്റിങ്ങിനുശേഷം ഞാൻ വളരെ സ്ട്രോങ് ആണെന്ന തോന്നൽ എനിക്ക് ഉണ്ടായിട്ടുണ്ട്. ഞാൻ എല്ലാം കഴിക്കാറുണ്ട്. പക്ഷേ, ഒരു ദിവസം കഴിക്കുന്ന കലോറിയുടെ അളവിനെ ആശ്രയിച്ചിരിക്കും. ഞാൻ മാക്രോ കൗണ്ടിംഗ് ചെയ്യാറുണ്ട്. ഷുഗർ ഞാൻ ഒഴിവാക്കാറുണ്ട്. മാസത്തിലൊരിക്കൽ കഴിക്കാറുണ്ട്. ഷുഗർ ഒഴിവാക്കിയത് എനിക്ക് വർക്ക് ചെയ്യുന്നുണ്ട്. കാർബ്സ്, മിനറൽസ്, ഫൈബർ, പ്രോട്ടീൻ തുടങ്ങി സംയോജിത ഭക്ഷണക്രമമാണ് എന്റേത്. ധാരാളം വെള്ളം കുടിക്കാറുണ്ട്. വളരെ വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭക്ഷണമാണ് കഴിക്കാറുള്ളത്. ജങ് ഖുഡ് കഴിക്കാറില്ല, പുറത്തുനിന്നും മാസത്തിലൊരിക്കലോ യാത്ര ചെയ്യുന്ന സമയത്തോ മാത്രമാണ് കഴിക്കാറുള്ളത്. വീട്ടിൽ തയ്യാറാക്കിയ ഭക്ഷണമാണ് ഞാൻ അല്ലാത്തപ്പോഴെല്ലാം കഴിക്കാറുള്ളത്. മസാലയും ഉപ്പും മിതമായിരിക്കും എന്റെ ഭക്ഷണത്തിൽ,'' സ്നേഹ പറഞ്ഞു.

Also Read: ക്രൂസിഫറസ് പച്ചക്കറികൾ പാചകം ചെയ്യുമ്പോൾ കടുക് ചേർക്കണം, എന്തുകൊണ്ട്?

ഭക്ഷണത്തിൽനിന്നും ഷുഗർ ഒഴിവാക്കുന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർ പറയുന്നത് നോക്കാം. ഭക്ഷണത്തിൽ നിന്ന് ഷുഗർ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ഡോ. രാജീവ് കോവിൽ ചൂണ്ടിക്കാട്ടി. പ്രോസസ്ഡ് ഭക്ഷണങ്ങളിലും പഞ്ചസാര അടങ്ങിയ പാനീയങ്ങളിലും അടങ്ങിയിരിക്കുന്ന പഞ്ചസാര, ശൂന്യമായ കലോറികളുടെ ഒരു ഉറവിടമാണ്. അവ ഉയർന്ന അളവിൽ ഊർജം നൽകും, എന്നാൽ പോഷകങ്ങൾ കുറവാണ്. പഞ്ചസാര കുറയ്ക്കുമ്പോൾ, സ്വാഭാവികമായും കലോറി ഉപഭോഗം കുറയ്ക്കും, ഇത് ശരീരഭാരം കുറയ്ക്കാൻ ആവശ്യമായ കലോറി കമ്മി സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ഡോ. കോവിൽ പറഞ്ഞു.

Advertisment

Also Read: 8 ആഴ്ച കൊണ്ട് 8 കിലോ സിംപിളായി കുറയ്ക്കാം, ഈ 8 കാര്യങ്ങൾ ചെയ്യൂ

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് വർധിപ്പിക്കുകയും, കഴിച്ച ഉടൻ തന്നെ കൊഴുപ്പ് സംഭരണവും വിശപ്പും വർധിപ്പിക്കുകയും ചെയ്യുന്നു. "സോഡകൾ, ഫ്ലേവേർഡ് കോഫികൾ, പാക്കറ്റ് ലഘുഭക്ഷണങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നതിലൂടെ വയറുനിറഞ്ഞ സംതൃപ്തി അനുഭവപ്പെടുകയും ആസക്തി കുറയുകയും ചെയ്യുന്നു. ഇത് ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകളിലേക്കും നയിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: