/indian-express-malayalam/media/media_files/2025/06/13/lKKcWuzuNS3lPg30rTrN.jpg)
Source: Freepik
നമ്മുടെ ശരീര ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളിൽ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയ്ക്കും വലിയ പ്രാധാന്യമുണ്ട്. പലതരത്തിലുള്ള എണ്ണകൾ വിപണിയിൽ ലഭ്യമായതിനാൽ ഏത് വാങ്ങി ഉപയോഗിക്കണമെന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. പാചകത്തിന് ഉപയോഗിക്കാൻ ഏത് എണ്ണയാണ് ഏറ്റവും നല്ലതെന്നും അത് എന്തുകൊണ്ടാണെന്നും വിശദീകരിക്കുകയാണ് ഡോ.അഖില വിനോദ്.
മറ്റെല്ലാ എണ്ണകളെയും അപേക്ഷിച്ച് വെളിച്ചെണ്ണയാണ് ഏറ്റവും നല്ലതെന്ന് ഡോ.അഖില പറയുന്നു. ഹൃദയത്തെ സംരക്ഷിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകളാൽ സമ്പന്നമായതിനാൽ വെളിച്ചെണ്ണ ഹൃദ്രോഗങ്ങൾ ചെറുക്കാൻ നല്ലതാണ്. അതു കഴിഞ്ഞാൽ ഒലിവ് ഓയിലാണ് പാചകത്തിന് ഏറ്റവും നല്ലത്. ഇതിന്റെ സി കാർബണിന്റെ ബോണ്ടിന്റെ പ്രത്യേകതയാണ്. ഇത് തിളപ്പിക്കുമ്പോൾ ബോണ്ടിന്റെ സ്ട്രെങ്ത് കാരണം പൊട്ടിപ്പോകുന്നില്ലെന്ന് അവർ അഭിപ്രായപ്പെട്ടു.
Also Read: അത്താഴം 7 മണിക്കോ 9 നോ? ശരീര ഭാരം കുറയാൻ എപ്പോൾ കഴിക്കണം
വെളിച്ചെണ്ണയ്ക്ക് ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. പൂരിത ഫാറ്റി ആസിഡും നിറയെ വൈറ്റമിൻ ഇയും കെയും ഇവയിലുണ്ട്. വെളിച്ചെണ്ണ എത്ര ചൂടാക്കിയാലും ദോഷമില്ലെന്നത് മറ്റൊരു സവിശേഷതയാണ്. ഒലിവ് ഓയിലിൽ ധാരാളം പോളിഫിനോളുകൾ ഉണ്ട്. ഇവ ശക്തിയേറിയ ആന്റിഓക്സിഡന്റുകളായതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
Also Read: ഡയറ്റും വ്യായാമവും വേണ്ട; വണ്ണവും വയറിലെ കൊഴുപ്പും കുറയ്ക്കാൻ ഈ പാനീയം കുടിച്ചോളൂ
മൊത്തത്തിലുള്ള ആരോഗ്യത്തിന് എപ്പോഴും എണ്ണയുടെ ഉപഭോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. ഭക്ഷണം പാചകം ചെയ്യുമ്പോൾ ക്രമേണ എണ്ണയുടെ അളവ് കുറച്ച് കൊണ്ടു വരികയും എണ്ണയ്ക്ക് പകരം മറ്റ് ആരോഗ്യകരമായ മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുക. ഇതുവഴി ആരോഗ്യകരമായ ജീവിതം നയിക്കാനാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us